മഹിഷീ മർദ്ദനമാടുവാൻകലിതൻ കാഠിന്യമാറ്റീടുവാൻ മഹിയിൽ ജന്മമെടുത്ത ഭഗവാൻ ശ്രീ ഭൂത നാഥാ നമോ! അർപ്പിപ്പൂ മമ ജന്മമാകെയടിയൻ തൃപ്പാദ പദ്മങ്ങളിൽ, അർത്ഥിപ്പൂ,സുഖസൗഖ്യമാർക്കുമരുളും നിൻ ഹൃദ്യമന്ദസ്മിതം! വർഷിപ്പൂ ജനകോടി നിന്റെ നടയിൽ പാദാരവിന്ദങ്ങളിൽ, വർഷം തോറു മുദാരമായി മുറപോൽ നെയ്യും നിവേദ്യങ്ങളും! വർണ്ണിപ്പൂ, കവിശ്രേഷ്ഠർ നിന്നെ മിഴിവിൽ വൈവിദ്ധ്യ ഭാവങ്ങളിൽ, വാഴ്ത്തുന്നു ജഗമാകെ നിന്റെ കൃപയും നിൻ സൃഷ്ടി മാഹാത്മ്യവും! സകലരാധിത ദേവനായി മലയിൽ സമ്പൂർണ്ണ തേജസ്വിയായ്, മകരജ്യോതിയുമേറ്റി വച്ചു വിലസും സർവ്വാത്മ ചൈതന്യമേ, വർത്തിക്കേണമീപ്പതിനെട്ടു പടികൾ സന്മാർഗ്ഗ സോപാനമായ്, വർദ്ധിക്കേണമിഹത്തിലാകെ മേന്മേൽ ആനന്ദ മൈശ്വര്യവും!
Category: AMERICA
2024 ഡിസംബര്‍ 10: ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍@80 ജീവസമൃദ്ധിയുടെയും സമര്‍പ്പണത്തിന്റെയും എണ്‍പതു വര്‍ഷങ്ങള്‍
ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് 2024 ഡിസംബര്‍ 10ന് 80ന്റെ നിറവില്‍. ‘ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും’ (യോഹ. 10.10) എന്ന വിശുദ്ധ ബൈബിള്‍ വചനം മേല്‍പ്പട്ട ശുശ്രൂഷയിലെ ആപ്തവാക്യമായി സ്വീകരിച്ച് 19 വര്‍ഷക്കാലം രൂപതയെ നയിച്ചതിനോടൊപ്പം ആഗോള കത്തോലിക്കാ സഭയുടെയും ഭാരതത്തിന്റെയും വിവിധങ്ങളായ തലങ്ങളില്‍ അവിസ്മരണീയവും അമൂല്യവുമായ സംഭാവനകള്‍ നല്‍കിയ അതുല്യവ്യക്തിത്വം വിശ്രമജീവിതത്തിനിടയിലും സജീവസാന്നിധ്യമാണ്. ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്തുവാനും അംഗീകരിക്കുവാനും ഈ ഇടയശ്രേഷ്ഠനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല. ജീവിത നാള്‍വഴികള്‍ 1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയക്കല്‍…
നെവാർക്കിൽ കാർ പൊട്ടിത്തെറിച്ചു ഹഡ്‌സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്‌നൈറ്റ് ഉൾപ്പെടെ ആറുപേർക്ക് ദാരുണന്ത്യം
നോവർക് ( ന്യൂജേഴ്‌സി): നെവാർക്കിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കാർ പൊട്ടിത്തെറിച്ചു തീ ആളിപടർന്നു ആറുപേർക്ക് ദാരുണന്ത്യം..മരിച്ച ആറ് പേരിൽ രണ്ട് ഹൈസ്കൂൾ ഫുട്ബോൾ പരിശീലകരും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഹഡ്‌സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്‌നൈറ്റ്, അസിസ്റ്റൻ്റ് കോച്ച് ബ്രാഡ് കണ്ണിംഗ്ഹാം എന്നിവരാണ് തിരിച്ചറിഞ്ഞത്. രാത്രി 11 മണിക്ക് മുമ്പായിരുന്നു വാഹനാപകടം. വെള്ളിയാഴ്ച റെയ്മണ്ട് ബൊളിവാർഡിൽ. പുലാസ്‌കി ഹൈവേയിലെ റൂട്ട് 1-9 ഓവർപാസ് റാംപിലേക്ക് കാർ സഞ്ചരിക്കുകയായിരുന്നു അത് തെറിച്ച് വായുവിലേക്ക് ഉയരുകയും പിന്നീട് ഒരു സപ്പോർട്ട് കോളത്തിൽ ഇടിക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ് പ്രസ്താവന ഇറക്കി. “നമ്മുടെ യുവജനങ്ങളോടുള്ള സമർപ്പണത്തിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച രണ്ട് പ്രിയപ്പെട്ട ഹഡ്സൺ കാത്തലിക് പരിശീലകർ ഉൾപ്പെടെ ആറ്…
ന്യൂയോർക്ക് കേരളാ സമാജം കുടുംബസംഗമം അവിസ്മരണീയമായി
ന്യൂയോർക്ക്: അര നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന ന്യൂയോർക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിരണ്ടാമത് കുടുംബ സംഗമവും വാർഷിക ഡിന്നറും അതി വിപുലമായി നടത്തിയത് ഏവർക്കും അവിസ്മരണീയമായി. പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്റെ മഹനീയ സാന്നിധ്യം പങ്കെടുത്ത ഏവർക്കും സന്തോഷകരമായി. സമാജം കുടുംബാംഗങ്ങളുടെ സംഗമം എല്ലാവർക്കും മുൻകാല സ്മരണകൾ പങ്കിടുവാനുള്ള വേദിയായി മാറുകയും ചെയ്തു. സമാജത്തിൻറെ അൻപത്തിരണ്ടാമതു പ്രസിഡന്റായ സിബി ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക യോഗത്തിൽ സെക്രട്ടറി സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സണ്ണി പണിക്കർ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസി സഖറിയ, മുഖ്യ അതിഥി മലയാള സാഹിത്യത്തിലെ ആനുകാലിക എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ എന്നിവർ വേദി പങ്കിട്ടു. കുടുംബ സംഗമത്തിന് എത്തിച്ചേർന്ന…
ജീവനുള്ള എലിയെ കണ്ടെത്തി; പ്ലാനോ റസ്റ്റോറൻ്റ് അടപ്പിച്ചു
പ്ലാനോ (ഡാളസ് )1900 ഡാളസ് പാർക്ക്‌വേയിലെ ഹോണ്ടഡ് കാസിൽ കഫേ സ്ഥാപനത്തിൽ ജീവനുള്ള എലിയുടെയും കാഷ്ഠം കണ്ടെത്തിയതിനെ തുടർന്ന് പ്ലാനോ സിറ്റി ഹെൽത്ത് ഇൻസ്പെക്ടർമാർ ഒരു റെസ്റ്റോറൻ്റ് താൽക്കാലികമായി അടച്ചു.. ഡ്രൈ സ്റ്റോറേജ് ഏരിയയിൽ ജീവനുള്ള എലിയുടെ സാന്നിദ്ധ്യം, ഡൈനിംഗ്, ബാർ ഏരിയകളിൽ എലി വീഴൽ എന്നിവ ഉൾപ്പെടെ ഒന്നിലധികം നിയമലംഘനങ്ങൾ റെസ്റ്റോറൻ്റിന്റിനെതിരെ ചുമത്തപ്പെട്ടിരുന്നു. പ്ലാനോ പരിശോധന ഡാറ്റ 100-പോയിൻ്റ് സിസ്റ്റത്തിലാണ്. 100 സ്കോർ തികഞ്ഞ സ്കോർ ആണ്, 70 വളരെ മോശമായി കണക്കാക്കപ്പെടുന്നു. ഓരോ റസ്റ്റോറൻ്റിനും ഭക്ഷണം നൽകുന്ന മറ്റ് സ്ഥലങ്ങൾക്കും പ്രതിവർഷം ഒന്നോ നാലോ പതിവ് പരിശോധനകൾ നടത്തുന്നു ഹെൽത്ത് ഇൻസ്പെക്ടർമാർ എലികളുടെ കാഷ്ഠം കണ്ടെത്തിയ മറ്റൊരു റെസ്റ്റോറൻ്റ് 4152 W. സ്പ്രിംഗ് ക്രീക്ക് പാർക്ക്വേ സ്യൂട്ട് 144-ലെ സോസിയുടെ തായ് ആൻഡ് ഫോ ആയിരുന്നു. തുടർ പരിശോധനയ്ക്ക് ശേഷം സ്ഥാപനം എലികളെ ചികിത്സിച്ചിട്ടുണ്ടെന്നും…
ഹെവൻലി ട്രമ്പറ്റ്: ക്രിസ്തുമസ് സംഗീത സായാഹ്നം വേറിട്ട അനുഭവമായി.
ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഹെവൻലി ട്രമ്പറ്റ് എന്ന ക്രിസ്തുമസ് മ്യൂസിക്കൽ പ്രോഗ്രാം വേറിട്ട അനുഭവമായി. സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന കൂടിവരവുകൾ ആയിരിക്കണം ക്രിസ്തുമസ് നാളുകളിൽ ഉണ്ടാകേണ്ടത് എന്ന് ഹെവൻലി ട്രമ്പറ്റ് ഉത്ഘാടനം ചെയ്തു കൊണ്ട് നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു. മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യ സന്ദേശം നൽകി. ന്യൂയോർക്ക് സീറോ മലങ്കര കാത്തലിക് എപ്പാർക്കി ഓഡിറ്റോറിയത്തിൽ വെച്ച് ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസും (DSMC) സംയുക്തമായിട്ടാണ് ഹെവൻലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി…
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് ആവർത്തിച്ചു ട്രംപ്
ന്യൂയോർക് :അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം ആദ്യ ദിവസം തന്നെ അവസാനിപ്പിക്കാൻ താൻ ഇപ്പോഴും പദ്ധതിയിട്ടിട്ടുണ്ടെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.““എക്‌സിക്യൂട്ടീവ് നടപടിയിലൂടെ ഞാൻ അത് ചെയ്യാൻ പോകുകയായിരുന്നു.“ഞങ്ങൾ അത് മാറ്റേണ്ടതുണ്ട്. ഞങ്ങൾക്ക് ജനങ്ങളിലേക്ക് തിരികെ പോകേണ്ടി വന്നേക്കാം, ”എൻബിസിയുടെ “മീറ്റ് ദി പ്രസ്” എന്ന പരിപാടിയിൽ ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത എൻബിസിയുടെ ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. “എന്നാൽ നമ്മൾ അത് അവസാനിപ്പിക്കണം.” ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ് എങ്ങനെ പദ്ധതിയിടുന്നുവെന്നും എക്സിക്യൂട്ടീവ് നടപടിയിലൂടെ അത് ചെയ്യുമോ എന്നും വെൽക്കർ ചോദിച്ചു. “എക്‌സിക്യൂട്ടീവ് നടപടിയിലൂടെ ഞാൻ അത് ചെയ്യാൻ പോകുകയായിരുന്നു, എന്നാൽ നിങ്ങളോട് സത്യസന്ധത പുലർത്താൻ ഞങ്ങൾ ആദ്യം കോവിഡ് പരിഹരിക്കേണ്ടതുണ്ട്,” ട്രംപ് പറഞ്ഞു. “നമുക്ക് അത് അവസാനിപ്പിക്കണം. ഇത് പരിഹാസ്യമാണ്.” 1868-ൽ അംഗീകരിച്ച 14-ാം ഭേദഗതി പ്രസ്‌താവിക്കുന്നു: “യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ജനിച്ചവരോ…
മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം: കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കും
ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ’ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന…
സാംസ്‌കാരിക കേരളത്തിന്റെ ഉള്ളടക്കം പൊള്ളയോ?: കാരൂർ സോമൻ (ചാരുംമൂടൻ)
ചലച്ചിത്ര അക്കാദമി ചെയർമാൻ കേരളത്തിലെ സീരിയൽ കണ്ട് പറഞ്ഞത്. “സീരിയലിനെയല്ല വിമർശിച്ചത് അതിന്റെ ഉള്ളടക്കത്തെയാണ്”. ദൃശ്യകല ഒരു നാട്യ സാഹിത്യ രൂപമാണ്. അഭിനയമെന്ന മാധ്യമത്തിലൂടെ ജനങ്ങൾ കാണുന്നു. അതിന് സമൂഹത്തിൽ എത്രമാത്രം ജനസമ്മിതിയുണ്ടായാലും ആ നാട്യത്തിൽ ആംഗികം, ആഹാര്യം, വാചികം, രസമുണ്ടോ, അനുഭൂതി മാധുര്യമുണ്ടോ എന്നതിനേക്കാൾ മനുഷ്യരുടെ ജീവിതാവസ്ഥ പ്രധാനമാണ്. സമൂഹം ജീർണ്ണതയുടെ നടുക്കയങ്ങളിലിരിക്കെ അതിലടങ്ങിയിരിക്കുന്ന സാമൂഹ്യ കാവ്യബോധം ഒരു ദൃശ്യ കവനകലാമധുരിമയുടെ തനിമയിൽ കെടാവിളക്കുകളായി പ്രകാശിക്കുന്നുണ്ടോ? നമ്മുടെ ആധുനിക സാംസ്‌കാരിക സാമൂഹിക മണ്ഡലം നേരിടുന്ന പ്രതിസന്ധിയാണിത്. ആരുടെ യൊക്കെ ആഴത്തിലുള്ള ഉള്ളടക്കമാണ് കണ്ടെത്തേണ്ടത്? എല്ലാം മേഖലകളും അധികാര ആഡംബര ലഹരിയുടെ അടിയൊഴുക്കിലൂടെ കാല് വഴു തിവീഴാതെ പോകുന്നു. ഇന്നത്തെ അപചയ സാംസ്‌കാരിക ചേതനയെ ഒരാൾ വിമർശിച്ചാൽ ആത്മശുദ്ധിയില്ലാതെ ഉന്നതമായ ഒരു സാംസ്‌കാരികോദ്ധാരണത്തെക്കാൾ ദുർബലവികാരത്തോടെ സദാചാരവാദികളെപോലെ അന്നം മുടക്കിയെന്നോ കല്ലെറിഞ്ഞിട്ടോ സാമൂഹ്യ മാധ്യമ ങ്ങളിൽ വ്യക്തിഹത്യ നടത്തിയിട്ടോ…
നോർത്ത് ടെക്‌സാസ് ഫ്രിസ്‌കോയിലെ വീട്ടിൽ 3 പേർ മരിച്ച നിലയിൽ
ഫ്രിസ്‌കോ(ഡാളസ് ):വെള്ളിയാഴ്ച ഉച്ചയോടെ ഫ്രിസ്‌കോയിലെ വീട്ടിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി, ഇരട്ട കൊലപാതകവും ആത്മഹത്യയും സാധ്യമാണെന്ന് പോലീസ് പറയുന്നു .ബാൻക്രോഫ്റ്റ് ലെയ്‌നിലെ 10200 ബ്ലോക്കിലേക്ക് 4:30 ന് മുമ്പ് ഉദ്യോഗസ്ഥർ എത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതുദേഹങ്ങൾ കണ്ടെത്തിയത് .54 കാരനായ റൊണാൾഡ് മോറിസ്, 53 കാരിയായ സ്റ്റേസി വൈറ്റ്, 15 കാരനായ ഗാവിൻ മോറിസ് എന്നിവരാണ് മരിച്ചത്. തങ്ങളുടെ സഹപ്രവർത്തകൻ ജോലിക്ക് ഹാജരായില്ലെന്ന് ആരോ റിപ്പോർട്ട് ചെയ്തതായും പോലീസ് ലൊക്കേഷനിൽ എത്തിയ ശേഷം ഒരു കുടുംബാംഗം 911 എന്ന നമ്പറിൽ വിളിച്ചതായും പോലീസ് പറയുന്നു. പോലീസ് വീട് വൃത്തിയാക്കിയപ്പോൾ ഗാരേജിൽ മൂന്നാമതൊരാൾ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റിന് വീടിൻ്റെ ഉടമസ്ഥതയുണ്ടെന്നും ഏകദേശം 20 വർഷമായി അവിടെ താമസിക്കുന്നുണ്ടെന്നും സമീപം താമസിക്കുന്ന റിഡിക്ക് പറഞ്ഞു. മോറിസ് അവളോടൊപ്പമാണ് താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിറ്റക്ടീവുകൾ അന്വേഷണം…
