പിതാവിനെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി

റിയാദ്: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ അമേരിക്കൻ പൗരന്റെ വധശിക്ഷ സൗദി അറേബ്യ ബുധനാഴ്ച നടപ്പാക്കി. ഈജിപ്ഷ്യൻ വംശജനായ പിതാവിനെ മകന്‍ ബിഷോയ് ഷെരീഫ് നജി നസീഫ് മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. നസീഫ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ മൃതദേഹം വികൃതമാക്കിയെന്നും അറസ്റ്റിന് മുമ്പ് മറ്റൊരാളെ കൊല്ലാൻ ശ്രമിച്ചതായും അതിൽ പറയുന്നു. നസീഫിനെ എങ്ങനെയാണ് വധിച്ചതെന്ന് മൊഴിയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൗദി അറേബ്യ സാധാരണയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ശിരഛേദം ചെയ്യുകയാണ് പതിവ്. നസീഫിന്റെ അഭിഭാഷകനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നസീഫിന്റെ അമേരിക്കയിലെ വിലാസവും ലഭ്യമല്ല. ജൂലൈയിൽ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ നസീഫിനെ ജയിലില്‍ സന്ദർശിച്ചിരുന്നുവെന്നും, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തെറ്റായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ആംനസ്റ്റി…

മിഷൻ ലീഗ് കുഞ്ഞേട്ടൻ അനുസ്‌മരണം നടത്തി

ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സ്ഥാപക നേതാവായ കുഞ്ഞേട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്‌മരണ സമ്മേളനം നടത്തി. ചെറുപുഷ്‌പ മിഷൻ ലീഗ് അന്തർദേശിയ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങിൽ മിഷൻ ലീഗ് പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭയുടെ വൊക്കേഷൻ കമ്മീഷൻ ചെയർമാനും മിഷൻ ലീഗിന്റെ സഹരക്ഷാധികാരിയുമായ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗിന്റെ പ്രഥമ ഇന്ത്യൻ ദേശിയ പ്രസിഡന്റായിരുന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്, കുഞ്ഞേട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അന്തർദേശിയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മിഷൻ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.…

13-ാം കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന്; വെർച്വൽ ഫ്‌ളാഗ് ഓഫ് കർമ്മം പത്മശ്രീ എം.എ. യൂസഫലി നിർവ്വഹിക്കും

ബ്രാംപ്റ്റൺ: കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന് നടക്കും. വെർച്വൽ ഫ്‌ളാഗ് ഓഫ് കർമ്മം പത്മശ്രീ എം.എ. യൂസഫലി നിർവ്വഹിക്കും. കനേഡിയൻ മലയാളികൾക്കിനി ആവേശമുണർത്തുന്ന മണിക്കൂറുകൾ. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലെയ്ക്കിലാണ് മത്സരം അരങ്ങേറുന്നത്. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത്‌ അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍‌ലാല്‍ നെഹ്രുവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തിൽ മലയാളികളുടെ മാത്രം ആഘോഷമായി ഹാർട്ട് ലെയ്ക്കിൽ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്‌സ് ലെയ്ക്കില്‍ എത്തി നിൽക്കുമ്പോൾ 10-11 പേരുള്ള വലിയ വള്ളങ്ങൾ വരെ ഇടം…

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്

ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ മാസം ഒമ്പതാംതീയതിക്ക് മുമ്പായി പേരുകൾ യൂത്ത് ആൻഡ് സ്പോർട്സ് കോഡിനേറ്റർ ജോബി ജോണി ഏൽപ്പിക്കേണ്ടതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെ വനിതാ വിഭാഗം മത്സരവുംഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിൽ ഉം പരിസര പ്രദേശങ്ങളിലുള്ള സഭകളുട് കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് എൻ ഫിലഡൽഫിയ. കഴിഞ്ഞ നാളുകളിൽ ചാരിറ്റി ഉൾപ്പെടെ വിവിധങ്ങളായപരിപാടികളോടെ ജനങ്ങളുടെ ഹൃദയങ്ങളിൽ വേരോടി ഒരു പ്രസ്ഥാനമാണിത്. ഈ ഗെയിം ഡേ യിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ…

അമിക്കോസ് മീറ്റ് ആൻഡ് പിക്നിക് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോയിൽ ഓഗസ്റ്റ് 19 ന്

ചിക്കാഗോ: നോർത്ത്മേരിക്കയിലെ മാർ ഈവാനിയോസ് കോളേജ് പൂർവ വിദ്യാർത്ഥികളുടെ ഫാമിലി പിക്നിക് ഈ വരുന്ന 19 ന് ശനിയാഴ്ച്ച രാവിലെ 11:00 മണിയോടെ സാൻഡ്‌പോണ്ട് ഷെൽറ്ററിൽ (ബ്ലാക്ക്‌വെൽ ഫോറെസ്റ്റ് റിസേർവ്) ഒത്തുകൂടുന്നതോടെ തുടക്കമാകും. ആകാംഷഭരിതരായി കാത്തിരിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഒന്നിക്കുന്നത് പൂർവകാല ഓർമ്മകൾ അയവിറക്കുവാനും പരസ്പരം സ്നേഹം പങ്കുവെക്കുവാനും സഹായകമാകുമെന്ന് കോഓർഡിനേറ്റർ മാരായ ജേക്കബ് ജോൺ, സാബു തോമസ്, ഡോ. ജോസഫ് കുന്നേൽ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരം നാലാം ചിറയിൽ സ്ഥിതി ചെയ്യുന്ന മാർ ഈവാനിയോസ് കോളേജ് കേരളത്തിലെ വലിയ കോളേജുകളിൽ ഒന്നാണ്. ജീവിത തുറമുഖത്തു വലിയ നേതാക്കന്മാരെയും പ്രൊഫെഷനുകളെയും ബിസിനസ് കാരേയും വാർത്തെടുത്ത മാർ ഈവാനിയോസ് കോളേജിൽ നിന്നും നോർത്ത് അമേരിക്കയിൽ ധാരാളം പേരുണ്ട്. വിവിധ സ്റ്റേറ്റുകളിൽ ചാപ്റ്ററുകൾ സൃഷ്ടിക്കുവാനും ശ്രമം നടത്തിവരുന്നതായി കോർഡിനേറ്റർമാർ അറിയിച്ചു. ബന്ധപ്പെടുവാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.…

ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്ററിന്‍റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19-ന്

ഫിലാഡല്‍ഫിയ: ഭാരത സ്വാതന്ത്ര്യത്തിന്‍റെ 77ാം വാര്‍ഷികം ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ സമുചിതമായി ഓഗസ്റ്റ് 19 ശനിയാഴ്ച 4:00 മണി മുതല്‍ നോര്‍ത്ത്ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ക്രിസ്തോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (9999Gantry Road, Philadelphia 19115) പ്രത്യേകമായി തയ്യാറാക്കുന്ന ഉമ്മന്‍ ചാണ്ടി നഗറില്‍ വിവിധ സാംസ്ക്കാരിക കലാപരിപാടികളോടെ കൊണ്ടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്‍റ് സാബു സ്കറിയ അറിയിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ മുഖ്യാതിഥിയായി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, നാഷണല്‍ പ്രസിഡന്‍റ് ലീല മാരേട്ട്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും അമേരിക്കന്‍ മലയാളിയുമായ ജയന്ത് കാമിച്ചേരില്‍, വിവിധ ഐ.ഒ.സി ചാപ്റ്ററുകളുടെ പ്രതിനിധികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയ അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സ്വതന്ത്ര്യ ദിനാഘോഷ സമ്മേളനത്തിലേക്കും, കലാസാംസ്ക്കരിക…

അമേരിക്കന്‍ EB5 വിസ ലഭിക്കാനുള്ള സുവര്‍ണ്ണാവസരം; ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ യു എസ് ഐ എഫ് റോഡ് ഷോ നടത്തുന്നു

വാഷിംഗ്ടണ്‍: അമേരിക്കയിലെ എച്ച് 1 ബി വിസയ്ക്കു വേണ്ടി വ്യക്തമായ അവസാനമൊന്നുമില്ലാതെ കാത്തിരിക്കുന്നവര്‍ക്കും EB-5 വിസ വേണ്ടവര്‍ക്കും സുവര്‍ണ്ണാവസരമൊരുക്കി യു എസ് ഐ എഫ്. സമീപ വർഷങ്ങളിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ EB-5 നിക്ഷേപക വിപണിയായി ഇന്ത്യ ഉയർന്നു എങ്കിലും, ഈ വിസ വിഭാഗത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും ധാരണയില്ല. ഈ വിസകള്‍ക്കായി എങ്ങനെ അപേക്ഷിക്കണം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും അര്‍ഹരായവര്‍ക്ക് അവ ലഭ്യമാക്കാനുമാണ് യുഎസ് ഇമിഗ്രേഷൻ ഫണ്ട് (USIF) ഈ മാസം ഇന്ത്യയിലെ ഒമ്പത് പ്രധാന നഗരങ്ങളിൽ റോഡ്‌ഷോ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. നിക്ഷേപത്തിലൂടെ സ്ഥിരമായ യുഎസ് റെസിഡൻസിയിലേക്കുള്ള സവിശേഷമായ പാതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അതിലേക്ക് ആകര്‍ഷിക്കാനും സൂക്ഷ്മമായി രൂപപ്പെടുത്തിയതാണ് EB-5 വിസ. ഓഗസ്റ്റ് 19 മുതൽ, യുഎസ്ഐഎഫ് മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, സൂറത്ത്, അഹമ്മദാബാദ്, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിൽ…

കാനഡയിലെ കാട്ടുതീ: വടക്കന്‍ നഗരമായ യെല്ലോനൈഫിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടു

ഒട്ടാവ: കാനഡയുടെ വടക്കുഭാഗത്തുള്ള ഏറ്റവും വലിയ നഗരങ്ങളിലൊന്നായ യെല്ലോനൈഫിലെ നിവാസികൾക്ക് വാരാന്ത്യത്തോടെ കാട്ടുതീ പടരുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ പലായനം ചെയ്യാൻ ബുധഴ്ച ഉത്തരവിട്ടു. യെല്ലോനൈഫ് പട്ടണത്തിലെ പ്രതിസന്ധി കാനഡയിലെ കാട്ടുതീയുടെ ഭയാനകമായ വേനൽക്കാലത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ്. കാരണം, രാജ്യത്തുടനീളം തീജ്വാലകൾ അതിവേഗം പടരുകയാണ്. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും വിശാലമായ ഭൂമി കരിഞ്ഞുപോകുകയും ചെയ്യുന്നു. രാജ്യത്തുടനീളം 1,000-ലധികം കാട്ടുതീ കത്തിക്കൊണ്ടിരിക്കുകയാണ്. “നിർഭാഗ്യവശാൽ, യെല്ലോനൈഫിന് പടിഞ്ഞാറ് തീ കത്തുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നഗരം യഥാർത്ഥ ഭീഷണിയെ അഭിമുഖീകരിക്കുകയാണ്,” നോർത്ത് വെസ്റ്റ് ടെറിട്ടറികളുടെ പരിസ്ഥിതി മന്ത്രി ഷെയ്ൻ തോംസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിലെ ഏകദേശം 20,000 നിവാസികളോട് വെള്ളിയാഴ്ച ഉച്ചയോടെ ഒഴിഞ്ഞു പോകണമെന്ന് അദ്ദേഹം ഉത്തരവിട്ടു. തെക്ക് ഒരു ഹൈവേ മാത്രമേ തുറന്നിട്ടുള്ളൂ. വാണിജ്യ, സൈനിക വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രാദേശിക തലസ്ഥാനമായ യെല്ലോനൈഫിന്റെ 17 കിലോമീറ്റർ…

ഗോപിനാഥക്കുറുപ്പ് കെ എച്ച് എൻ എ പ്രസിഡന്റ് സ്ഥാനാർഥി; രജത ജൂബിലി ന്യൂയോർക്കിൽ വേണമെന്ന് ആവശ്യം

ന്യൂയോർക്ക്: 2025 ൽ നടക്കാൻ പോകുന്ന KHNA യുടെ സിൽവർജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ നടത്താൻ ഇവിടുത്തെ ബഹുപൂരിപക്ഷം ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി തയ്യാറായിരിക്കുകയാണ് . ന്യൂയോർക് സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ശ്രി ഗോപിനാഥ കുറുപ്പിനെ അടുത്ത പ്രസിഡന്റായി നിർദ്ദേശിക്കാനും ന്യൂയോർക്കിലെ ഹൈന്ദ വസമൂഹംതീരുമാനിച്ചു. ന്യൂയോർക്കിൽ നടന്ന കെ എച് എൻ എ യുടെ റീജിയണൽ കൺവൻഷനിൽ വച്ച് അടുത്ത പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പിന്റ പേര് NBA പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നിർദ്ദേശിക്കുകയും ഏവരും കരഘോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ വർഷം നവംബറിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷനിൽ ആയിരിക്കും തീരുമാനം ഉണ്ടാവുക. ഗോപിനാഥക്കുറുപ്പ് കെ എച് എൻ എ യുടെ ആരംഭകാലം മുതൽ അടിയുറച്ചു പ്രവർത്തിക്കുകയും റീജിയണൽ വൈസ്പ്രസിഡന്റ് , ഡയറക്ടർ ബോർഡ് മെംബർ , ബോർഡ് ഓഫ് ട്രസ്റ്റീ…

ഐ.ഓ.സി.യു‌എസ്‌എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോർക്ക്, ക്യുൻസിൽ FBIMA യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിലും പരേഡിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഓഗസ്റ്റ് 13 ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിലെ അഞ്ചു ബോറോകളിൽ ഒന്നായ ക്യുൻസിൽ ഫ്ലോറൽപാർക്കിൽ നടന്ന എഴുപത്തേഴാമത്‌ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പരേഡും ഏറെ ജനശ്രദ്ധയാകർഷിച്ചു. ഞായറാഴ്‌ച രണ്ട് മണിക്കു ഫ്ലോറൽ പാർക്കിലെ ഹിൽസൈഡ് അവന്യൂവിൽ 263-ാം സ്ട്രീറ്റിൽ നിന്നാരംഭിച്ച പരേഡ് 246-ാം സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗറി സ്‌കൂളിൽ അവസാനിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ, തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് മുഖ്യ പ്രഭാഷണം നടത്തി. ന്യൂയോക്ക് സ്റ്റേറ്റ് സെനറ്റർമാരായ ജോൺ ലിയു, കെവിൻ തോമസ് തുടങ്ങി നിരവതി നേതാക്കളുടെ സാന്നിത്യം സമ്മേളനത്തിന് പ്രത്യേക ഊർജ്ജം നൽകി. ഐ .ഓ .സി . യൂസ് എ കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്ത്വത്തിൽ…