കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു; ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് ശിവകുമാർ സത്യവാചകം ചൊല്ലിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ എന്നിവരുൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കേരള മുഖ്യമന്ത്രി വി ഡി സതീശൻ, എഐസിസി വക്താവ് കെ സി വേണുഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ശിവകുമാറിൻ്റെ മന്ത്രിസഭയിൽ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും മന്ത്രിമാരാകും. മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായാണ് ശിവകുമാർ അധികാരമേറ്റത്.

Leave a Comment

More News