മസ്കീറ്റ് ( ഡാളസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് ഇടവകദിനാഘോഷവും വാർഷിക കൺവെൻഷനും ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മസ്കറ്റ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു കൺവെൻഷൻ മുഖ്യ പ്രാസംഗികനായി വെരി റവ ഡോ: സി കെ മാത്യു ,റവ ഡോ ഈപ്പൻ വര്ഗീസ് എന്നിവർ പങ്കെടുക്കും വെള്ളിയാഴ്ച ശനിയാഴ്ചയും രാത്രി 6 30 മുതൽ 8 :30 വരെയും ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനക്കുശേഷം ഇടവകദിനാഘോഷവും തുടർന്നു കൺവെൻഷന്റെ കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് റെവ ഷൈജു സി ജോയ്(വികാരി),സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു .
Category: AMERICA
വിദേശ മലയാളികളുടെ പ്രിയങ്കരനായ നേതാവിന് കണ്ണീരോടെ വിട: ഡോ. മാമ്മൻ സി ജേക്കബ്
ഫ്ലോറിഡ: വളരെ വേദനയോടെയാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ മരണവാർത്ത ഞാൻ കേൾക്കുന്നത്.ആ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് എനിക്ക് ഉണ്ടാക്കുന്നത് . മറ്റേതെങ്കിലും പൊതുപ്രവർത്തകൻ എന്നെ ഇത്രയും അത്ഭുതപ്പെടുത്തിയതായി ഓർമ്മിക്കുന്നില്ല. 1967 മുതൽ ഉള്ള സൗഹൃദ ബന്ധമായിരുന്നു അത്.അന്ന് കെ.എസ്. യുവിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ നിരണം സെന്റ് തോമസ് ഹൈസ്കൂളിൽ കെ.എസ് യുവിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയത് മുതൽ ഉള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉള്ളത്. അന്ന് യൂണിറ്റ് പ്രസിഡന്റായിരുന്നു ഞാൻ. ഏതാണ്ട് അൻപത്തിയഞ്ച് വർഷത്തെ ബന്ധം. പരുമല ദേവസ്വം ബോർഡ് കോളജിൽ ജനറൽ സെക്രട്ടറിയായ സമയത്ത് അദ്ദേഹത്തോടൊപ്പം കേരളത്തിലെ വിവിധ കോളേജുകളിൽ അദ്ദേഹത്തോടെപ്പം യാത്ര ചെയ്തിരുന്നു.കോളേജുകളിൽ കെ എസ് യു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം കാണിക്കുന്ന കർമ്മകുശലത എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു . അപ്പോഴൊക്കെ അദ്ദേഹവുമായുള്ള ആത്മ ബന്ധം കാത്തു…
ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ
ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ഏതു പാതിരാത്രിയിലും ആർക്കും നേരിട്ട് ചന്ന് കാര്യം പറയാവുന്ന, അഹങ്കാരം ഒട്ടുമില്ലാത്ത, സൗമ്യമായ പുഞ്ചിരിയോടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നേതാക്കൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയും അനുശോചനവും അർപ്പിച്ചു. ഓ ഐ സി സി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ “ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വാർഷികാഘോഷ വേളയിൽ” തന്റെ ശാരീരിക പ്രയാസത്തെ പോലും മാറ്റിവച്ചു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ഭാരവാഹികൾ ഓർപ്പിച്ചു. ഒഐസിസി യു…
മതേതര ഭാരതം നേരിടുന്ന വെല്ലുവിളികൾ: സെമിനാർ ജൂലൈ 19ന് അറ്റ്‌ലാന്റയില്‍
അറ്റ്ലാന്റാ: മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ പറ്റി അറ്റ്ലാന്റയിൽ ജൂലൈ 19ന് വൈകിട്ട് 6. 30 മുതൽ 8.30 വരെ സെമിനാർ നടത്തപ്പെടും. ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സത്യം മിനിസ്ട്രീസ് ഡയറക്ടർ ഡോ. സി വി. വടവന, പ്രഭാഷകൻ പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, മരുപ്പച്ച പത്രാധിപർ അച്ഛൻകുഞ് ഇലന്തൂർ തുടങ്ങിയവർ സെമിനാറിൽ പ്രസംഗിക്കും. അറ്റ്ലാന്റാ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബും, സത്യം മിനിസ്ട്രീസും സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സാംസ്കാരിക പ്രവർത്തകർ, സഭാ അധ്യക്ഷന്മാർ, പത്രപ്രവർത്തകർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ച് ഹാളിലാണ് (845 Hi Hope Road, Lawrenceville) സെമിനാർ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം. ടി സാമുവൽ (678 481 7110), ജോമി ജോർജ് (678 677 1032)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 4:25നായിരുന്നു അന്ത്യം എന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കിലൂടെയാണ് വിവരം പുറത്തു വിട്ടത്. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തെ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ കഴിഞ്ഞ വര്‍ഷം ലേസര്‍ സർജറിക്ക് വിധേയനാക്കിയിരുന്നു. സര്‍ജറിക്ക് ശേഷം ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1943 ഒക്‌ടോബർ 31-ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പഠിച്ച് ബിഎ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കോൺഗ്രസിന്റെ…
സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു
ന്യൂയോര്‍ക്ക്: അയിരൂര്‍ തായില്യം കുടുംബത്തില്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു. ഇളവട്ട സൈമന്റേയും, മറിയാമ്മയുടേയും പുത്രനാണ്. ഭാര്യ: പരേതയായ മണിലില്‍ അന്നമ്മ. 10 മക്കളും 26 കൊച്ചുമക്കളും, അവരുടെ 11 മക്കളും ഉണ്ട്. എല്ലാവരും അമേരിക്കയില്‍. മക്കള്‍: ലില്ലി, മോളി, സൈമണ്‍, തോമസ്, സൂസി, ഡെയ്‌സി, ലിസി, ഗീവര്‍ഗീസ്, ഏബ്രഹാം, മിനി. മരുമക്കള്‍: പൊന്മേലിൽ എബ്രഹാം, ജോര്‍ജ് ഉമ്മന്‍, സെലിന്‍ ഉമ്മന്‍, അനു ഉമ്മന്‍, അന്‍സല്‍ വിജയന്‍, ജോസഫ് രാജന്‍, ടൈറ്റസ് മത്തായി, ബീനാ ഉമ്മന്‍, സോണി ഉമ്മന്‍, ജോമോന്‍ ജോസഫ്. പൊതുദര്‍ശനം ജൂലൈ 18 ചൊവ്വാഴ്ച 5 മുതല്‍ 9 വരെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ചില്‍ (18 ട്രിനിറ്റി സ്ട്രീറ്റ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- 10701) സംസ്‌കാര ശുശ്രൂഷ ജൂലൈ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ്…
ഫ്ലോറിഡയിൽ 19 അടി നീളമുള്ള പെൺ പെരുമ്പാമ്പിനെ പിടികൂടി
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ ബിഗ് സൈപ്രസ് നാഷണൽ പ്രിസർവിൽ 19 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ പാമ്പ് വേട്ടക്കാർ പിടികൂടി. നേപ്പിൾസിലെ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയിലെ കൺസർവേൻസിയിലാണ് ഈ പാമ്പിനെ ഇപ്പോൾ പരിശോധിക്കുന്നത്. ജെയ്ക് വലേരി എന്ന വിദ്യാർത്ഥിയാണ് പാമ്പിനെ പിടികൂടിയത്. ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും നീളം കൂടിയ പെൺ പെരുമ്പാമ്പാണിത്. “ഞങ്ങൾക്ക് അതിന് കഴിവുണ്ടെന്ന് മനസ്സിലാക്കിയത് കഴിഞ്ഞ വർഷം ഞാനും എന്റെ കസിനും ഏകദേശം 18 അടി നീളമുള്ള ഒരു പാമ്പിനെ പിടികൂടി. അത്രയും വലിപ്പമുള്ള പാമ്പിനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കിയത് അപ്പോഴാണ്, ” വലേരി പറഞ്ഞു. 19 അടിയും നീളവും 125 പൗണ്ട് തൂക്കവുമുണ്ടെന്നും, നീളത്തിൽ ഇത് ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പുകൾ. ഇവ തെക്കൻ…
ജർമ്മൻ പാസ്‌പോർട്ട് കൺട്രോൾ ഓഫീസർക്ക് 100 ഡോളർ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച അമേരിക്കൻ വനിതക്ക് പിഴ ചുമത്തി
ബെർലിൻ: മ്യൂണിച്ച് വിമാനത്താവളത്തിന്റെ പാസ്‌പോർട്ട് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച അമേരിക്കൻ വനിതയ്ക്ക് ജർമ്മൻ ഫെഡറൽ പോലീസ് പിഴ ചുമത്തി. 70 കാരിയായ വനിത ഏഥൻസിൽ നിന്ന് വാഷിംഗ്ടണിലേക്ക് മ്യൂണിക്കില്‍ ഒരു സ്റ്റോപ്പ് ഓവറുമായി യാത്ര ചെയ്യുന്നതിനിടെ സാധുവായ ഐഡി ഹാജരാക്കാതെ പാസ്‌പോർട്ട് കണ്‍ട്രോളിലൂടെ പോകാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഫ്ലൈറ്റ് ഏരിയയിൽ പ്രവേശിക്കാൻ പാസ്‌പോർട്ട് വേണമെന്ന് പാസ്‌പോർട്ട് കൺട്രോൾ ഓഫീസർ പറഞ്ഞപ്പോൾ, ഏഥൻസിൽ നിന്ന് മ്യൂണിക്കിലേക്കുള്ള തന്റെ മുൻ വിമാനത്തിൽ അബദ്ധവശാൽ പാസ്‌പോർട്ട് മറന്നു വെച്ചതായി സ്ത്രീ പറഞ്ഞു. എന്നാല്‍, അത് കണ്ടെത്തിയോ എന്ന് എയർലൈൻ ലുഫ്താൻസയോട് ചോദിക്കാൻ ഉദ്യോഗസ്ഥൻ പോയപ്പോൾ, 100 ഡോളർ ബിൽ പുറത്തെടുക്കുകയും പാസ്‌പോർട്ട് ഇല്ലാതെ തന്നെ കടത്തിവിടാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ജർമ്മൻ അധികാരികൾ വിമാനത്തിൽ പ്രവേശനം നിരസിക്കുകയും കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിന് 1,000…
ന്യൂയോർക്ക് മേയർ നഗരത്തിലെ ആദ്യത്തെ ഹിസ്പാനിക് പോലീസ് കമ്മീഷണറെ നാമകരണം ചെയ്തു
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ 178 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ ഹിസ്പാനിക് പോലീസ് കമ്മീഷണറായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് ആക്ടിംഗ് പോലീസ് മേധാവി എഡ്വേർഡ് കാബനെ തിങ്കളാഴ്ച നിയമിച്ചു. മുൻ ന്യൂയോർക്ക് സിറ്റി പോലീസ് ക്യാപ്റ്റനായ ആഡംസ്, 55 കാരനായ കാബനെ ഒരു വാർത്താ സമ്മേളനത്തിലാണ് പരിചയപ്പെടുത്തിയത്. COVID-19 പാൻഡെമിക്കിനെത്തുടർന്ന് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങളിൽ കാബാൻ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മേയര്‍ ആഡംസ് പറഞ്ഞു. “കമ്മീഷണർ കാബൻ യഥാർത്ഥത്തിൽ ന്യൂയോർക്കിലെ ഏറ്റവും മികച്ച വ്യക്തിത്വമാണ്, സുരക്ഷയുടെയും നീതിയുടെയും പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ലീഡറാണ്,” ഈ വേനൽക്കാലത്ത് നഗരത്തിലുടനീളം വലിയ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി ആഡംസ് പറഞ്ഞു. 2022 ലെ അതേ മാസത്തെ അപേക്ഷിച്ച് ജൂണിൽ വെടിവയ്പ്പുകളിൽ 17% കുറവും കൊലപാതകങ്ങളിൽ 3% കുറവും ഉൾപ്പെടെ, കഴിഞ്ഞ മൂന്ന് മാസമായി ന്യൂയോർക്ക് സിറ്റിയിൽ കുറ്റകൃത്യങ്ങളുടെ…
IOC UK പ്രവാസി സംഗമം ‘മിഷൻ 2024’ ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററിൽ; രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും
മാഞ്ചസ്റ്റർ: IOC UK കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ‘മിഷൻ 2024″ പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന് വൈകുന്നേരം 5 മുതൽ മഞ്ചസ്റ്ററിൽ വച്ചു നടക്കുന്നത്. യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതാവും മുൻ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും. യുകെയിൽ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററിൽ IOC UK കേരള ഘടകം ഒരുക്കിയിരിക്കുന്നത്. ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയക്കുന്ന പരിപാടിയിൽ വിവിധ കലാവിരുന്നുകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. താളമേള ശിങ്കാര വാദ്യങ്ങളും നാടൻ കലാരൂപസംഗമവും മിഴിവേകുന്ന സീകരണവും വിവിധ കലാപരിപാടികളും മാറ്റ് കൂട്ടുന്ന ചടങ്ങിന്റെ മറ്റൊരു മുഖ്യ ആകർഷണം പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലം…
