രാശിഫലം (16-07-2026 വ്യാഴം)

ചിങ്ങം: ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങൾക്ക് ഇന്ന് ഗുണം ചെയ്യും. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ നിങ്ങൾ പൂർത്തിയാക്കും.

കന്നി: ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചത്തിലും ലാഭം ഇന്ന് ഉണ്ടാവും. മാനസികമായ ബുദ്ധിമുട്ട് നേരിടും. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവും.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലനായിരിക്കും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ജോലി സ്ഥലത്തും ഇന്ന് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയും.

വൃശ്ചികം: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾ നേരിട്ടേക്കും. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നിയേക്കാം. കോപം നിയന്ത്രിക്കുക.

ധനു: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യസാങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും ഇന്നത്തെ ദിവസം മുന്നോട്ട് പോവുക.

മകരം: അമിതമായ ജോലിഭാരം നിങ്ങളെ ഇന്ന് ബുദ്ധിമുട്ടിക്കും. മേലുദ്യോഗസ്ഥനുമായി അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞെന്ന് വരില്ല.

കുംഭം: ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർദ്ധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. ചെലവുകൾ കൂടാൻ ഇന്ന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി ഇന്ന് സമയം ചെലവഴിക്കാൻ സാധിക്കും.

മീനം: ഇന്ന് യാത്രകൾ കഴിവതും ഒഴിവാക്കുക. ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുക. ശാന്തമായി പ്രശ്‌നങ്ങളെ നേരിടുക. ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക.

മേടം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. സഹപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം. ഏൽപ്പിച്ച ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല.

ഇടവം: മാതപിതാക്കളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തുഷ്‌ടമായിരിക്കും. തൊഴില്‍ പരമായും ഇന്ന് നല്ല ദിവസമാണ്. ചെലവ് പ്രതീക്ഷക്കുന്നതിനേക്കാൾ വർധിച്ചേക്കാം. നിർണായകമായ ചില തീരുമാനങ്ങൾ നിങ്ങൾ എടുക്കും.

മിഥുനം: സാമ്പത്തികമായി നിങ്ങൾക്ക് നല്ല ഒരു ദിവസമാണ്. ജോലി കാര്യങ്ങളിൽ വിജയം സാധ്യമാകും. വ്യാപാര ഇടപാടുകളിൽ നേട്ടമുണ്ടാകും. ഇന്ന് കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധിക്കും.

കര്‍ക്കടകം: മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യ തടസമുണ്ടാകും.

Leave a Comment

More News