“സ്നേഹതീരം” കൂട്ടായ്മയൊരുക്കി ഡാളസ് സിനീയർ മിനിസ്ട്രി

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ മുതിർന്നവർക്കായുള്ള സീനിയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നോമ്പുകാല “സ്നേഹതീരം” സംഗമം നടത്തി.

കപ്പൂച്ചിൻ സഭാഗമായ ഫാ. സന്തോഷ് അധികാരത്തിൽ വി. ബലിയർപ്പിക്കുകയും തുടർന്ന് മെന്റൽ ഹെൽത്ത് വിഷയത്തെക്കുറിച്ച് സെമിനാർ നടത്തുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കി. സി. സബിത വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വികാരി ഫാ. ബിൻസ് ചേത്തലിൽ ഇടവകയുടെ വളർച്ചയിൽ സീനിയർ അംഗങ്ങളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു.

സീനിയർ മിനിസ്ട്രി പ്രസിഡന്റ് തിയോഫിൽ ചാമക്കാലായിൽ സീനിയർ മിനിസ്ട്രിയുടെ വരുകാല പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. നോമ്പുകാല ചൈതന്യത്തോടെ സംഘടിപ്പിച്ച “സ്നേഹതീരം” കൂട്ടായ്മ ഒരു ആത്മീയ ഉണർവിന് വഴിതുറന്നു.

Leave a Comment

More News