വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്കൂളിലെ ഭാഗ്യശാലി ആര്?

എടത്വ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ ജൂലൈ 21 നടക്കുന്ന സ്കൂള്‍ അസംബ്ളിയിൽ വെച്ച് തെരഞ്ഞെടുക്കും.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്.

ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ നറുക്കെടുപ്പ് നടത്തുന്നത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിക്കും. രക്ഷകത്താക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തില്‍ ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനം പിന്നീട് നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അറിയിച്ചു.

 

Leave a Comment

More News