പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ സമ്പൂർണ ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കണം: പ്രവാസി വെൽഫെയർ ഫോറം

പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

മലപ്പുറം: പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സമ്പൂർണ ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രവാസികൾക്കുള്ള കുറഞ്ഞ പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി വർദ്ധിപ്പിക്കണമെന്നും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചെത്തിയ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ സലാഹുദ്ദീൻ പ്രവാസികൾക്കുള്ള  സർക്കാർ ആനുകൂല്യങ്ങൾ വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. സൈദലവി, ജില്ലാ ട്രഷറർ മുഹമ്മദലി മങ്കട, മലപ്പുറം മുനിസിപ്പൽ കൗൺസിലർ ഷിറിൻ ഇർഫാൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. മണ്ഡലം കൺവീനർ വി അബുല്ലൈസ് സ്വാഗതവും നന്ദിയും പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

2026-27 കാലയളവിലേക്കുള്ള ഭാരവാഹികളായി വി അബുലൈസ് (കൺവീനർ), ലൗലി ലത്തീഫ്, ഷുക്കൂർ പെരിമ്പലം (ജോയിൻ്റ് കൺവീനർമാർ), അബ്ദുലത്തീഫ് പിപി (മലപ്പുറം മുനിസിപ്പാലിറ്റി), എച്ച്എംസി സിദ്ദീഖ് (കോഡൂർ), സിയാവുൽ ഹഖ് (ആനക്കയം), അബ്ദുൽ അസീസ് (പൂക്കോട്ടൂർ), മുഹമ്മദ് മീറാൻ (മൊറയൂർ), അബ്ദുറഹൂഫ് (പുൽപ്പറ്റ) ഇതുവരെ പഞ്ചായത്ത് തല കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ ഇലക്ട്രൽ കോളജിലേക്ക് പിപി അബൂബക്കർ, വി സലീം എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Comment

More News