ഉക്രെയ്ന്‍ വിഷയം: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; പുടിനുമായി ടെലിഫോണില്‍ സംസാരിക്കും

ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാത്രി 8.30നാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഉന്നതതല യോഗം വിളിച്ചത് വിദ്യാര്‍ത്ഥികളടക്കം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിയ പൗരന്മാര്‍ക്ക് റഷ്യ വഴി സുരക്ഷിത പാതയൊരുക്കാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം, യുക്രെയ്‌നിലെ കാര്‍കീവിലെ ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഇവിടം വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്.    

ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് പധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ു. 3500 ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ഥിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രെയ്‌നിലെ പടിഞ്ഞാറന്‍…

ചാനല്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ചാനല്‍ വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലക്ക് തുടരാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മീഡിയ വണ്‍ ചാനല്‍ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില…

ഉുക്രെയ്‌നില്‍ ചികിത്സയിലിരുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു; മരിച്ചത് പഞ്ചാബ് സ്വദേശി

കീവ്: ഉക്രെയ്‌നില്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദ്രന്‍ ജിന്‍ഡല്‍ എന്ന 22 വയസുകാരനാണ് മരിച്ചത്. ഉക്രെയ്‌നിലെ വിനിയസ്റ്റയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി രണ്ടിന് ചന്ദ്രന്‍ ജിന്‍ഡലിന് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ മരിച്ചിരുന്നു.  

പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ വയനാട്ടില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

വയനാട്: പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

നവകേരള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ല; നേരിട്ടുള്ള വിദേശനിക്ഷേപമാകാമെന്നും കോടിയേരി

കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളപ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരിട്ടുള്ള വിദേശനിക്ഷേപമാകാം. വികസനപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാല്‍പര്യത്തിന് തടസമല്ലാത്ത വിദേശവായ്പകള്‍ സ്വീകരിക്കണം. പാര്‍ട്ടി പരിപാടിയില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശനിക്ഷേപം തുടരും. നിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവരുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖ പാര്‍ട്ടികോണ്‍ഗ്രസ് രേഖയ്ക്കു വിരുദ്ധമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 1957 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നയരേഖയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയരേഖയിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കും.

ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മന്ത്രി ഇടപെട്ടു; കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സാബു ജേക്കബ്

  കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു മന്ത്രി ഇടപെട്ടുവെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ട്വന്റി ട്വന്റി സാബു ജേക്കബ് . മന്ത്രിയുടെ ബന്ധുവായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് ബന്ധപ്പെട്ടത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സാബു ആവശ്യപ്പെട്ടു. തലയ്‌ക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപുവിന്റെ തലയില്‍ രണ്ടിടത്ത് മാരകമായി ക്ഷതമേറ്റിരുന്നു. എംഎൽഎയുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയാണ് നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ കൊറോണ നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപു നേരത്തെ മരിച്ചിരുന്നു. മരണം പുറത്തുവിടുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മ൪ദ്ദമുണ്ടായി. ഒരു മന്ത്രി ഇതിന് ശ്രമിച്ചു.…

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യുഡല്‍ഹി: കൊല്ലം സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജാമ്യം. ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് എം.എം സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരണ്‍ കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി കിരണ്‍ കുമാറിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രമേ ഇനി കിരണിന് ജയിലിലേക്ക് തിരിച്ചുപോകേണ്ടി വരൂ. കേസിലെ പ്രധാന സാക്ഷികളെ എല്ലാം വിസ്തരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. മോട്ടോര്‍ വാഹന…

ഫെയ്‌സ്ബുക്ക് പോസിറ്റിലെ കമന്റിന്റെ പേരില്‍ വയോധികന്റെ കൈകാലുകള്‍ അടിച്ചൊടിച്ചു; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൊടുപുഴ: ഫെയ്‌സബുക്ക് പോസ്റ്റിന് കമന്റ് ഇട്ടതിന്റെ പേരില്‍ മധ്യവയസ്‌കന്റെ കൈകാലുകള്‍ ഇരുമ്പു പൈപ്പിന് അടിച്ചൊടിച്ചു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. േജാസഫ് വെച്ചൂര്‍ എന്നയാള്‍ക്കാണ് ആക്രമണം നേരിട്ടത്. ജോസഫിന്റെ ഇടതുകൈയും കാലുമാണ് അടിച്ചൊടിച്ചത്. സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അനന്ദു, സോണി എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദമെന്ന് ജോസഫ് പറഞ്ഞു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോസഫ്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. ‘ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും’ ആയിരുന്നു കമന്റ്. സംസാരിക്കാനുണ്ടെന്നും പറഞ്ഞാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് കൊണ്ടുപോയത്. കാറിലും ബൈക്കിലും എത്തിയിരുന്ന സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച്…

ഓപറേഷന്‍ ഗംഗ: ആറ് വിമാനങ്ങളിലായി 1377 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയും വ്യക്തമാക്കി. കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.