ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം ശ്രദ്ധേയമായി; സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ജേതാക്കൾ

Bible Quiz First Place – St Peters and St Pauls Orthodox Church

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച 2026-ലെ ബൈബിൾ ക്വിസ് മത്സരം ജൂലൈ 12-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ നടന്നു. ഹൂസ്റ്റണിലെ വിവിധ അംഗസഭകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരം ആവേശകരമായ മത്സരവേദിയായി മാറി.

വിജയികൾ

ഒന്നാം സ്ഥാനം: സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ
രണ്ടാം സ്ഥാനം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഹൂസ്റ്റൺ
മൂന്നാം സ്ഥാനം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ചർച്ച്, ഹൂസ്റ്റൺ

മത്സരങ്ങൾക്കു മുമ്പ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയ വികാരി റവ. ഫാ. രാജേഷ് കെ. ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷ പ്രസംഗം നടത്തി. യുവജനങ്ങളിലും കുടുംബങ്ങളിലുമായി ദൈവവചന പഠനത്തിന്റെ പ്രാധാന്യം അച്ചൻ പ്രത്യേകം എടുത്തു പറഞ്ഞു.

Bible Quiz Second Place – St Gregorios Church

സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിക്കുകയും മത്സരനിയമങ്ങൾ വിശദീകരിക്കുകയും ചെയ്തു.

മത്സരം മൂന്ന് റൗണ്ടുകളിലായാണ് നടന്നത്. ഒന്നാം റൗണ്ടിൽ ഹോശേയാ പുസ്തകം (അധ്യായങ്ങൾ 1–14), രണ്ടാം റൗണ്ടിൽ വെളിപ്പാട് പുസ്തകം (അധ്യായങ്ങൾ 1–15), മൂന്നാം റൗണ്ടിൽ മുഴുവൻ ബൈബിളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി.

റവ. ദീബു എബി ജോൺ (സെന്റ് തോമസ് CSI ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ വികാരി), റവ. ജോൺ വിൽസൺ (ഇമ്മാനുവേൽ മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരി) എന്നിവർ ക്വിസ് മാസ്റ്റർമാരായി നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന ഫലകങ്ങൾ സമ്മാനിച്ചു.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Bible Quiz Third Place – St Peters Malankara Church

പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും കമ്മിറ്റി അംഗങ്ങൾക്കും പ്രോഗ്രാം കോ-ഓർഡിനേറ്റർ മിൽറ്റ മാത്യു നന്ദി രേഖപ്പെടുത്തി.

റവ. ഫാ. ജെക്കു സക്കറിയ, റവ. ഫാ. മാത്യു ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഒ തോമസ് മാത്യു (ജീമോൻ), ജിനോ ജേക്കബ്, നൈനാൻ വീട്ടിനാൽ, ഷീജ വർഗീസ്, ഫാൻസിമോൾ പള്ളത്തുമഠം, ജോൺസൺ വർഗീസ്, ഡോ. അന്ന കെ. ഫിലിപ്പ്, ബിനു സഖറിയാ , എബി മാത്യു, ഷിജി ബെന്നി, ബാബു കലീന, മാത്യൂസ് ചാണ്ടപ്പിള്ള, ഷോബിൻ മാത്യു, ഷിജു മാത്യു തുടങ്ങിയവർ വോളന്റീയർമാരായി നേതൃത്വം നൽകി. ശബ്ദ-ദൃശ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ നിതിൻ നൈനാൻ നൽകിയ സേവനത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Leave a Comment

More News