ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും(യുസിഎഫ്), സഭാവിശ്വാസികളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ റവ.ജേക്കബ് ജോർജ്ജ് – അലിയാമ്മ ദമ്പതികളുടെ സുവർണ്ണ വിവാഹ വാർഷികം ആഘോഷിച്ചു. ജേക്കബ് ജോർജ്ജ് അച്ഛൻറെ പ്രാരംഭ പ്രാർത്ഥനയെ തുടർന്ന് പി ഐ വർഗീസ് സ്വാഗതം ആശംസിച്ചു.
മത്തായി കെ മത്തായിയുടെ അധ്യക്ഷതയിൽ കോശി എബ്രഹാം മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഡോ.ബെറ്റ്സി മാത്യു വചന ശുശ്രൂഷ നിർവഹിച്ചു. Faith,Impact, Family, Teacher,Yeild(FIFTY) എന്നീ 50 വർഷത്തെ മാതാപിതാക്കളുടെ കുടുംബ ജീവിതത്തെ സാക്ഷ്യപ്പെടുത്തി സംസാരിച്ചു. വിശ്വാസത്തിൽ ഉറക്കുക, സ്നേഹത്തിൽ വസിക്കുക, അനുഗ്രഹിക്കപ്പെട്ട തലമുറകളെ വാർത്തെടുക്കുക,കുടുംബജീവിതത്തെ ചിട്ടപ്പെടുത്തുക, ജീവിതം പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിന് വിധേയമായി പുതിയ തലമുറയെ ക്രമപ്പെടുത്തുക എന്നും ഉദ്ബോധിപ്പിച്ചു.
ബാബു കൊച്ചുമ്മന്റെ പ്രാർത്ഥനയെ തുടർന്ന് കൊച്ചുമക്കളായ നെയോമി, ഐസേയ, എലൈഷ, ഗ്രേസ്,ജൂഡ, ഏവ, അലിയ എന്നിവരുടെ ഇംഗ്ലീഷ് ഗാനങ്ങളും,സജി പുല്ലാട് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള ഒരു സ്പെഷ്യൽ ഗാനവും ആലപിച്ചു.
സിഎസ്ഐ മലബാർ ഭദ്രാസന ബിഷപ്പ്. റോയിസ് മനോജ് വിക്ടർ, റവ.ദീബു എബി ജോൺ എന്നിവർ ആശംസകൾ നേർന്നു.
ജേക്കബ് ജോർജ് അച്ഛൻറെ മക്കളായ ഡോ.ബെറ്റ്സി,ജൂഡി, ജേക്കബ്, സാറ എന്നിവർ സ്നേഹാദരങ്ങൾ അർപ്പിച്ചു.
50 വർഷത്തെ അനുഗ്രഹീത ദാമ്പത്യ ജീവിതത്തിന് ദൈവത്തോടും, സന്നിഹിതരായവർക്കും, ഏവരുടെയും പ്രാർത്ഥനയ്ക്കും, സ്നേഹത്തിനും, പിന്തുണയ്ക്കും ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ജോൺ കുരുവിളയുടെ പ്രാർത്ഥനയ്ക്ക് ശേഷം ബിഷപ്പ്. റോയ്സ് മനോജ് വിക്ടർ ആശിർവാദവും അർപ്പിച്ചു.


