‘ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടി ശ്രദ്ധേയമാകും’
ന്യൂജെഴ്സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.
സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. ഡോ. അനിയന്‍കുഞ്ഞ് ജോയിക്കുട്ടി ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ സഭാ വിഭാഗങ്ങളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. വിവിധ ക്രിസ്തീയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. മാരമോൺ കൺവെൻഷൻ മ്യൂസിക് ഡയറക്റ്റർ ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടിയും സുദിനത്തെ ആർദ്രമാക്കും.
തദവസരത്തില്‍ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ പേട്രന്മാരായി സേവനമനുഷ്ടിച്ചു കേരളത്തിലേയ്ക്ക് മടങ്ങുന്ന സെന്‍റ് പീറ്റേഴ്സ് മാര്‍ത്തമ്മാ ചര്‍ച്ച് വാഷിംദ്ടണ്‍ ടൗണ്‍ഷിപ്പ് വികാരി റവ. ടി. എസ്. ജോണ്‍, ഹഡ്സന്‍ വാലി സി. എസ്. ഐ. ചര്‍ച്ച് ന്യൂ യോര്‍ക്ക് വികാരി റവ. സുബിന്‍ തോമസ്, ഇമ്മാനുൽ സി.എസ്.ഐ ചർച്ച് ന്യൂജേഴ്സി വികാരി റവ. ജോൺ മാത്യൂ എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കുന്നതാണ്.
4.30 ന് റിഫ്രഷ്മെന്‍റ്സും പ്രോഗ്രാമിനെത്തുടര്‍ന്ന് ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രസിഡന്‍റ് വര്‍ഗീസ് പ്ലാമ്മൂട്ടില്‍ ( 201)290- 1643
വൈസ് പ്രസിഡന്‍റ് റോയി ജേക്കബ് കൊടുമണ്‍ (20)1 75-7 1521
സെക്രട്ടറി രാജന്‍ മാത്യു മോഡയില്‍ (201)-674-7492
ട്രഷറര്‍ സാമുവല്‍ ജോര്‍ജ് (201) 315-0177
അസി. സെക്രട്ടറി ,ട്രഷറര്‍ സി.എസ്. രാജു (201) 836-7552


