തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന തുക ലോട്ടറി വകുപ്പ് വർദ്ധിപ്പിച്ചു. ഇത്തവണ സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 50 ലക്ഷം രൂപയായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷം രൂപയാക്കി മാറ്റി. ടിക്കറ്റ് വില 500 രൂപയാണ്. സെപ്റ്റംബർ 26 ന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക.
ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL
സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ.
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേർക്ക്
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേർക്ക്
പിആര്‍ഡി, കേരള സര്‍ക്കാര്‍
