ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷവും പുരസ്കാര ദാനവും ഓഗസ്റ്റ് 22 ശനിയാഴ്ച

ഫിലഡൽഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ” പൊന്നോണം വന്നോണം ” എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 അക്കാദമി റോഡ് ഫിലാഡൽഫിയ PA 19114 ) വച്ച് നടത്തുന്നതാണ്.

പ്രവാസ ലോകത്തെ പ്രശസ്ത അവാർഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്‌കാരങ്ങൾ വി.ഡി. സതീശൻ (കേരള മുഖ്യമന്ത്രി ) , കോണ്‍ഗ്രസ്‌മാന്‍ മൈക്ക് ഫിറ്റ്സ്‌പാട്രിക്, കോണ്‍ഗ്രസ്‌മാന്‍ ബ്രണ്ടൻ ബോയിലെ, പിന്നണിഗായകന്‍ എംജി ശ്രീകുമാർ, മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഇതിനു മുൻപായി അർഹരായിട്ടുണ്ട്.

ഗൃഹാതുരുത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത് തന്നെയാണ് ഈ വർഷവും തുടരുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം അഭ്യർഥിക്കുന്നതായും ലെനോ സ്കറിയ ( ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു . ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമകളും പാരമ്പര്യങ്ങളും പങ്കു വയ്ക്കുന്നതിനും കൈമാറുന്നതിനുമായിട്ടാണ് ഇതുപോലുള്ള ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് ജോബി ജോർജ് ( ജനറൽ സെക്രട്ടറി, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറഞ്ഞു. .

പ്രൗഢഗംഭീരമായ ഓണാഘോഷ വേദിയിൽ വച്ച് വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയെ പുരസ്‌കാരം നൽകി ആദരിക്കുന്നതാണ് . ജീവിത തിരക്കിനിടയിലും തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ സമൂഹത്തിനു നൽകുകയും ജീവിതത്തിൽ സ്വയം തനതായ മേഖലകളിൽ തങ്ങളുടേതായ പ്രാവിണ്യം തെളിയിക്കുകയും ചെയ്ത വ്യക്തിയെയാണ് പുരസ്കാരങ്ങൾക്കായി ഈ വർഷം പരിഗണിക്കുന്നതെന്നും വർത്തമാന കാലഘട്ടത്തിൽ അവാർഡുകളുടെ പ്രസക്തി കുറഞ്ഞുവരുമ്പോഴും അവാർഡ് നിർണ്ണയത്തിലെ സുതാര്യതകൊണ്ടും അതിലുമുപരിയായി അത് അർഹിക്കുന്നവരിൽ എത്തുമ്പോഴുമാണ് പുരസ്‌കാരങ്ങളുടെ മൂല്യം വർദ്ധിക്കുന്നതെന്നും ജീമോൻ ജോർജ് (ചെയർമാൻ , അവാർഡ് കമ്മിറ്റി ) പറഞ്ഞു.

വിഭവസമൃദ്ധമായ ഓണസദ്യ, അത്തപൂക്കളം, ഘോഷയാത്ര, പാഞ്ചാരിമേളം, സാംസ്കാരിക സമ്മേളനം, മെഗാ തിരുവാതിര, ബിജു നാരായൺ & ടീം( സുപ്രസിദ്ധ പിന്നണി ഗായകൻ ) അണിയിച്ചൊരുക്കുന്ന ലൈവ് സംഗീത വിരുന്ന്, ഫയർ വർക്സ് തുടങ്ങിയ നിരവധി പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി രാജൻ ശാമുവേൽ(ട്രെഷറർ) ബിനു മാത്യു (ചെയർമാൻ, ഓണാഘോഷം ) റോണി വർഗീസ് ( പ്രോഗ്രാം ) സുരേഷ് നായർ ( സെക്രട്ടറി ) വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ് , ജോർജ് ഓലിക്കൽ , സുധ കർത്താ , തോമസ് പോൾ ( ചെയർമാൻ , കേരള ഡേ ) ഫിലിപ്പോസ് ചെറിയാൻ , അഭിലാഷ് ജോൺ, സുമോദ് നെല്ലിക്കാല, സാജൻ വർഗീസ് , ആശ അഗസ്റ്റിൻ, സിജു ജോൺ, ജോൺ പണിക്കർ , ബ്രിജിറ്റ് വിൻസെന്റ് , ശോശാമ്മ ചെറിയാൻ , സെലിൻ ഓലിക്കൽ , അരുൺ കോവാട്ട് , അനീഷ് ജോയ് , ടി ജെ തോംസൺ, ദിലീപ് ജോർജ് , ജെയ്സൺ വർഗീസ് , അനൂപ് അനു, ജോബി ജോർജുകുട്ടി , തുടങ്ങിയ ധാരാളം വ്യക്തികളുടെ നേതൃത്വത്തിലുള്ള വിപുലമായ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പത്രക്കുറുപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ജീമോൻ ജോർജ് (267) 970-4267

Leave a Comment

More News