മിസൂറിയിലെ ക്രിസ്ത്യൻ കൗണ്ടിയിൽ പ്രതിയുടെ വെടിവെപ്പിൽ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

മിസൂറി: മിസൂറിയിലെ ക്രിസ്ത്യൻ കൗണ്ടിയിൽ പ്രതിയുടെ വെടിവെപ്പിൽ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ പ്രതി റിച്ചാർഡ് ബേർഡിനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു.

തിങ്കളാഴ്ച വൈകുന്നേരം ഹൈലാൻഡ്‌വില്ലെയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം ആരംഭിച്ചത്. പ്രതിക്കായുള്ള തിരച്ചിലിനിടയിൽ ചൊവ്വാഴ്ച പുലർച്ചെ റീഡ്സ് സ്പ്രിംഗിന് സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഡെപ്യൂട്ടികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ മുപ്പതുകാരനായ ഗബ്രിയേൽ റമിറസ് ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരിക്കുകൾ ഗുരുതരമല്ല. നൂറിലധികം ഉദ്യോഗസ്ഥരും ഫെഡറൽ ഏജൻസികളും ചേർന്നാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.

Leave a Comment

More News