മോഹൻലാലും സംഘവും അവതരിപ്പിക്കുന്ന “കിലുക്കം -25” മെഗാഷോ ഏപ്രില്‍ 17-ന് ഹ്യൂസ്റ്റണില്‍

ഹ്യൂസ്റ്റണ്‍: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന“കിലുക്കം 25” 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വൈകീട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land, TX -ൽ അരങ്ങേറുന്നു. ഈ മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്ന ഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

“കിലുക്കം 25” ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ്എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവംഎന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈപരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖകലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17-വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട്ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.

മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക അഭിമാനവും ആഘോഷിക്കുന്ന ഈമഹത്തായ പരിപാടി, അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍‌വേഷനും ബന്ധപ്പെടുക: ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) 832 997-9788, ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) 346 332-8889, ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) 469 644-2800, തോമസ് പണിക്കർ (ട്രഷറർ) 832 539-3843, മനോജ് മാത്യു (സെക്രട്ടറി) 281 226-0499, ഡോ. സക്കറിയ തോമസ് (ഷൈജു) 832 643-9942 (ജനറൽ കൺവീനർ).

Leave a Comment

More News