6 മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ് ഡി എ യുടെ ഉത്തരവിൽ ജൂൺ 18 ശനിയാഴ്ച .സിഡിസി ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതൽ വാക്‌സിനേഷൻ .നൽകി തുടുങ്ങും . മോഡേണ, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള ഷോട്ടുകള്‍ക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശയെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടി. അതായത് അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികള്‍ കുത്തിവയ്പ്പുകള്‍ക്ക് യോഗ്യരാണ്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മോഡേണയുടെ വാക്‌സിന്‍ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോട്ടുകള്‍ മുമ്പ് ആ പ്രായക്കാര്‍ക്ക് മാത്രമായിരുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്സിനുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാര്‍ശ…

വരുന്നു ഡേഞ്ചറസ് ആൺപിള്ളേർ !

“ഇത്രയും കാലം മുതു കിളവന്മാരെ പേടിച്ചാൽ മതിയായിരുന്നു. ദേ , സംഗതി കൈവിട്ടു പോകുന്നുവോ എന്നൊരു സംശയം”. രണ്ടു വയസുകാരൻ ഗുഹ്യരോമങ്ങളുമായി അസാമാന്യ വലുപ്പമുള്ള ലിംഗവുമായി ലോകത്തെ അമ്പരപ്പിക്കുകയും ശാസ്ത്രലോകത്തെ വെല്ലുവിളിക്കയും ചെയ്‌യുന്ന ഒരു സംഭവത്തിലേക്ക് വിരൽ ചൂണ്ടട്ടെ. സ്വന്തം അച്ഛന്റെ റ്റെസ്റ്റോസ്‌റ്ററോൺ ജെല്ലുമായി സമ്പർക്കം പുലർത്തിയ 2 വയസ്സുകാരൻ, ബാർണബി ബ്രൗൺസെൽ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനോടൊപ്പം, അവന്റെ ഉയരം സാധാരണ ചാർട്ടുകളിൽ നിന്ന് കുതിച്ചുയർന്നതും കണിശമായും മറ്റൊരു ഭീതിയുണർത്തുന്നു. എറിക്ക ബ്രൗൺസെൽ തന്റെ 2 വയസ്സുള്ള ബാർണബിയെ കളിസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴെല്ലാം, മറ്റ് മാതാപിതാക്കൾ ചോദിക്കും, “എന്തുകൊണ്ടാണ് ഇത്രയും വലുപ്പമുള്ള കുട്ടി ഇപ്പോഴും കുപ്പിയിൽ നിന്ന് കുടിക്കുന്നത്.” ഒരു അവസരത്തിൽ, ഒരു അപരിചിതൻ “അവൻ ഒരു ചെറിയ വളർന്ന മനുഷ്യനെപ്പോലെയാണ്” എന്ന് അഭിപ്രായപ്പെട്ടു. പേശീബലം കാരണം ചിലർ അവനെ “വൈക്കിംഗ്” അല്ലെങ്കിൽ “സാംസൺ” എന്ന് വിളിച്ചിരുന്നുവെന്ന് അവർ…

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു

ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും. ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്‌പോര്‍ട്‌സിന്റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്റെ റിലീസ് കര്‍മം മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയും, ഈവര്‍ഷത്തെ മലയാളി സിനിമാ പിന്നണി ഗായിക അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐ.പി.എസ്.എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. അനീഷ് ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. ആമുഖ പ്രഭാഷണവും പ്രാര്‍ത്ഥനയും വികാരി ഫാ. ആന്റോ ആലപ്പാട്ട് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌പോര്‍ട്‌സ് താരം ഒളിമ്പ്യന്‍ പ്രീതാ ശ്രീധരനും,…

ട്രാന്‍സ്ജന്‍ഡര്‍ (ചിതീകരണം): ജോണ്‍ ഇളമത

ചേട്ടാ, പടവലത്തിന്റെ തൈയ്യൊണ്ടോ? ഒരെണ്ണം തന്നാ മതി… അഞ്ചെട്ടു കാ കിട്ടിയാ മതി. ചേട്ടന്റേതാകുമ്പം ‘വിത്തു ഗുണം, പത്തുഗുണം’. കഴിഞ്ഞ പ്രാവശ്യം തന്ന പടവലത്തേന്ന്‌ പതിനൊന്നു കാപറിച്ചു. അതോണ്ടാ ചേട്ടനോട്‌ ചോദിക്കുന്നെ!” ഫോണിന്റെ അങ്ങേ തലക്കല്‍ മോളിക്കുട്ടി നിന്ന്‌ ചിണുങ്ങുന്നു. പെട്ടന്ന്‌ എന്റെ ഭാര്യേടെ ചോദ്യം! ആരാ വിളിച്ചേ? ഞാമ്പറഞ്ഞു ങാ, അവര്! ആര്… ആരാന്നാ, ആ അവര് ഓ, ഡക്ക് ക്ലീനിംഗ്.. എന്നിട്ടത്‌ കേട്ടോണ്ട്‌ നിക്കരുത്, അങ്ങനെ കുറേ എണ്ണം എറങ്ങീട്ടൊണ്ട്‌. ഫോണ്‍ പടോന്നങ്ങ്‌ വെക്കണം. പിന്നെ വിളിക്കാത്ത വിധം! ഞാന്‍ അങ്ങനെ പറയാം കാരണം, ഭാര്യക്ക്‌ മോളിക്കുട്ടിയെ അത്ര പിടുത്തമല്ല. മോളിക്കുട്ടി തൊട്ടും പിടിച്ചും വര്‍ത്താനം പറേം. വാസ്തവത്തി മോളിക്കുട്ടിയെ അത്രേം ഭയപ്പെടണ്ട കാര്യോന്നുമില്ല! ആള്‍ പാവമാ. ഉത്തരം കിട്ടാത്ത മോളിക്കുട്ടി കൊറേ കഴിഞ്ഞ്‌ പിന്നേം വിളിച്ചു. ഭാഗ്യത്തിന് ഭാര്യ വെളീല്‍ ഞങ്ങടെ പച്ചക്കറി…

ഫിലഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ ബിരുദധാരികളെ ആദരിച്ചു

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധന സ്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഡിപ്ലോമ നേടിയ 17 യുവതീയുവാക്കളെ ഇടവക സമൂഹം ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ബിരുദധാരികളെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി. സണ്‍‌ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2022-ന് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ബിരുദധാരികള്‍ക്ക് ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ മതബോധനവകുപ്പ് നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു. പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളത്തിനെയും, ജോസ് ജോസഫിനെയും ബൊക്കെ നല്‍കി തദവസരത്തില്‍ ആദരിച്ചു. അതോടൊപ്പം, സി.സി.ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഈ വര്‍ഷം…

ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് ഒരു നൂതന മത്സരവുമായി വരുന്നു. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നതിന് ഫിഷിംഗ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറെടുക്കുകയാണ്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതു പ്രത്യേക കലയാണെന്ന് ക്ലബ്ബ് കോർഡിനറ്റർ ഫിലിപ്പ് മഠത്തിൽ ഫ്ലോറൽ പാർക്കിൽ പ്രസ്താവിച്ചു. പുഴകളും അരുവികളും കായലുകളും ധാരാളം ഉള്ള കേരള നാട്ടിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനു പ്രത്യേക കഴിവും താല്പര്യവുമുള്ള ധാരാളം അമേരിക്കൻ പ്രവാസികൾ ഉണ്ടെന്നു മനസ്സിലാക്കിയാണ് ഇതുപോലൊരു മത്സരം നടത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾക്ക് ആശയം ഉദിച്ചത്‌. അമേരിക്കയിൽ പല കായലുകളിലും ബീച്ചുകളിലും മീൻ പിടിക്കുന്നതിനു പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള അവകാശം ഉള്ളു. ഉപ്പു വെള്ളത്തിലും ശുദ്ധ ജലത്തിലുമുള്ള മീനുകളെ പിടിക്കുന്നതിനു…

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുന്നാൾ അനുഗ്രഹദായകമായി

ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയവും, തലപ്പള്ളിയുമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ജൂൺ 10 മുതൽ 13 വരെ ആഘോഷപൂർവ്വം ആചരിച്ചു. ജൂൺ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഇടവകയിലെ യുവജനങ്ങളുടെ ചെണ്ട മേളങ്ങളോടെ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാൽ പതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിച്ചു. തുടർന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ അസ്സി. വികാരി റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമ്മികത്വത്തിൽ ഇംഗ്ളീഷിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മോൺ. റവ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോണസ് ചെറുനിലത്ത്, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമ്മികരുമായിരുന്നു. റെവ. ഫാ. ജോസഫ് തച്ചാറ…

ബൈഡന്റെ അംഗീകാരത്തിനു റിക്കാർഡ് തകർച്ച; ട്രമ്പിനു ഒരവസരം കൂടി: പി.പി. ചെറിയാന്‍

അമേരിക്കയിലെ പ്രമുഖ ദിന പത്രങ്ങൾ ഈയിടെ നടത്തിയ സർവേകളിൽ അപ്രതീക്ഷമായിട്ടല്ലെങ്കിലും പുറത്തുവിട്ട ഫലങ്ങളുടെ ആകതുകയാണ് മുകളിൽ ചൂണ്ടികാണിച്ചിരിക്കുന്നതു. തെളിവുകൾ നിരത്തി സർവ്വേയിൽ വ്യക്തമാക്കിയിട്ടുള്ള ചിലതു വായനക്കാരുടെ അറിവിലേക്ക് ഇവിടെ കുറിക്കുന്നു . സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന അനിയന്ത്രിതമായ പണപ്പെരുപ്പം, അനധികൃത കുടിയേറ്റക്കാരുടെ സമാനതകളില്ലാതെ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം, രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഭീഷണി ഉയർത്തും വിധം ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുന്ന മാസ് ഷൂട്ടിംഗ്, റഷ്യൻ- ഉക്രൈൻ സംഘർഷത്തിൽ അമേരിക്കൻ വിലക്കുകൾ ലംഘിച്ച് റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നിരപരാധികളുടെ കൂട്ട കുരുതികൾ, വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പിന്തുണ നേടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വിദ്യാഭ്യാസ വായ്പ റദ്ദാക്കൽ വാഗ്ദാനം പാലിക്കുന്നതിൽ സംഭവിച്ച താളപ്പിഴകൾ, അമേരിക്ക ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം സാംമ്പത്തിക തകർച്ചയിലേക്ക് വഴിമരുന്നിടുന്ന ഗ്യാസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റവും, നാണ്യപെരുപ്പവും, സുലഭമായി ലഭിച്ചിരുന്ന ബേബി…

ചൊവ്വ റോവർ പാറകൾക്കിടയിൽ തിളങ്ങുന്ന ഫോയിൽ കഷണം കണ്ടെത്തി

വാഷിംഗ്ടൺ: ചുവന്ന ഗ്രഹത്തിലെ രണ്ട് പാറകൾക്കിടയിൽ കുടുങ്ങിയ പാക്കറ്റോ ഫോയിലോ പോലെയുള്ള തിളങ്ങുന്ന വെള്ളി വസ്തു നാസയുടെ മാർസ് പെർസെവറൻസ് റോവർ കണ്ടെത്തി. ജൂൺ 13-ന് റോവറിന്റെ ഇടത് Mastcam-Z ക്യാമറ പകർത്തിയ ചിത്രം, 2021 ഫെബ്രുവരിയിൽ ടച്ച്‌ഡൗൺ സമയത്ത് റോബോട്ടിക് ക്രാഫ്റ്റ് ഉപേക്ഷിച്ച അവശിഷ്ടങ്ങളുടെ ഒരു ഭാഗം പോലെ കാണപ്പെടുന്നു. പെർസിവറൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, “തിളങ്ങുന്ന ഫോയിൽ ഒരു തെർമൽ ബ്ലാങ്കറ്റിന്റെ ഭാഗമാണ് – താപനില നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു മെറ്റീരിയൽ”. “ടീം അപ്രതീക്ഷിതമായ എന്തോ ഒന്ന് കണ്ടെത്തി: 2021 ലെ ലാൻഡിംഗ് ദിവസം എന്നെ ഇറക്കിവിട്ട റോക്കറ്റിൽ പ്രവർത്തിക്കുന്ന ജെറ്റ് പായ്ക്ക് എന്റെ ഇറക്കത്തിൽ നിന്ന് വന്നതാകാമെന്ന് അവർ കരുതുന്ന ഒരു താപ പുതപ്പാണിത്,” പെർസെവറൻസ് ഉദ്യോഗസ്ഥർ ട്വിറ്ററില്‍ പങ്കിട്ടു. എന്നാൽ, റോവർ ഇറക്കിയ റോക്കറ്റ് തിളങ്ങുന്ന ഫോയിൽ കണ്ടെത്തിയ ഭാഗത്ത് നിന്ന് രണ്ട്…

ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും വിനോദ് മങ്കരക്കും സ്വീകരണം നൽകി മന്ത്ര

നാടക രചയിതാവും ആസ്വാദകനും കലാ ഉപാസകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും, ചലച്ചിത്രസംവിധായകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും ആയ വിനോദ് മങ്കരക്കും മലയാളീ നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹ്യുസ്റ്റണിൽ നടന്ന ചടങ്ങിൽ ഡോ. സുനന്ദ നായർ അതിഥികളെ സദസിനു പരിചയപ്പെടുത്തി . ദൈവദത്തമായ കല വില്പന ചരക്കാക്കി മാത്രം ഉപയോഗിക്കുന്നവരെ തിരസ്ക്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സൂര്യ കൃഷ്‍ണമൂർത്തി അഭിപ്രായപ്പെട്ടു. പുരാതന കലാരൂപങ്ങളെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം. നാട്ടിൽ കലാകാരന്മാരെ ആദരിക്കുന്നതിൽ അസമത്വം നില നിൽക്കുന്നുണ്ട് ദൃശ്യ മാധ്യമങ്ങളിലെ കലാകാരന്മാർക്ക് അമിത പ്രാധാന്യം ലഭിക്കുമ്പോൾ, കലാ ജീവിതം തപസ്യ ആക്കി മാറ്റിയ ഒരു പാട് കലാകാരന്മാർ അവഗണിക്കപ്പെടുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു സമൂഹത്തിനു ഊർജം പകർന്നു നൽകുന്ന യഥാർത്ഥ കലാകാരൻമാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം എന്ന് ശ്രീ വിനോദ് മങ്കര പറഞ്ഞു .സംസ്കൃത…