
മലപ്പുറം: വെൽഫെയർ പാർട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഓഫീസിൽ സംസ്ഥാന കമ്മിറ്റിയംഗം ഫായിസ കരുവാരക്കുണ്ട് പതാക ഉയർത്തി.
ജില്ലാ ട്രഷറർ നസീറ ബാനു, സെറീന പി കരുവാരകുണ്ട്, വിപി യൂസുഫലി വണ്ടൂർ, ഇർഫാൻ കാളമ്പാടി, മഹ്ബൂബുറഹ്മാൻ, അജ്മൽ തോട്ടോളി, പി.എ. ഫായിസ്, മാഹിർ വി.കെ., പി.ടി. റാഷിദ്, കെ.വി. ഷബീറലി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം, പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ പാർട്ടി സേവന വിഭാഗത്തിന്റെ കീഴിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടന്നു.
