കേരള നിയമസഭയുടെ പതിനാറാം തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് 75.01 ശതമാനമാണ്. അവസാന മണിക്കൂറിലെ കണക്കുകൾ കൂടി ചേർത്താൽ ശതമാനം ഇനിയും വർദ്ധിക്കും. ചില ബൂത്തുകളിൽ വോട്ടർമാർ ഇപ്പോഴും ക്യൂവില്‍ കാത്തു നില്‍ക്കുകയാണ്. അവർക്ക് വോട്ടു ചെയ്യാനും അനുവാദമുണ്ടാകും.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് (77.63%), എറണാകുളം (77.25%), തൊട്ടുപിന്നിൽ പാലക്കാട് (77.09%). എറണാകുളം ജില്ലയിലെ കുന്നത്തുനാട് ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (81.99%). ഉപതെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

More News