ജോർജ് എബ്രഹാമിന് രാഹുൽ ഗാന്ധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു

ന്യുയോർക്ക്:  കാൽ നൂറ്റാണ്ട്   മുൻപ് കോൺഗ്രസ്  പോഷക  സംഘടനക്ക്  അമേരിക്കയിൽ തുടക്കമിട്ടവരിലൊരാളായ  ഇന്ത്യൻ ഓവർസീസ് ചെയർ ജോർജ് എബ്രഹാം   ലൈഫ്  ടൈം  അച്ചീവ്‌മെന്റ് അവാർഡ് രാഹുൽ ഗാന്ധിയിൽ നിന്ന്  ഏറ്റു വാങ്ങിയത് അപൂർവ ബഹുമതിയായി. ഐഒസി  ചെയർ സാം പിത്രോഡയാണ് അപ്രതീക്ഷിതമായി ബഹുമതി പ്രഖ്യാപിച്ചതും സംഘടനയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്ന ഫലകം നൽകാൻ  രാഹുൽ ഗാന്ധിയെ  ക്ഷണിച്ചതും. രാഹുലിന്   ഐ.ഓ.സി. സ്വീകരണം നൽകിയ   ന്യു യോർക്ക് സിറ്റിയിലെ  ടെറസ് ഓൺ പാർക്കിൽ  തടിച്ചു കൂടിയ പ്രവർത്തകർ ഹർഷാരവത്തോടെ അത് എതിരേറ്റു.  എല്ലാ മലയാളികൾക്കും  അത് അഭിമാന നിമിഷമായി ബാലജനസഖ്യത്തിലൂടെയും കെ.എസ് .യു.വിലൂടെയും സംഘടനാ പ്രവർത്തനം തുടങ്ങി കോൺഗ്രസ് എന്ന ആശയം  ജീവിതകാലം മുഴുവൻ കാത്തു സൂക്ഷിച്ച ജോർജ് എബ്രഹാമിന് ഈ ബഹുമതി അത്യന്തം അർഹിക്കുന്നതുമായി. അഖില  കേരള ബാലജന സഖ്യത്തിന്റെ…

പിറന്നാള്‍ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

അയോവ:  മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ  സമർപ്പിച്ചു.യുഎസിന്റെ 48-മത്  വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിന്റെ 64-മത് പിറന്നാള്‍ ദിനമായ  ബുധനാഴ്ച. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിലും യുഎസിന്റെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുമാണ് പെന്‍സിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് .പെന്‍സിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രിവചനാതീതമായി.ബുധനാഴ്ച പെന്‍സ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക  അയോവയിലെ ഡി മോയ്‌നസിലാണ് . നിലവില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെന്‍സും മൂന്നാമതാണെന്ന് അഭിപ്രായ സര്‍വേകള്‍…

ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ന്യുയോർക്കിൽ

ഡാളസ്: ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത്‌ കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St, Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിൽ കൂടിയും തത്സമയം കോൺഫറൻസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും. പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്), പാസ്റ്റർ രാജൻ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ(സെക്രട്ടറി),…

സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റിന്റെ അനുമതി

കാലിഫോർണിയ:മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷാ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കാലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു.ബിൽ 21-8 വോട്ടുകൾക്ക് സംസ്ഥാന സെനറ്റിൽ പാസായി, സെനറ്റർ ബ്രയാൻ ഡാലെ കൊണ്ടുവന്ന സെനറ്റ് “ബിൽ 847”, സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി  അസംബ്ലിയിലേക്ക് അയക്കും . “മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്റെ അടിസ്ഥാന അടിത്തറയാണ്. അമേരിക്കക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്, ആ അവകാശം എല്ലാവർക്കും തുല്യമായി വ്യാപിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാളുടെ മതം പ്രകടിപ്പിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന ഏതൊരു നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാമാണ്,” സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു. “തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്ന് സെനറ്റർ കൂട്ടിച്ചേർത്തു

സണ്ണിവെയ്‌ൽ സിറ്റിയിൽ വെടിവെപ്പ് 1 മരണം,4 പേർക്ക് പരിക്കേറ്റു

സണ്ണിവെയ്‌ൽ(ടെക്സാസ് ):മെസ്‌ക്വിറ്റു സിറ്റിയുടെ  വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന സണ്ണിവെയ്‌ൽ    സിറ്റിയിലുണ്ടായ വെടിവെപ്പിൽ മുതിർന്ന  ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെട നാല് പേർക്ക്   പരിക്കേൽക്കുകയും ചെയ്തു. രണ്ട് പ്രതികൾ വെടിയേറ്റ സ്ത്രീയുടെ  കാറിനെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പിന്തുടരുകയും പാർക്കിംഗ് ലോട്ടിൽ വെച്ച്  കാറിൽ നിന്ന് പുറത്തുകടക്കുകയും വെടിവയ്ക്കാൻ തുടങ്ങുകയും ചെയ്തതായി ഇടക്കാല ചീഫ് ഓഫ് പോലീസ് ബിൽ വെഗാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെടിയേറ്റ സ്ത്രീ കാറിൽ നിന്ന് ഇറങ്ങി അവരു ടെ അപ്പാർട്ട്മെന്റിലേക്ക് ഓടി, വെഗാസ് പറയുന്നു. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 8 നും 10 നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ആർക്കും ജീവന് ഭീഷണിയായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് വെഗാസ് പറയുന്നു. കറുത്ത ടൊയോട്ട കാമ്‌റി  കാറിൽ പ്രതികൾ സ്ഥലം വിടുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു.പ്രതികളെന്നു സംശയിക്കുന്ന  ഒരു പുരുഷനെയും…

പ്രശസ്ത നടൻ ബാരി ന്യൂമാൻ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : 1971-ൽ പുറത്തിറങ്ങിയ “വാനിഷിംഗ് പോയിന്റ്” എന്ന കൾട്ട് ആക്ഷൻ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ബാരി ന്യൂമാൻ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെന്ററിൽ വച്ച് മെയ് 11 ന് സ്വാഭാവിക കാരണങ്ങളാൽ ന്യൂമാൻ മരിച്ചുവെന്ന് ഹോളിവുഡ് റിപ്പോർട്ടർ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം അറിയിച്ചത്. “വാനിഷിംഗ് പോയിന്റ്” എന്ന സിനിമയിൽ, മുൻ റേസ് കാർ ഡ്രൈവറായ കോവാൽസ്കിയെ ന്യൂമാൻ അവതരിപ്പിച്ചു. 1970കളിലെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ ആക്ഷൻ ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ ആരാധകർ കണക്കാക്കുന്നത്. റിച്ചാർഡ് സി സറഫിയനായിരുന്നു സംവിധായകൻ. സ്റ്റീവൻ സ്പിൽബർഗ് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി വാനിഷിംഗ് പോയിന്റിനെ പട്ടികപ്പെടുത്തുന്നു, ഇത് എട്ട് ആഴ്ചകൾ കൊണ്ട് ചിത്രീകരിച്ചു. ബൗഫിംഗർ (1999), സ്റ്റീവൻ സോഡർബർഗിന്റെ ദി ലൈമി (1999), സിൽവസ്റ്റർ സ്റ്റാലോണിന്റെ ഡേലൈറ്റ്…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം: വിശിഷ്ടാതിഥികള്‍ പങ്കെടുക്കും

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ ജൂണ്‍ 24 ന് നടക്കും. ഷിക്കാഗോ സിറ്റി മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍, ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ (ഷിക്കാഗോ) സോമനാഥ് ഘോഷ്, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, യുഎസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍, യുകെ ബ്രിസ്റ്റോള്‍ ബ്രാഡ്?ലി സ്റ്റോക് മേയര്‍ ടോം ആദിത്യ,  മോന്‍സ് ജോസഫ് എംഎല്‍എ, കിറ്റക്‌സ് ചെയര്‍മാന്‍ സാബു ജോര്‍ജ്, സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍, സാജ് റിസോര്‍ട്ട് എംഡി സാജന്‍ വര്‍ഗീസ് , ഫേമ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ഫൊക്കാന സെക്രട്ടറി ഡോ കല ഷാഹി  തുടങ്ങിയവരും പങ്കെടുക്കും. ജൂണ്‍ 24 ന് രാവിലെ പത്തു മുതല്‍ രണ്ട് വരെ വിവിധ സെമിനാറുകളും ക്ലാസുകളും നടക്കും. വൈകുന്നേരം അഞ്ചു…

എസ്ബി -അസ്സെംപ്ഷൻ അലുംനി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി

ചിക്കാഗോ:   ചങ്ങനാശ്ശേരി  എസ്ബി  അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ എസ്ബി കോളേജ് മുൻപ്രിൻസിപ്പളും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി. റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലിന്റെ ആമുഖപ്രാര്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. സംഘടനയുടെ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി തോമസ് ഡീക്രോസ്സ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത അലുംനി അംഗങ്ങളെല്ലാവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു. സമ്മേളനത്തിൽ മുഖിയാതിഥിയായിരുന്ന റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിൽ താൻ എസ്ബി കോളേജ് പ്രിൻസിപ്പലായിരുന്ന കാലത്തെ വിദ്യാര്ഥികളുമായിട്ടുള്ള തന്റെ  അനുഭവ സമ്പത്തുകൾ സവിസ്തരം പ്രതിപാതിച്ചു. ജൂൺ നാലിന് വൈകുന്നേരം എട്ടുമണിക്കായിരുന്നു സൂം മീറ്റിംഗിലൂടെ ഈ  സൗഹൃദസമ്മേളനം നടത്തിയത്. എസ്ബി അസ്സെംപ്ഷൻ അലുംനി അംഗങ്ങൾക്കു പരസ്പരവും പരിചയപ്പെടുന്നതിനും ബഹു.മഠത്തിപ്പറമ്പിലച്ചനുമായിട്ടുള്ള സൗഹൃദവും  പങ്കിടുന്നതിനുമുള്ള ഒരു സുവർണ്ണാവസരമായിരുന്നു.ഇതുവഴിയായി സംജാതമായത്. ഈ സമ്മേളനം ഹൃസ്വ സന്ദര്ശനാര്ഥം അമേരിക്കയിൽ വന്നിട്ടുള്ള…

കുടിയേറ്റക്കാരെ ചാർട്ടേഡ് ജെറ്റിൽ കൊണ്ടുപോയി പള്ളിക്ക് പുറത്ത് ഇറക്കിവിട്ടു

കാലിഫോർണിയ :”ടെക്‌സാസ് വഴി രാജ്യത്തേക്ക് കടന്ന പതിനാറ് വെനസ്വേലൻ, കൊളംബിയൻ കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ കാലിഫോർണിയയിലേക്ക് കൊണ്ടുപോയി സാക്രമെന്റോയിലെ ഒരു പള്ളിക്ക് പുറത്ത് ഇറക്കിവിട്ടു, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും കുടിയേറ്റ അവകാശ അഭിഭാഷകരും ശനിയാഴ്ച പറഞ്ഞു. യുവാക്കളെയും യുവതികളെയും വെള്ളിയാഴ്ച സാക്രമെന്റോയിലെ റോമൻ കാത്തലിക് രൂപതയ്ക്ക് പുറത്ത് ഇറക്കിവിട്ടത് .ഓരോ ബാക്ക്‌പാക്കിന്റെ വിലയുള്ള സാധനങ്ങൾ മാത്രമാണെന്ന് അവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് കുടിയേറ്റക്കാരെ സഹായിക്കുന്ന വിശ്വാസാധിഷ്ഠിത കമ്മ്യൂണിറ്റി ഓർഗനൈസിംഗ് ഗ്രൂപ്പിന്റെ  കാലിഫോർണിയയിലെ കാമ്പെയ്‌ൻ ഡയറക്ടർ എഡ്ഡി കാർമോണ പറഞ്ഞു.”അവരോട്  കള്ളം പറയുകയും മനപ്പൂർവ്വം കബളിപ്പിക്കുകയും ചെയ്തു,” സാക്രമെന്റോയിൽ ഇറക്കിയ ശേഷം കുടിയേറ്റക്കാർക്ക് തങ്ങളെവിടെയാണെന്ന് അറിയില്ലായിരുന്നുവെന്ന് കാർമോണ പറഞ്ഞു. കുടിയേറ്റക്കാരെ ഇതിനകം തന്നെ യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രോസസ് ചെയ്യുകയും അഭയ കേസുകൾക്കായി കോടതി തീയതികൾ നൽകുകയും ചെയ്തു, കുടിയേറ്റക്കാർക്ക് ജോലി ലഭിക്കാനും അവരെ അവസാന ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും…

ലോക കേരളസഭാ ന്യൂയോർക്ക് മേഖലാ സമ്മേളനം നേട്ടങ്ങൾ കൈവരിക്കുമോ?; അതോ ഇത് വെറും ഉടായിപ്പോ, ഉണ്ടയില്ലാ വെടിയോ ?; കേരള ഡിബേറ്റ്ഫോറം യുഎസ്എ-വെർച്ച്വൽ ഡിബേറ്റ് ജൂണ്‍ 8 വ്യാഴം, വൈകുന്നേരം 8 മണിക്ക്

ഹ്യൂസ്റ്റൺ: ആസന്നമായ കേരള ലോക സഭ മേഖല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തിരുതകൃതിയായി നുയോർക്കിൽ അരങ്ങേറുമ്പോൾ അതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും, വിവാദങ്ങളും കൊഴുക്കുമ്പോൾ സമ്മേളനത്തിന്റെ വിശ്വാസ്യത, യുക്തി, പ്രായോഗിത, നേട്ടങ്ങൾ കോട്ടങ്ങൾ, ചെലവുകൾ ധൂർത്തുകൾ തുടങ്ങിയവ കേരള ഡിബേറ്റ്ഫോറം യുഎസ്എ ഒരു ഡിബേറ്റിലൂടെ, സംവാദത്തിലൂടെ പരിശോധിക്കുകയാണ്. കേരള ലോകസഭ യോഗങ്ങൾ കൊണ്ട് ഇതുവരെ കേരളത്തിനോ ലോക മലയാളികൾക്കോ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇത്തരം യോഗങ്ങൾ കൊണ്ട് ഇനിയങ്ങോട്ടും ആർക്കാണ് ഗുണം?.. കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ – (സൂം) പ്ലാറ്റുഫോമിൽ, ജൂൺ 8, വ്യാഴം, വൈകുന്നേരം 8 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു. കഴിഞ്ഞ ലോക കേരള സഭ സമ്മേളനങ്ങളിൽ ഉയർന്നു വന്ന അനേകം ആശയങ്ങളും നിർദ്ദേശങ്ങളും പദ്ധതികളും നടപ്പിലായി. ചില തൽപരകക്ഷികൾ ഉയർത്തി വിട്ടിരിക്കുന്ന വിവാദങ്ങൾ വെറും പൊള്ളയാണ്. നാട്ടിലും വിദേശത്തുമുള്ള അനേകം…