അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ’ എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10-ന് അറ്റ്‌ലാന്റയിൽ വെച്ച് നടത്തപ്പെടും.
മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി എത്തും. യു.എസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന 9 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആൽബങ്ങളിൽ പാടാനുള്ള സുവർണ്ണാവസരവും ലഭിക്കും.
താൽപ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജൂൺ 15-ന് മുൻപായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പാറവനേത്ത്: (678) 866-5336 (WhatsApp)

