ന്യൂയോർക്ക് : മലങ്കര മാർത്തോമ്മ സഭാ പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ മാർച്ച് മാസം രണ്ടാം തീയതി മുതൽ ഏപ്രിൽ 20 വരെയുള്ള ദിവസങ്ങൾ ലൈഫ് ലെന്റ് എന്ന പേരിൽ നോമ്പ് ആചരിക്കുന്നതിനായി ആഹ്വാനം ചെയ്തിരിക്കുന്നു. ഈ ലൈഫ് ലെന്റ് നോമ്പ് ആചരണത്തിന്റെ ഉദ്ഘാടനം മാർച്ച് അഞ്ചാം തീയതി ബുധനാഴ്ച്ച (ഇന്ന് ) രാവിലെ 9 ന് നടക്കുന്ന വെബിനാറിൽ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും. പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ബിഷപ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. 7 ആഴ്ചകളായി ഏഴ് പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് പഠനങ്ങളും ചർച്ചകളും സെമിനാറുകളും നടക്കും. ആദ്യ വെബ്നാറിൽ ജീവനും ജലവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനത്തിനും ചർച്ചകൾക്കും റവ. ഷിബി വർഗീസ് പി. നേതൃത്വം നൽകും. ഡോ. അനു വർഗീസ് ജീവനും ജലവും…
Category: AMERICA
മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോര്‍ക്കില്‍ വൻ വരവേൽപ്പ്
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ വിവിധ ഇടവകൾ സന്ദർശിക്കുവാനായി എത്തിച്ചേർന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഭദ്രാസന ചുമതലക്കാർ ചേർന്ന് വൻ വരവേൽപ്പ് നൽകി. നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും,ബിഷപ് സെക്രട്ടറിയുമായ റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ , ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു, മുൻ മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി അംഗം തോമസ് ദാനിയേൽ, ന്യൂയോർക്ക് ലോങ്ങ് ഐലന്റ് ഇടവക വികാരി റവ.ജോസി ജോസഫ് ഭദ്രാസന ഓഫീസ് അക്കൗണ്ടന്റ് തോമസ് ഉമ്മൻ, എന്നിവർ വിമാനത്താവളത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാൻ എത്തിയിരുന്നു. മാർച്ച് 6 വ്യാഴാഴ്ച ഡാലസിൽ എത്തിച്ചേരുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിലെ വിവിധ മാർത്തോമ്മ ദേവാലയങ്ങൾ സന്ദർശിക്കുന്നതും, മാർച്ച് 9 ഞായറാഴ്ച ഡാലസ് കരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ…
മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി
കാനഡ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ് . മരുമക്കൾ: സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ് കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ സംസ്കാര ശുശ്രൂഷ 10ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടർന്ന് 2 ന് ഹെയ്സൽ വുഡ് സെമിത്തേരിയിൽ (34070 Hazelwood Ave, Abbotsford, BC) സംസ്ക്കരിക്കുകയും ചെയ്യും. വാർത്ത: നിബു വെള്ളവന്താനം
കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള
കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ ഒർലാന്റോയിൽ – ജൂലൈ 3 മുതൽ 6 വരെ
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ അനുഗ്രഹീത പ്രഭാഷകരായ റവ. ഡേവിഡ് സ്റ്റുവേർഡ്, ഡോ. തോംസൺ കെ മാത്യു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. 5 ന് ശനിയാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്ന സിൽവർ ജൂബിലി സമ്മേളനം ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലും റീജിയൻ ക്വയറും ശ്രുതി മധുരമായ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 6ന് ഞയറാഴ്ച നടത്തപ്പെടുന്ന സംയുക്ത…
അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം; റവ രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ വളരുന്നവരായി തീരണമെന്നു ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോബ് കൊണ്ട് സ്വായത്തമാകേണ്ടതെന്നും അച്ചൻ പറഞ്ഞു സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു നോമ്പിലെ ആരംഭദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു മാർച്ച് 3 തിങ്കളാഴ്ചയിലെ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന തകർന്ന മനസ്സോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ…
“നാളെ രാത്രി ഒരു വലിയ രാത്രിയായിരിക്കും”: ട്രംപിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത്’-ൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. “നാളെ രാത്രി ഒരു വലിയ രാത്രിയായിരിക്കും” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് ശേഷം, ട്രംപ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയോട് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടോ അതോ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൈകോര്‍ത്ത് മറ്റെന്തെങ്കിലും ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന ചർച്ച ലോകമെമ്പാടും നടക്കുന്നുണ്ട്. ട്രംപിന്റെ ഈ പോസ്റ്റിന് മുമ്പ് തന്നെ, “റഷ്യയ്ക്ക് ഉക്രെയ്നിന്റെ ഒരു ഭൂമി പോലും നൽകാത്ത പ്രസിഡന്റാണ് ഞാൻ” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിൽ ട്രംപ് ഡെമോക്രാറ്റുകളെയും വ്യാജ വാർത്തകളെയുമാണ് ലക്ഷ്യം വെച്ചത്. ഉക്രെയ്ൻ വിഷയത്തിൽ ഒരു പുതിയ തന്ത്രം രൂപപ്പെടുത്താൻ പദ്ധതിയിടുന്നതായി അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച്, അടുത്ത കുറച്ച്…
കേരളം – കുട്ടി കൊലയാളി കാട്ടാളന്മാരുടെ നാട്: കാരൂര്‍ സോമന് (ചാരുംമൂടന്)
വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊ ണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചു വെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. നമ്മുടെ കുട്ടികള്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ചു് ഉത്തരങ്ങള്‍ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാല്‍ ചന്ദ്രന് പേടിക്കുമോയെന്ന ഭാവത്തില്‍ മുന്നോട്ട് പോകുന്നു. അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍ നിന്ന് മാത്രമല്ല സ്വന്തം വീടുകളില്‍നിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ കഞ്ചാവിനും, മയക്കുമരു ന്നിനും അടിമകള്‍ മാത്രമല്ല ഇന്ന് അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി സ്കൂളില്‍ പോകുന്നതുപോലെ മാരകമായ ആയുധങ്ങളുമായി സ്കൂളില്‍ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ…
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തെക്കുറിച്ച് ട്രംപിന്റെ ആശങ്ക അടിസ്ഥാനരഹിതം: താലിബാൻ
ദോഹ (ഖത്തര്‍): യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരും തമ്മിലുള്ള വാക്പോര് ശക്തമായി. അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു. അതിനെതിരെയാണ് താലിബാന്റെ ശക്തമായ പ്രതികരണം. ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വിശേഷിപ്പിച്ചു. അദ്ദേഹം “വൈകാരിക പ്രസ്താവനകൾ” നടത്തുന്നത് ഒഴിവാക്കണമെന്നും മുജാഹിദ് പറഞ്ഞു. കാബൂളിൽ നിന്ന് ഏകദേശം 44 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ബഗ്രാം എയർ ബേസ്, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ 20 വർഷത്തെ സൈനിക നടപടിയിൽ ഒരു പ്രധാന കേന്ദ്രമായിരുന്നു. എന്നാല്‍, യുഎസ് സൈന്യത്തെ പിൻവലിച്ചതിനുശേഷം അത് താലിബാന്റെ നിയന്ത്രണത്തിലായി. “ബാഗ്രാം വ്യോമതാവളം ചൈനയുടെയല്ല, ഇസ്ലാമിക് എമിറേറ്റിന്റെ (താലിബാൻ സർക്കാരിന്റെ) നിയന്ത്രണത്തിലാണ്. ഇവിടെ ഒരു ചൈനീസ് സൈനികരും നിലവിലില്ല, താലിബാൻ ഒരു രാജ്യവുമായും അത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടില്ല. അതുകൊണ്ട്, അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള…
സൗത്ത്, നോർത്ത് കരോലിനകളിലായി കാട്ടുതീ പടർന്നുപിടിച്ചതോടെ ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവിട്ടു
സൗത്ത്, നോർത്ത് കരോലിന:കാറ്റും വരണ്ട കാലാവസ്ഥയും മൂലം ഒറ്റരാത്രികൊണ്ട് സൗത്ത്, നോർത്ത് കരോലിനകളിലായി പൊട്ടിപ്പുറപ്പെട്ട കാട്ടുതീ അണകുന്നതിനു അഗ്നിശമന സേനാംഗങ്ങൾ പോരാടുകയായിരുന്നു, വീടുകളിൽ ഭീഷണിയുയർത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഞായറാഴ്ച വരെ ഹോറി, സ്പാർട്ടൻബർഗ്, ഒകോണി, യൂണിയൻ, പിക്കൻസ് കൗണ്ടികൾ ഉൾപ്പെടെ.സംസ്ഥാനത്തൊട്ടാകെ 4,200 ഏക്കർ കത്തിനശിച്ച വ്യാപകമായ കാട്ടുതീക്കെതിരെ പ്രവർത്തനങ്ങൾ തുടരുകയാണ് . ഞായറാഴ്ച രാവിലെ വേഗത്തിൽ പടരുന്ന തീ ദിവസാവസാനത്തോടെ 1,600 ഏക്കറിലധികം കത്തിനശിച്ചു, കൂടാതെ വാക്കേഴ്സ് വുഡ്സിലെയും അവലോണിലെയും കമ്മ്യൂണിറ്റികളെ ഭീഷണിപ്പെടുത്തിയതായി സൗത്ത് കരോലിന ഫോറസ്റ്റ് കമ്മീഷൻ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെ തീ 30% നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു, “ഈ കാട്ടുതീകളിൽ നിന്ന് നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ജീവൻ പണയപ്പെടുത്തുകയും ചെയ്യുന്ന ഞങ്ങളുടെ ആദ്യ പ്രതികരണക്കാർക്ക് ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഈ അടിയന്തരാവസ്ഥ ഉറപ്പാക്കുന്നു,”…
