കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ഒ മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് തോമസ് ബി കെ യും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അജേഷ് വി പി യും സമ്മേളനത്തിൽ അവതരിപ്പിച്ചു . തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ എന്നിവർ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി തോമസ് ബി കെ യെ തിരഞ്ഞെടുത്തതായി വിനീത് അലക്സാണ്ടർ പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി അജേഷ് വി പി (പ്രസിഡന്റ്), ശ്രീലാൽ ഓച്ചിറ (സെക്രട്ടറി), ജി വി രാജീവ് (ട്രഷറർ), അരുൺ ജയകുമാർ (വൈസ് പ്രസിഡന്റ്), ഉഷാന്ത് പ്രശാന്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, അനിൽ കുമാർ, രജീഷ് പട്ടാഴി, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ബിജു ആർ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള വിപുലമായ കർമ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയുക്ത ട്രഷറർ ജി വി രാജീവ് നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികൾ സമാപിച്ചു.

Leave a Comment

More News