അന്താരാഷ്ട്ര ലഹരി മാഫിയ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ല; അവരെ വേരോടെ പിഴുതെറിയുന്നതു വരെ ഓപ്പറേഷൻ തൂഫാൻ തുടരും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പാല: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു എന്ന തിരിച്ചറിവോടെയാണ് ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലഹരി മാഫിയയുടെ വേരറുക്കുന്നതിന് ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം തികയുകയാണ്. ഇതിനകം 7600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6500 ലധികം കേസുകൾ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കി,” അദ്ദേഹം പറഞ്ഞു.

നേരത്തേ സ്‌കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷനായി.നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽ സൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്‌സ്. സിബി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News