പമ്പ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം; സുമോദ് നെല്ലിക്കാല പ്രസിഡന്റ്

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്‌ക്കാരിക രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് 25ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന്‍ 2023 ലേക്കുള്ള ‘ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുമുഖങ്ങള്‍ക്കും പുതിയ തലമുറയ്ക്കും അവസരങ്ങള്‍ നല്‍കികൊണ്ടണ്ടാണ് 2023-ലെ കമ്മറ്റി നിലവില്‍ വന്നത്. പമ്പയുടെ വാര്‍ഷിക പൊതുയേഗം പ്രസിഡന്റ് ഡോ: ഈപ്പന്‍ ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച് 2022 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റവ: ഫിലിപ്പ്‌സ് മോഡയില്‍ കണക്കും അവതരിപ്പിച്ച് പാസ്സാക്കി. സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, മദേഴ്‌സ് ഡേ സെലിബ്രഷന്‍, വിനോദയാത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പമ്പയുടെ2022-ലെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്തായും സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ചെയ്തു. 2023-ലെ ‘ാരവാഹികളായി സുമോദ് നെല്ലിക്കാല (പ്രസിഡന്റ്), ഫിലീപ്പോസ് ചെറിയാന്‍(വൈസ് പ്രസിഡന്റ്), തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), ഫാദര്‍ ഫിലിപ്പ് മോഡയില്‍, (ട്രഷറര്‍),…

നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിഒൻപതുകാരന് ദാരുണാന്ധ്യം അന്റോയിൻ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റിൽ യോർക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടൺ ഓക്സ് ഡ്രൈവിലെ ഒരു വീട്ടിൽ പുലർച്ചെ നാല് മണിക്കാണ് സംഭവമെന്ന് പോലീസ് പറഞ്ഞു . വീട്ടുമുറ്റത്ത് ബഹളം കേട്ടപ്പോൾ വീട്ടിനുള്ളിലായിരുന്ന കൊല്ലപെട്ടയാൾ പുറത്ത് വന്നു , തന്റെ നായയെ അയൽവാസിയുടെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ടതായി പോലീസ് പറഞ്ഞു. സ്വന്തം നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റ് നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് വരുന്നതിനുമുമ്പുതന്നെ ഇയാൾ മരിച്ചിരുന്നുവെന്നും നായ്ക്കൾ അയാളുടെ ശരീരം കടിച്ചു കീറി ക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച നായകളിലൊന്നിനെ വെടിവെചു പരിക്കേല്പിച്ചതായും സ്റ്റാഫോർഡ്ഷയർ ടെറിയർ മിക്സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമൽ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു. നായ്ക്കൾ എങ്ങനെയാണ് പ്രഘോപിതരായതെന്ന് കണ്ടെത്താനുള്ള…

ഫിലഡല്‍ഫിയയില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച മുതല്‍ 12 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാനും, വിവിധ ക്രൈസ്തവ ടെലിവിഷന്‍ ചാനലുകളിലൂടെയും, ജനപ്രിയ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്‌ഫോമായ യു റ്റിയൂബിലൂടെയും ധാരാളം ആത്മീയ പ്രഭാഷണങ്ങളും, വിശ്വാസപരിശീലനക്ലാസുകളും കൊടുത്തുകൊണ്ടിരിക്കുന്ന പ്രഗല്‍ഭ ആത്മീയപ്രഭാഷകന്‍ ബിഷപ് മാര്‍ തോമസ് ജോസഫ് തറയില്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണ് മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ…

മുൻ അംബാസഡർ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു, ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സി യിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല ഹാലി തുടർന്നു സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് – അതേ നഗരത്തിൽ നിന്ന് – ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28 ന് തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന…

ജോൺ മാത്യു (ജോസി-70) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70) ഫിലാഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം . മകൾ ജെൻസി. മരുമകൻ അജു. സഹോദരങ്ങൾ – പ്രൊഫ.എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ്ജ് മാത്യു (എബി ന്യൂജേഴ്‌സി) ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാസഹോദരി ഭർത്താവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും വിശദാംശങ്ങൾ പിന്നീട് അറിയിക്കും. എബി ന്യൂജേഴ്‌സി – 908-764-1983

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

വാഷിംഗ്ടണ്‍: യുഎസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെങ്കില്‍ ഈ ബലൂണ്‍ ഇതിനകം തന്നെ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പറഞ്ഞു. നിരവധി സെന്‍സിറ്റീവ് ന്യൂക്ലിയര്‍ സൈറ്റുകളുടെ ആസ്ഥാനമായ മൊണ്ടാനയിലാണ് ബലൂണ്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ വീഴുമെന്ന ആശങ്കയുടെ പേരില്‍ ഇത് വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് വേണ്ടെന്നുവച്ചത്. ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തല്‍. ബൈഡന്‍ ഉടന്‍ തന്നെ ചൈനീസ് ചാര ബലൂണ്‍ വെടിവയ്ക്കണം. അമേരിക്കയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹിക്കില്ലായിരുന്നു. വ്യാഴാഴ്ച ഒരു ട്വീറ്റില്‍ ഗ്രീന്‍…

ജയിൽ മോചിതനായ സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ് :2020 ഒക്‌ടോബറിൽ ഉത്തർപ്രദേശ് സംസ്ഥാനത്തെ  ഹിത്രാസ്സിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം  റിപ്പോർട്ട് ചെയ്യുന്നതിന് പോകുമ്പോൽ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ്  ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു. ഈ കേസ് ഇന്ത്യയിൽ മാധ്യമ  പ്രവർത്തകരുടെ വ്യാപകമായ  പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. അന്ന് കാപ്പന്റെ  കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേർകെതിരെ  സമാനമായ കുറ്റം ചുമത്തിയിരുന്നു. കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവർത്തകർ അപലപിച്ചിരുന്നു ,…

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ വർണോത്സവം വർണാഭമായി

ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 29ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. റജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി…

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ്‌വില്ലെ, ടെക്‌സസ് (എപി) – 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ടെക്സസ്സിൽ നടപ്പാക്കി. 2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്. “പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന് നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു,” ഡെത്ത് ചേമ്പറിൽ ഒരു ഗർണിയിൽ കിടക്കുമ്പോൾ റൂയിസ് പറഞ്ഞു. “ഇത് നിങ്ങൾക്‌ ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, റൂയിസിന് സമീപം നിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവ് ഒരു…