ചിക്കാഗോ: ജനുവരി 18, ശനിയാഴ്ച ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ (FMSC) അവരുടെ അറോറ ഇല്ലിനോയ് ഫെസിലിറ്റിയിൽ നടത്തിയ മീൽസ് പാക്കിംഗ് പരിപാടിയിൽ ‘നമ്മൾ’ കൂട്ടായ്മയിലെ 40 കുടുംബങ്ങളിൽ നിന്നായി 116 പേർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിലെ ഒരൊറ്റ സെഷനിൽ 18,144 മീൽസ് പാക്ക് ചെയ്തു. ഇതിൽ ‘നമ്മൾ’ കൂട്ടായ്മയിലെ വോളന്റീർമാർ ഏകദേശം 12,992 മീൽസ് പാക്ക് ചെയ്തതായി FMSC അധികൃതർ അറിയിച്ചു. ഈ പരിശ്രമം $5200 മൂല്യമുള്ള പോഷകാഹാരം ലോകത്തിന്റെ പല ഭാഗങ്ങളിലെ വിശന്നിരിക്കുന്ന കുട്ടികൾക്ക് ലഭ്യമാകും. FMSC ഒരു നോൺ പ്രോഫിറ് സംഘടന ആണ്. പട്ടിണി ഈ ഭൂമിയിൽ നിന്നും തുടച്ചുമാറ്റാൻ പരിശ്രമിക്കുന്ന FMSC ലോകമെമ്പാടുമുള്ള വിശന്നിരിക്കുന്ന കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തുവരുന്നു. വോളന്റീർമാർ പാക്ക് ചെയ്ത ഭക്ഷണ പൊതികൾ സന്നദ്ധ സംഘടകൾ വഴി അർഹിക്കുന്ന കൈകളിൽ എത്തിച്ചേരുന്നതിനായി…
Category: AMERICA
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് ധാനചടങ്ങു് വർണാഭമായി
ഗാർലാൻഡ്(ഡാളസ്):ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് ധന ചടങ്ങു് വർണാഭമായി. ജനുവരി 26 ഞായറാഴ്ച വൈകീട്ട് 5 മണിക് കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഓഡിറ്റോറിയത്തിൽ (ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങു സംഘടിപ്പിച്ചത്. അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകർ , മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും അർഹരെന്നു കണ്ടെത്തിയ ജോയിച്ചൻ പുതുകുളം, ജോസ് കണിയാലി(മികച്ച മധ്യമ പ്രവർത്തകർ),ഐ വര്‍ഗീസ്(മികച്ച മലയാളി സംഘടനാ പ്രവർത്തകൻ) ഏലിയാമ്മ ഇടിക്കുള (മികച്ച…
മുസ്ലീങ്ങളെ ആശങ്കയിലാഴ്ത്തുന്ന ട്രംപിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിൻ്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ലോകമെമ്പാടും, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. യുഎസിലെ വിദേശ പൗരന്മാരെ, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കർശനമായി പരിശോധിക്കാൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും താമസിക്കുന്ന മുസ്ലിംകളെ ആശങ്കയിലാഴ്ത്തുന്നതാണ് അദ്ദേഹത്തിൻ്റെ നീക്കം. ഈ തീരുമാനം മൂലം അമേരിക്കയില്‍ ഇസ്ലാമോഫോബിയ വർധിക്കുമെന്ന ഭയവുമുണ്ട്. അറബ് രാജ്യങ്ങളിൽ പോലും ഈ ഉത്തരവിനെക്കുറിച്ച് ആശങ്കയുണ്ട്. കാരണം, ട്രംപിൻ്റെ ഈ പുതിയ ഉത്തരവ് നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ നേരിട്ട് ബാധിക്കും. ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം, ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെയും മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും കർശനമായി പരിശോധിക്കാൻ നിർദ്ദേശിച്ച് ഡൊണാൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. 2017ൽ പല മുസ്ലീം രാജ്യങ്ങളിലും യാത്രാ വിലക്ക് ഏർപ്പെടുത്തിയ ട്രംപിൻ്റെ ആദ്യ ടേമിൻ്റെ ഉത്തരവിനേക്കാൾ കർശനമാണ്…
ട്രംപിന്റെ ഗാസ “ശുദ്ധീകരണ” പദ്ധതി: അറബ് രാഷ്ട്രങ്ങള്‍ കൂടുതല്‍ ഫലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന്
വാഷിംഗ്ടണ്‍: ജോർദാൻ, ഈജിപ്ത്, മറ്റ് അറബ് രാജ്യങ്ങൾ ഗാസയിൽ നിന്നുള്ള പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. “യുദ്ധത്തിൽ തകർന്ന പ്രദേശം ‘ശുദ്ധീകരിക്കാൻ’ ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കേണ്ടതുണ്ട്,” ഇന്ന് (ജനുവരി 26ന്) എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ 20 മിനിറ്റ് ചോദ്യോത്തര വേളയിലാണ് വിവാദ പ്രസ്താവന നടത്തിയത്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായി താൻ നേരത്തെ സംസാരിച്ചിരുന്നുവെന്നും ഗാസയിൽ നിന്ന് ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് അടുത്ത ഞായറാഴ്ച ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി സംസാരിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് വിശദീകരിച്ചു. 1.5 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് ട്രംപ് നിർദ്ദേശിച്ചത്. തൻ്റെ നിർദ്ദേശത്തിൻ്റെ കടുത്ത സ്വഭാവം അറിഞ്ഞിട്ടും, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിനും, സമാധാനത്തോടെ ജീവിക്കാനുള്ള അവസരം നൽകുന്നതിനും ആവശ്യമായ നടപടിയായി ട്രംപ് അതിനെ വ്യാഖ്യാനിച്ചു. ഈജിപ്ത് ഫലസ്റ്റീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന്…
ഗാസ ശൂന്യമാക്കാനും ഫലസ്തീനികളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാനുമുള്ള ട്രംപിൻ്റെ നിർദ്ദേശം മിഡിൽ ഈസ്റ്റ്-യുഎസ് ബന്ധം വഷളാക്കും: റിപ്പോര്‍ട്ട്
ഇസ്രായേൽ ഫലസ്തീൻ സംഘർഷം അവസാനിക്കുന്നു എന്ന വിശ്വാസത്തെ ഖണ്ഡിക്കുന്ന തരത്തില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ഗാസ വൻ നാശത്തെ അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 26 ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്തും ജോർദാനും ഗാസയിൽ നിന്ന് ഫലസ്തീനികളെ സ്വീകരിക്കണമെന്നാണ് ഇന്ന് (ജനുവരി 26) ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹമാസിനെതിരായ ഇസ്രയേലിൻ്റെ സൈനിക നടപടികളിൽ നിന്ന് കാര്യമായ നാശം സംഭവിച്ച ഗാസ മുനമ്പ് ഈജിപ്തിലും ജോർദാനിലും കുടിയിറക്കപ്പെട്ട ഫലസ്തീനികളെ താൽക്കാലികമായോ സ്ഥിരമായോ പുനരധിവസിപ്പിച്ചുകൊണ്ട് “ശുദ്ധീകരിക്കാൻ” കഴിയുമെന്നാണ് ട്രംപിന്റെ നിർദ്ദേശം. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധം മുതൽ ഏകദേശം 700,000 ഫലസ്തീനികൾ വീടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ മുതൽ കഴിഞ്ഞ ഫലസ്തീൻ കുടിയിറക്കങ്ങളെ ഈ നിർദ്ദേശം ഓർമ്മിപ്പിക്കുന്നു. ജോർദാൻ, ലെബനൻ, സിറിയ എന്നിവയുൾപ്പെടെ അയൽരാജ്യങ്ങളിൽ വലിയ പലസ്തീനിയൻ അഭയാർഥി സമൂഹങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് ഈ കൂട്ട കുടിയിറക്കൽ കാരണമായി. പലസ്തീനികൾ,…
പ്രണയ സാഫല്യം (കവിത): ജയൻ വർഗീസ്
ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിൻ നീല നിലാവല- ത്താഴത്ത് ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ മാറത്തു പ്രേമ വികാരം നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി- ലാ രൂപം വീണ്ടും നുകർന്നു. മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി യോമലെ തൊട്ടുരുമ്മുമ്പോൾ ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ മാറോടു ചേർത്തു പുണർന്നു ! തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ ബീജാപദാന സുഷുപ്തി . ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ കാലടി പിച്ച വയ്ക്കുന്നു ! കോരിത്തരിച്ചു പോയ് ഭൂമി – യിവൾ തന്റെ മാറിലെ ചൂടിൽ വളർത്തി കോടി യുഗങ്ങൾ വിരിയിച്ച സ്വപ്നങ്ങൾ യാഥാർഥ്യമായതറിഞ്ഞു ! ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു ജന്മ സാഫല്യ പ്രപഞ്ചം ! നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക് കിട്ടിയ മുത്താണ് ജീവൻ !
മിഡിൽ ഈസ്റ്റിൽ നാശമുണ്ടാകും!; ഇസ്രായേലിന് ബൈഡന് ഏര്‍പ്പെടുത്തിയ 2,000 പൗണ്ട് ഭാരമുള്ള ബോംബുകളുടെ നിരോധനം ട്രംപ് അവസാനിപ്പിച്ചു
വാഷിംഗ്ടണ്‍: ജോ ബൈഡൻ ഭരണകൂടം നേരത്തെ നടപ്പാക്കിയ 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ ഇസ്രായേലിലേക്ക് അയയ്ക്കുന്നതിനുള്ള നിരോധനം നീക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഈ നടപടി മിഡിൽ ഈസ്റ്റിൽ വലിയ തോതിലുള്ള നാശത്തിൻ്റെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വശത്ത് ലോകം മുഴുവൻ ഇസ്രയേലും ഹമാസും തമ്മിൽ സമാധാന ഉടമ്പടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ മറുവശത്ത് ട്രംപിൻ്റെ ഈ തീരുമാനം പ്രാദേശിക സംഘർഷം വർധിപ്പിക്കാനുള്ള സാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ജോ ബൈഡൻ ഈ ബോംബ് വിതരണം നിരോധിച്ചിരുന്നു. എന്നാൽ, അധികാരമേറ്റയുടൻ ട്രംപ് ഈ നിരോധനം അവസാനിപ്പിച്ചു. വെടിനിർത്തലിൻ്റെ ആദ്യ വ്യവസ്ഥകൾക്കിടയിലുള്ള ഈ നടപടി വീണ്ടും മിഡിൽ ഈസ്റ്റിൽ അസ്വസ്ഥതയുണ്ടാക്കും. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ സാധാരണക്കാരുടെ മരണം കുറയ്ക്കാൻ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേലിന് ഈ…
ഡൊണാൾഡ് ട്രംപിൻ്റെ ടീമിൽ ഇന്ത്യന്‍ വംശജരുടെ ആധിപത്യം
വാഷിംഗ്ടണ്‍: പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം, ഇന്ത്യൻ വംശജരായ നിരവധി ആളുകളിൽ ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ-അമേരിക്കൻ മുൻ മാധ്യമ പ്രവർത്തകൻ കുഷ് ദേശായിയെ ട്രംപ് തൻ്റെ ടീമിൽ ഉൾപ്പെടുത്തി. വൈറ്റ് ഹൗസിൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കുഷ് ദേശായി മുമ്പ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും അയോവ റിപ്പബ്ലിക്കൻ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ നിര്‍ണ്ണായക സംസ്ഥാനങ്ങളിലും പെൻസിൽവാനിയയിലും ഡപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായിരുന്നു. പെൻസിൽവാനിയയിൽ സന്ദേശമയയ്ക്കലും വിവരണവും ക്രമീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഈ ഏഴ് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചിരുന്നു. നേരത്തെ ട്രംപ് തൻ്റെ സെക്രട്ടറിയായും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും സ്റ്റീവൻ ച്യൂങ്ങിനെ നിയമിച്ചിരുന്നു. കൂടാതെ, കരോലിൻ ലെവിറ്റിനെ സെക്രട്ടറിയായും പ്രസ് സെക്രട്ടറിയായും നിയമിച്ചു. വൈറ്റ് ഹൗസ്…
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി അനുമതി നല്കി
വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതി ശനിയാഴ്ച അനുമതി നൽകി. തന്നെ കൈമാറുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. “അപേക്ഷ നിരസിക്കുന്നു” എന്ന ലളിതമായ പ്രസ്താവനയോടെയാണ് കോടതി ഹർജി നിരസിച്ചത്. സാൻ ഫ്രാൻസിസ്കോയിലെ ഒമ്പതാം സർക്യൂട്ടിനായുള്ള യുഎസ് കോര്‍ട്ട് ഓഫ് അപ്പീൽ ഉൾപ്പെടെ ലോവർ, ഫെഡറൽ കോടതികളിൽ റാണ നടത്തിയ വിജയിക്കാത്ത നിയമ പോരാട്ടങ്ങളുടെ ഒരു പരമ്പരയെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്താന്-കനേഡിയൻ പൗരനായ തഹാവുർ റാണയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഒന്നിലധികം ക്രിമിനൽ കുറ്റങ്ങളാണ് റാണ നേരിടുന്നത്. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച പാക്കിസ്താന്-അമേരിക്കൻ ലഷ്കർ-ഇ-തൊയ്ബ പ്രവർത്തകനായ ഡേവിഡ്…
വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പീറ്റ് ഹെഗ്സെത് യുഎസ് പ്രതിരോധ സെക്രട്ടറി
വാഷിങ്ടൻ ഡി സി : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകനും ആയ ഹെഗ്സെത് (44) യുഎസ് പ്രതിരോധ സെക്രട്ടറിയായി സെനറ്റിന്റെ അംഗീകാരം .സെനറ്റ് വോട്ടെടുപ്പിൽ 50–50 എന്ന നില വന്നതോടെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കാസ്റ്റിങ് വോട്ടുചെയ്തു. സെനറ്റ് പ്രസിഡന്റ് കൂടിയാണ് വൈസ് പ്രസിഡന്റ്.ലൈംഗിക അതിക്രമം, അമിത മദ്യപാനം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങൾ പീറ്റ് ഹെഗ്സെത് നേരിട്ടിരുന്നു ഡെമോക്രാറ്റുകൾക്കു പുറമേ 3 റിപ്പബ്ലിക്കൻ പ്രതിനിധികളും സ്വതന്ത്രനും ഹെഗ്സെത്തിന് എതിരായതോടെയാണ് തുല്യനിലയിലായത്. ചരിത്രത്തിൽ 2 തവണമാത്രമാണ് പ്രധാന തസ്തികയിലെ നിയമനത്തിനുള്ള വോട്ടെടുപ്പിൽ സമനില വരുന്നത്. 2017 ൽ ട്രംപ് നിയമിച്ച വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസും ഇങ്ങനെയാണ് കടന്നുകൂടിയത്. മുൻ ആർമി നാഷണൽ ഗാർഡ് ഉദ്യോഗസ്ഥനായ ഹെഗ്സെത്ത്, 44, ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനികരെ നയിക്കുന്ന കാലാൾപ്പടയാളായും ഗ്വാണ്ടനാമോ ബേയിൽ…
