ദോഹ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ അബ്ദുല്‍ റഫീഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടക്കല്‍ മണ്ഡത്തിലെ ഹബീബ് റഹ്മാൻ ടി രണ്ടാം സ്ഥാനവും, മങ്കട മണ്ഡലത്തിലെ ഉസ്മാൻ കിളയിൽ മൂന്നാം സ്ഥാനവും നേടി. ജമീല കെ മണ്ണാര്‍ക്കാട്, റാദിയ റസാഖ് മട്ടന്നൂര്‍, ജോളി തോമസ് പൂഞ്ഞാര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരള രാഷ്ട്രീയത്തിന്റെയും ചരിത്രവും വര്‍ത്തമാനവും ആസ്പദമാക്കി ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. അലി അജ്മല്‍ വടക്കാങ്ങര മത്സരം നിയന്ത്രിച്ചു.
