ജി.ഐ.സി. പ്രസിഡന്റ് പി.സി. മാത്യു വിന് മാനവ സേവാ പുരസ്‌കാരം

ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു വിനെ 2023 ലെ ആന്റി നാർക്കോട്ടിക്സ് ആക്‌ഷൻ കൌൺസിൽ ഓഫ് ഇന്ത്യയുടെ “മാനവ സേവാ പുരസ്‌കാരം” നൽകി ആദരിച്ചു. ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടിയമ്മ അധ്യക്ഷയായ മൂന്നംഗ അവാർഡ് നിർണായ സമിതിയാണ് മറ്റു അവാർഡുകൾക്കൊപ്പം മാനവ സേവനത്തിനായി പി. സി. മാത്യുവിനെ തെരഞ്ഞെടുത്തത്. പ്രശസ്ത ശില്പി നെടുങ്കാട് പത്മകുമാർ രൂപകല്പന ചെയ്ത് നിർമിച്ച വെങ്കല ശില്പവും പ്രശസ്തി പത്രവും 15001 രൂപയും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ നടന്ന ചടങ്ങിൽ പി. സി. മാത്യുവിന്റെ മുൻ അധ്യാപകനും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എഡ്യൂക്കേഷൻ സെന്റർ ഓഫ് എക്സെൽലേൻസ് കോ ചെയർപേഴ്സനും കൂടിയായ പ്രൊഫ്. കെ. പി. മാത്യു ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ. അനിലിൽ നിന്നും ഏറ്റുവാങ്ങി. പി.…

അദ്ധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി 6 വയസ്സുകാരന്റെ അമ്മ ഉത്തരവാദിത്തം ഏറ്റെടുത്തു

റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ 6 വയസ്സുകാരന്റെ അമ്മ, ഡെജ ടെയ്‌ലർ കുട്ടികളെ അവഗണിച്ച കുറ്റം സമ്മതിച്ചു.”ഒരു രക്ഷിതാവ് എന്ന നിലയിൽ, അവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, കാരണം കുട്ടിക്ക്‌ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല”, ‘അമ്മ പറഞ്ഞു. സാധാരണയായി തന്റെ തോക്ക് പേഴ്‌സിൽ ഒരു ട്രിഗർ ലോക്ക് ഉള്ളതോ ലോക്ക് ബോക്‌സിലോ സൂക്ഷിക്കുന്നു ജനുവരിയിൽ, ടെയ്‌ലർ പോലീസിനോട് പറഞ്ഞു,എന്നാൽ , ഒരു ലോക്ക്ബോക്‌സോ ഒരു കീ അല്ലെങ്കിൽ ട്രിഗർ ലോക്കോ കണ്ടെത്തിയിട്ടില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. ശിശു അവഗണനയ്‌ക്കും അശ്രദ്ധമായി തോക്ക് സൂക്ഷിച്ച് കുട്ടിയെ അപായപ്പെടുത്തിയതിനും ഏപ്രിലിൽ ഡെജ ടെയ്‌ലർക്കെതിരെ കുറ്റം ചുമത്തി. ഡെജ ടെയ്‌ലറുടെ ശിക്ഷ ഒക്ടോബർ 27 ന് പ്രഖ്യാപിക്കും.തന്റെ പ്രതിക്കു ജയിൽവാസം അനുയോജ്യമല്ലെന്ന് താൻ വിശ്വസിക്കുന്നതായി ടെയ്‌ലറുടെ അഭിഭാഷകൻ ജെയിംസ് എലെൻസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു നിരവധി ഗർഭം…

ശ്മശാനം-പിരിമുറുക്കങ്ങളെ അലിയിച്ചില്ലാതാകുന്ന ഊഷര ഭൂമി

എല്ലാവരും അംഗീകരിക്കുന്ന  യാഥാർത്ഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുകയെന്നല്ലാതെ  ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാൽ  അസാധ്യം.ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിലസിക്കുന്ന  നാമെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ശ്മശാന ഭൂമിയിൽ ആറടി മണ്ണിൽ  താത്കാലിക നിദ്രയിൽ ലയിക്കേണ്ടവരാണ്. തൃശൂർ റൗണ്ടിൽ നിന്നും രണ്ടു മൈൽ ,ജൂബിലി മിഷൻ ആശുപത്രിയും , മാർ അപ്രേം പള്ളിയും പിന്നിട്ടു കിഴക്കോട്ടു പോകുമ്പോൾ ചെന്നെത്തുന്നത്  പ്രകൃതി  രമണീയമായ  നെല്ലിക്കുന്ന്പ്ര ദേശതാണു.   ഇവിടെയായിരുന്നു മൂന്ന് പതീറ്റാണ്ടു മുൻപ് അമേരിക്കയിലേക്ക് കടന്നു വരുന്നതിനുമുമ്പ് ഞാൻ ജനിച്ചു വളർന്ന വീട്. ഈ  വീടിനു പുറകിൽ ചുടല എന്നൊരു ശ്മശാനഭൂമി  ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽ മരിച്ച അനാഥരെയും . ചില പ്രത്യേക മതവിഭാഗങ്ങളിലെ മരിച്ചവരെയും അടക്കം ചെയ്തിരുന്ന സ്ഥലമാണ് ചുടല. വീടിനു പുറകിൽ നീണ്ടുകിടക്കുന്ന പറമ്പിനു അതിർത്തി തിരിച്ചിരിക്കുന്ന മുള്ളു  വേലിക്കു ചുറ്റും വളർന്നു പന്തലിച്ചു…

PYCD സുവനീർ പ്രസിദ്ധീകരിക്കുന്നു

ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസി (PYCD) ന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സുവനീർ പ്രസിദ്ധീകരിക്കുന്നു. നാലു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ ചരിത്രമാണ് ഡാളസിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായി നിലകൊള്ളുന്ന പി. വൈ. സി. ഡി-യ്ക്കുള്ളത്. നാല്പത്തിയൊന്നാം വർഷത്തിലും വ്യത്യസ്തമായ പ്രവർത്തങ്ങളുമായി യുവജങ്ങളുടെ ഇടയിൽ മാത്രമല്ല, മുഴുവൻ വിശ്വാസ സമൂഹത്തിനും മാതൃകയായി ഈ ആത്മീയ പ്രസ്ഥാനം നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. 1982-ൽ കേവലം 250-പേരോളം സംബന്ധിച്ചിരുന്ന പ്രഥമ സമ്മേളനത്തിൽ നിന്ന് ഇന്ന് ഈ യുവജനസംഘടന ആയിരങ്ങൾ സമ്മേളിക്കുന്ന ഐക്യകൂട്ടായ്മയായി മാറിയിട്ടുണ്ട്. ഡാളസിലെ 37 സഭകളാണ് ഈ വർഷം പി. വൈ. സി. ഡി-യുടെ അംഗങ്ങളായിട്ടുള്ളത്. ക്രമീകൃതമായ നിലയിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങൾക്ക് പുറമെ എല്ലാ വർഷവും വിവിധ കലാ-കായിക മത്സരങ്ങളും ഡാളസിൽ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം…

നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ രാമായണ പാരായണം ഭക്തിസാന്ദ്രമായി സമാപിച്ചു

ന്യൂയോർക്ക്: ഹൈന്ദവ വിശ്വാസികള്‍ കർക്കിടക മാസം രാമായണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കർക്കിടകം ഒന്നു മുതൽ ഒരു മാസം നീണ്ടു നിന്ന രാമായണ പാരായണ, കഥാശ്രവണത്തിൽ മുഴുകി രാമായണത്തിലെ ആറു കാണ്ഡങ്ങളും ശ്രീരാമ പട്ടാഭിഷേകം വരെ വായിച്ച് ഭക്തിനിർഭരമായ ഭജനയോടെ സമാപിക്കുന്ന ചടങ്ങ് “കോവിഡ്” കാലത്തും മുടങ്ങാതെ “സൂം” വഴി അന്തർദേശീയമായി വായിച്ച് സമർപ്പിക്കുന്ന ഒരു രീതിയിലേക്ക് എത്തിയിരുന്നു. ഈ വർഷം ജൂലൈ 17-ന് (കർക്കികം 1) എൻ.ബി.എ. “സൂം” വഴി രാമായണ പാരായണം ആരംഭിച്ചു. ദിവസവും വൈകീട്ട് പാരായണം മുടങ്ങാതെ രണ്ടു മണിക്കൂർ വീതം നടത്തി ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ 8 മണി വരെ ന്യൂയോര്‍ക്ക് എൻ.ബി.എ. സെന്ററിൽ പട്ടാഭിഷേക ഭാഗം വായനയോടെ, ഭക്തിനിർഭരമായി പൂജകളോടെയും ഭജനയോടെയും ഭക്തജന സാന്നിദ്ധ്യത്തിൽ സമർപ്പിച്ചത് പങ്കെടുത്ത ഏവർക്കും പ്രത്യേക ആനന്ദാനുഭൂതി ഉളവാക്കി. രാമായണ പാരായണത്തിന്…

ട്രംപിനെതിരെ കുറ്റം ചുമത്തിയ ജോർജിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഫാനി വില്ലിസ്

വാഷിംഗ്ടൺ: ജോർജിയയില്‍ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂട്ടർ ഫാനി വില്ലിസിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ കേസായിരിക്കും. പക്ഷേ അത് അവരുടെ വിവാദപരമായ പ്രോസിക്യൂഷൻ അല്ല. പരാജയം മറികടക്കാൻ ട്രം‌പ് നിയമവിരുദ്ധമായി ശ്രമിച്ചുവെന്ന് ആരോപിച്ച് ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായ വില്ലിസ്, സംഘടിത ക്രൈം സംഘങ്ങൾക്കെതിരെ പ്രോസിക്യൂട്ടർമാർ സാധാരണയായി ഉപയോഗിക്കുന്ന നിയമത്തിന് കീഴിൽ ട്രം‌പ്ന്റെ കേസും ഉള്‍പ്പെടുത്തിയത് ക്രിമിനൽ കേസുകൾ പിന്തുടരുന്നതിലെ അവരുടെ ദൃഢതയ്ക്ക് ആക്കം കൂട്ടുന്നു. “തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ജോർജിയയുടെ നിയമനടപടികൾ പാലിക്കുന്നതിനുപകരം, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ പ്രതികൾ ഒരു ക്രിമിനൽ റാക്കറ്റിംഗ് സംരംഭത്തിൽ ഏർപ്പെട്ടു,” കുറ്റപത്രം സമർപ്പിച്ചതിന് ശേഷം രാത്രി വൈകി നടന്ന പത്രസമ്മേളനത്തിൽ വില്ലിസ് പറഞ്ഞു. തങ്ങളുടെ വിദ്യാർത്ഥികളുടെ സ്റ്റാൻഡേർഡ് ടെസ്റ്റ് സ്കോറുകൾ മെച്ചപ്പെടുത്താൻ വഞ്ചന നടത്തുകയും ഗുണ്ടാ പ്രവർത്തനത്തിന്…

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്; ഓഗസ്റ്റ് 25-നു മുന്‍പ് കീഴടങ്ങണം

വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജോർജിയ സ്‌റ്റേറ്റില്‍ RICO (Racketeer Influenced and Corrupt Organisations Act) നിയമം ലംഘിച്ചതുള്‍പ്പടെ 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജോർജിയയിലെ ഫുൾട്ടണ്‍ കൗണ്ടി ജില്ലാ അറ്റോർണി ഫാനി വില്ലിസാണ് കുറ്റം ചുമത്തിയത്. മുൻ പ്രസിഡന്റിന് കീഴടങ്ങാൻ ഓഗസ്റ്റ് 25 വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന ഒരു രേഖ ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. എന്നാൽ, വിശദീകരണം നൽകാതെ വെബ്‌സൈറ്റിൽ നിന്ന് രേഖ നീക്കം ചെയ്തു. രേഖയിൽ ലിസ്റ്റുചെയ്തിരിക്കുന്ന കുറ്റങ്ങളിൽ വഞ്ചന, നിയമവിരുദ്ധ സംഘടനകളിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെ പലപ്പോഴും ഉപയോഗിക്കുന്ന നിയമം, തെറ്റായ പ്രസ്താവനകൾ, തെറ്റായ രേഖകൾ സമർപ്പിക്കൽ, നിരവധി…

പി സി എൻ എ കെ മീഡിയ ടീം നിലവിൽ വന്നു

ഹൂസ്റ്റൺ: 39- മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളും അപ്ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ വിവിധ കോൺഫറൻസ് പ്രവർത്തനങ്ങളിൽ പങ്കാളികളും പരിചയവും അനുഭവസമ്പത്തുള്ളവരുമായ മാധ്യമപ്രവർത്തകരുടെ സമിതിയെ തിരഞ്ഞെടുത്തു. കുര്യൻ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു, ജോയി തുമ്പമൺ, സ്റ്റീഫൻ സാമുവൽ എന്നിവരാണ് മീഡിയ ടീം സമിതി അംഗങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടി ഉപയോഗിച്ചുകൊണ്ട് രജിസ്ട്രേഷനും മറ്റ് കോൺഫറൻസിന്റെ  വിവരങ്ങളും ഉൾപ്പെടുത്തി പി.സി.എൻ.എ.കെ വെബ്സൈറ്റിൽ നിന്നും സമൂഹമാധ്യമ പേജുകൾ ആയ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ തുടങ്ങിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദർശിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിന് മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ മീഡിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹൂസ്റ്റൺ കോൺഫ്രൻസ് നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ…

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

വാഷിംഗ്‌ടൺ ഡി സി :  2022 ഒക്‌ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം, വെള്ളിയാഴ്ച 82.8450 ൽ നിന്ന് കുറഞ്ഞു. കറൻസി നേരത്തെ 83.0725 ആയി കുറഞ്ഞിരുന്നു. 82.84 രൂപയിൽ നിന്ന് 83.06 രൂപയിൽ രാവിലെ വ്യാപാരം നടന്ന രൂപ പിന്നീട് 83.11 രൂപയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ കറൻസി 83.08 രൂപ വരെ താഴ്ന്നിരുന്നു. ഡോളർ വിറ്റഴിച്ച പൊതുമേഖലാ ബാങ്കുകളുടെ ഇടപെടൽ മൂലം രൂപ പിന്നീട് 82.95 രൂപയിലെത്തി. യുഎസ് ആദായത്തിലുണ്ടായ വർധനയാൽ സമ്മർദ്ദത്തിലായ, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ . കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ഇന്തോനേഷ്യൻ റുപിയ എന്നിവയുടെ മൂല്യം  0.6% മുതൽ 0.8% വരെ താഴ്ന്നു.

കരോൾട്ടൻ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ.

കരോൾട്ടൻ (ടെക്‌സാസ്): കരോൾട്ടൻ  സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍  വിശുദ്ധ ദൈവമാതാവിന്റെ  പെരുന്നാൾ  ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി ഞായര്‍ ) തീയതികളില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ഓഗസ്റ്റ് 13 -ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോൺ കുന്നത്തുശ്ശേരിൽ, അസി. വികാരി റവ. ഫാ. മാത്യു അലക്‌സാണ്ടർ എന്നിവർ ചേർന്ന്  കൊടിയേറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 നു  സന്ധ്യനമസ്‌കാരം, ഗാനശുശ്രുഷ,  തുടര്‍ന്ന് അനുഗ്രഹീത സുവിശേഷകനായ ഫാ. ബിജു തോമസിന്റെ  വചനപ്രബോധനം നടക്കും. ഓഗസ്റ്റ് 19 ന് ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികളെ സമന്വയിപ്പിച്ചു നടത്തുന്ന കാർണിവൽ, നാടൻ ഭക്ഷണങ്ങളൊരുക്കിയ ‘തട്ടുകട ‘ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 6:30 നു  സന്ധ്യനമസ്‌കാരം, മദ്ധ്യസ്ഥപ്രാർഥന, ഗാനശുശ്രുഷ, തുടർന്ന്…