രാശിഫലം (09-04-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. നിങ്ങളുടെ ജോലി സാമര്‍ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത.

കന്നി: ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. സർഗാത്മക കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. കഠിനാദ്ധ്വാനത്തിന് ഫലം കാണും.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു കൊച്ചു യാത്ര പോകാൻ അവസരം ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിൽ പോകാൻ അവസരം ലഭിക്കും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

വൃശ്ചികം: പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. വായനശീലം ഭാവിയിൽ ഗുണം ചെയ്യും. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയും. സമൂഹത്തിൽ നിങ്ങൾക്ക് വിലയുണ്ടാകും.

ധനു: ആരോഗ്യത്തില്‍ അതീവശ്രദ്ധ വേണം. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുളതാകും. സാമൂഹ്യമായി പേരും പ്രശസ്തിയും വര്‍ധിക്കും.

മകരം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കുക, കാരണം വിജയം ഉണ്ടാവണമെന്നില്ല. ഇന്ന് പലകാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. എങ്കിലും ദിവസത്തിൻ്റെ അവസാനത്തിൽ എല്ലാം ശരിയാകും. കോപവും സംസാരവും കാരണം നിങ്ങൾ ഇന്ന് പല ആപത്തുകളെയും നേരിടേണ്ടി വരും. സുഹൃത്തുകളുടെ ഇടയിലും വീട്ടിലും നിങ്ങൾ കാരണം ഒരു തർക്കം ഉണ്ടായേക്കാം.

കുംഭം: ഇന്ന് നിങ്ങള്‍ വിവിധ ജോലികള്‍ ഏറ്റെടുക്കും. മാത്രമല്ല അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുകയും ചെയ്യും. നിങ്ങളുടെ ജോലി സഹപ്രവര്‍ത്തകരിലും മുതിര്‍ന്ന ഉദ്യോഗസ്ഥരിലും മതിപ്പുളവാക്കും. നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ യുക്തിപരമായി കൈകാര്യം ചെയ്യും. സാമ്പത്തിക ചെലവ് നിയന്ത്രിക്കണം.

മീനം: ഇന്ന് നിങ്ങൾക്ക് ബിദ്ധിമുട്ടുകൾ നിറഞ്ഞ ദിവസമായിരിക്കും. ഏറ്റവും നിസാര കാര്യങ്ങൾക്ക് പോലും സങ്കടം വരുന്ന ഒരവസ്ഥയില് ആയിരിക്കും നിങ്ങൾ. അപ്രതീക്ഷിതമായ പല തിരിച്ചടികളും ലഭിക്കാന്‍ സാധ്യതയുണ്ട്. കോപവും ഉത്‌കണ്‌ഠയും അസ്വസ്ഥതയും പ്രശ്‌നങ്ങള്‍ വഷളാക്കുകയേ ഉള്ളൂ.

മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും, ഉല്‍കണ്ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. നീചമായ പ്രവര്‍ത്തികളില്‍ നിന്നും നിങ്ങളിന്ന് മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. എന്നാല്‍ ക്ഷമ കൈക്കൊള്ളുക. ജോലി സ്ഥലത്തും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇടവം: വളരെ ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം നൂറ് ശതമാനവും തൃപ്തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് പോകും. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും.

കര്‍ക്കടകം: ബിസിനസുക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് ഇന്ന് നിങ്ങൾ വളരെയധികം പണം ചെലവഴിക്കും.

Leave a Comment

More News