ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യൂറോപ്പ്): ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 19 ഞായറാഴ്ച മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. ‘ഓർമ്മകളിൽ ഉമ്മൻ‌ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഭാഗമാകുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.

ജനകീയനും ജനപ്രീയനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓർമ്മ ദിനങ്ങളിലും ഐ ഓ സി – യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, പ്രോഗ്രാം കോഓർഡിനേറ്ററും ഐ ഓ സി (ജർമ്മനി) – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.

Zoom Link:
https://us06web.zoom.us/j/81725624043?pwd=XgYEKaAedXuf0WLXWafETMPM0WG27j.1

Meeting ID: 817 2562 4043
Passcode: OC2026

കൂടുതൽ വിവരങ്ങൾക്ക്: സിറോഷ് ജോർജ് +43 69919744443, സണ്ണി ജോസഫ് +49 1523 6924999

Leave a Comment

More News