ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച് അഞ്ച് യുഎസ് പ്രസിഡന്റുമാർ

വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന സംസ്ഥാന ശവസംസ്കാര ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റ് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർക്കൊപ്പം പ്രസിഡന്റ് ജോ ബൈഡനും അവരുടെ ഭാര്യമാർ എന്നിവർക്കൊപ്പം അന്തിമാഭിവാദ്യം അർപ്പിച്ചു അഞ്ചുപേരും അവസാനമായി ഒത്തുചേർന്നത് 2018 ൽ ജോർജ്ജ് എച്ച് ഡബ്ല്യു ബുഷിന്റെ സംസ്കാര ചടങ്ങിലായിരുന്നു. ചടങ്ങിന് മുമ്പ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനു ഷേക്ക് ട്രംപ് ഷേക്ക് ഹാൻഡ് നൽകുന്നത് പ്രത്യേകം ശ്രെധിക്കപെട്ടു – 2021 ൽ വൈറ്റ് ഹൗസ് വിട്ടതിനുശേഷം ഇരുവരും ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണ്. “എല്ലാവരോടും അന്തസ്സോടും ബഹുമാനത്തോടും കൂടി” പെരുമാറേണ്ടതിന്റെ പ്രാധാന്യം…

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിൻ്റെ ഭീഷണി താരിഫുകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രം: ജസ്റ്റിന്‍ ട്രൂഡോ

ട്രം‌പിനെ പിനെ വിദഗ്‌ധനായ ഒരു ചർച്ചക്കാരനായാണ് കണക്കാക്കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എണ്ണ, വാതകം, വൈദ്യുതി, സ്റ്റീൽ, അലുമിനിയം, മരം, കോൺക്രീറ്റ് എന്നിവയ്ക്ക് ചുമത്തിയ 25% താരിഫ് പോലുള്ള തൻ്റെ മറ്റ് പ്രധാന നയങ്ങളെക്കുറിച്ച് ആളുകൾ കുറച്ച് സംസാരിക്കുന്ന തരത്തിലാണ് അദ്ദേഹം തൻ്റെ പോയിൻ്റുകൾ അവതരിപ്പിക്കുന്നത്. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് തൻ്റെ ഭരണത്തിൻ്റെ ആദ്യ ദിവസം മുതൽ കനത്ത നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ചിരുന്നു. തൻ്റെ നിരവധി എക്സിക്യൂട്ടീവ് ഓർഡറുകളുടെ ഭാഗമായി കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുന്നതിനുള്ള രേഖകളിൽ ജനുവരി 20 ന് ഒപ്പുവെക്കുമെന്ന് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. മയക്കുമരുന്നും അനധികൃത കുടിയേറ്റവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുവരെ ഈ തീരുവ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ താരിഫുകൾ…

അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ (താമ്പാ) : അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്). മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ) മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലിൽ. പൊതുദര്ശനവും സംസ്കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15 കൂടുതൽ വിവരങ്ങൾക്കു ജോർജ് (ഫ്ലോറിഡ) 813 481 9541

കൈകോർത്ത് ശക്തരായി കാനഡയിലെ മലയാളീ സംഘടനകൾ

ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് നിരവധി കനേഡിയൻ മലയാളി സംഘടനകൾ മുന്നോട്ട് വന്നിരിക്കുന്നു. മലയാളി സമൂഹത്തെ വ്യക്തി താല്പര്യങ്ങള്ക്ക് അടിയറ വെയ്ക്കാതു, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില് മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും അറക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയണു NFMA Canada പ്രവരത്തിക്കുന്നത്. ഒരു വലിയ സംഘടനാ ശക്തിയായി കാനഡയിലുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച NFMA Canada ഇന്ന് മലയാളി സംഘടനാ രംഗത്ത് ഒരു വലിയ ശക്തിയായി മറിയിരിക്കുന്നുയെന്ന് അതിന്റെ പ്രസിഡന്റും അമരക്കാരനുമായ ശ്രീ…

ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ പൊതു ദര്ശനവും ,സംസ്കാര ശുശ്രൂഷയും ജനു 17,18 തിയ്യതികളിലേക്കു മാറ്റി

ഡാളസ് :2024 ഡിസംബർ 24 ന് ടെക്സസിലെ ഗ്രേപ്പ്‌വൈനിൽ  അന്തരിച്ച വ്യവസായ പ്രമുഖനും ,ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10 ,11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദര്ശനവും , ശവസംസ്കാര ശുശ്രൂഷയും 2025 ജനുവരി 17, വെള്ളിയാഴ്ച, 18 ശനിയാഴ്ച ദിവസങ്ങളിലേക്കു മാറ്റി. Viewing- Friday, January 17, 2025 1:00 PM – 2:00 PM CT,-St. Ann Catholic Church 180 Samuel Blvd, Coppell TX 75019 Mass-Friday, January 17, 2025 2:30 PM – 3:30 PM CT-St. Ann Catholic Church 180 Samuel Blvd, Coppell TX 75019 Viewing & Rosary-Saturday, January 18, 2025 9:00 AM – 11:30 AM CT Restland Funeral Home 13005 Greenville Avenue, Dallas TX 75243 Burial- Saturday,…

“മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം”: KHFC വനിതാ സമിതി സെമിനാർ ജനുവരി 12 ന്

മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 12 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് (EST) നടത്തപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ദൈനംദിന ജീവിതത്തിൽ നാം അനുഭവിയ്ക്കുന്ന മാനസീക പിരിമുറുക്കങ്ങൾ ധാരാളമാണ്. തൊഴിൽ ഇടങ്ങളിലും, കുടുംബത്തിലും,പങ്കാളികളുടെ ഇടയിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾക്കും, പഠന കാലത്തു കുട്ടികൾ നേരിടുന്ന മാനസീക അസ്വാസ്ഥ്യങ്ങൾക്കും എങ്ങിനെ പരിഹാരം കാണാം എന്നതിനെ കുറിച്ചുള്ള പഠനക്ലാസ്സുകളുടെ ആദ്യ പടി എന്നോണമാണ് ഈ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. “കനേഡിയൻ സെന്റർ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോ തെറാപ്പി” യുമായി സഹകരിച്ചു നടത്തുന്ന സെമിനാർ പ്രശസ്ത സൈക്കോതെറാപിസ്റ്റ് ആയ ശ്രീമതി.ഷൈനി ഭാസ്കർ – (CBT,DBT,CCP,COSP) നയിയ്ക്കും. കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ ഹിന്ദു കുടുംബങ്ങളെ കോർത്തിണക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ…

ബോച്ചേയും തേനീച്ചയും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. എൺപതുകളുടെ ആരംഭത്തിൽ വീഡിയോ കാസറ്റുകൾ കേരളത്തിൽ സജീവം ആയിരുന്ന കാലത്ത് സിനിമകൾക്കിടയിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത് തൃശൂർ കേന്ദ്രമായുള്ള ചെമ്മണ്ണൂർ ജ്വല്ലഴ്സിന് പറ്റി ആയിരുന്നു. ആ പരസ്യങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നതും അവരുടെ ബ്രാൻഡ് അംബാസ്സിഡറും പഴയകാല സിനിമതാരം വിധുബാല ആയിരുന്നു എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം മറ്റു പല ജ്വല്ലറി ഗ്രൂപ്പുകളും കേരളത്തിൽ ആധിപത്യം സ്‌ഥാപിച്ചപ്പോൾ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഇളം തലമുറക്കാരൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്വയം ബ്രാൻഡ് അംബാസ്സിഡർ ആകുകയും ചെയ്തു പ്രശസ്തിയും പേരും ലഭിക്കുവാൻ അദ്ദേഹം ആദ്യം ചെയ്തത് സമൂഹത്തിൽ വ്യത്യസ്തങ്ങൾ ആയ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. അതിനായി അദ്ദേഹം ആദ്യമേ തന്നെ തന്റെ വസ്ത്രധാരണ ശൈലി മാറ്റി. ജീൻസും ടീഷർട്ടും ധരിച്ചിരുന്ന അദ്ദേഹം പിന്നെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് അമ്മച്ചിമാർ ധരിക്കുന്ന ചട്ടയും മുണ്ടും ധരിച്ചാണ് ഫുട്ബോൾ…

തീ കെടുത്താൻ വെള്ളമില്ല; രാജ്യം ഭരിക്കാൻ പണമില്ല: കാലിഫോർണിയയിലെ തീപിടിത്തത്തിന് ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ലോസ് ഏഞ്ചൽസിലെ വനങ്ങളില്‍ ആരംഭിച്ച വന്‍ തീപിടിത്തം ഇപ്പോൾ നഗരത്തിലേക്ക് അതിവേഗം പടരുകയാണ്. ഈ വൻ തീപിടുത്തത്തിൽ ഇതുവരെ 5 പേർ മരിച്ചു. 70,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തി. ഇതുവരെ ആയിരത്തിലധികം കെട്ടിടങ്ങൾ ഈ തീപിടിത്തത്തിൽ നശിച്ചു. ഈ തീപിടിത്ത സംഭവത്തിൽ ഡൊണാൾഡ് ട്രംപ് ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചു. തീ അണയ്ക്കാൻ വെള്ളമില്ല, ഫെമയിൽ (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി) പണമില്ല, ഇതൊക്കെയാണ് ബൈഡൻ എനിക്ക് വിട്ടു നല്‍കുന്നതെന്നായിരുന്നു രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രം‌പ് എഴുതിയത്. പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു, “നന്ദി ജോ!” ഗവർണർ ഗാവിൻ ന്യൂസോമും ജോ ബൈഡനും കാലിഫോർണിയ തീപിടുത്തത്തിന് ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീപിടിത്തത്തിന് ശേഷം ആളുകളെ സഹായിക്കുന്നതിന് പകരം ഉപേക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. വെള്ളം തിരിച്ചുവിടാനുള്ള നിർദ്ദേശം ഗവർണർ ന്യൂസോം നിരസിച്ചതായി ട്രംപ് ആരോപിച്ചു. ഗവർണർ…

മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു

ന്യൂയോർക് / തിരുവല്ലാ :മലങ്കര മാർത്തോമ്മാ സഭ ജനുവരി  ‘താരക മാസം’ ആയി ആചരിക്കുന്നു.  സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന “മലങ്കര സഭാ താരകം” 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ  ആരംഭ  മാസമായ ജനുവരി എല്ലാ വർഷവും ‘താരക മാസം’ ആയി ആചരിക്കുന്നു. വായനക്കാരുടെ എണ്ണവും സബ്‌സ്‌ക്രിപ്‌ഷനും വർദ്ധിപ്പിക്കുന്നതിനായി 2025 ജനുവരി എല്ലാ ഇടവകകളും ‘താരക മാസം’ ആയി ആചരികണമെന്നു .മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ നോർത്ത്  അമേരിക്ക ഭദ്രാസനം  ഉൾപ്പെടെ  എല്ലാ ഇടവകകളിലെയും അംഗങ്ങൾക്കും അയച്ച സർക്കുലർ നമ്പർ 146ലൂടെ  അറിയിച്ചു. ഓരോ മാർത്തോമ്മാ ഭവനത്തിലും താരകയുടെ ഒരു പകർപ്പ് എത്തുന്ന തരത്തിൽ ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം.സഭയുടെ ഔദ്യോഗിക മുഖപത്രമായതിനാൽ, മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ താരകയിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ, എഡിറ്ററുടെ…

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ട്രംപ് ജയിലിൽ പോകുമോ?; ഹഷ് മണി കേസിൽ സുപ്രീം കോടതിയിൽ എത്തിയ ട്രം‌പ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: അശ്ലീല നടിക്ക് പണം നൽകിയ കേസിലെ ന്യൂയോർക്ക് കോടതിയുടെ വിധിക്കെതിരെ നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിലെത്തി. നടിയെ നിശബ്ദയാക്കാൻ പണം നൽകിയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് ട്രംപിൻ്റെ അഭിഭാഷകർ രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ, ജഡ്ജി ജുവാൻ എം മാർച്ചൻ പ്രഖ്യാപിക്കുന്ന ശിക്ഷാവിധി മാറ്റിവയ്ക്കാൻ ന്യൂയോർക്ക് കോടതി വിസമ്മതിച്ചിരുന്നു. 2024 മേയിലാണ് ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ചൊവ്വാഴ്ച, അപ്പീൽ കോടതി മുഖേന ശിക്ഷാ പ്രഖ്യാപനം സ്റ്റേ ചെയ്യാൻ ട്രംപിൻ്റെ അഭിഭാഷകർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോൺ താരവുമായുള്ള ട്രംപിൻ്റെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ 2024 മേയിൽ ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജഡ്ജി മെർച്ചൻ കണ്ടെത്തിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടി സ്റ്റോമി ഡാനിയേല്‍സിനെ നിശ്ശബ്ദയാക്കാന്‍ 1,30,000…