ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം ആഗസ്റ്റ് 22 നു വോൾക്സ്ഫെസ്റ്റ് വെറൈൻ ഓഡിറ്റോറിയത്തിൽ

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു.

എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്‌സ്), ജോൺ പണിക്കര്‍ (ഓഡിറ്റര്‍) എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവർത്തിക്കുന്നു.

വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്.

മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വർഷത്തിൽ ഒരിക്കൽ തന്റെ ജനങ്ങളെ സന്ദർശിക്കാൻ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം.

ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്.

വിവിധ കലാപരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ആകർഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഈ മഹോത്സവത്തിൽ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Comment

More News