മിസ് യൂണിവേഴ്സ് 2022 മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ്സ് യു എസ് എ 22

അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രിയേൽ Miss USA 2022 എന്ന പദവിയിൽ നിന്ന് പിന്മാറി , പ്രാദേശിക മത്സരത്തിനിടെ ബോണിയുടെ എതിരാളികളിലൊരാളായ മോർഗൻ റൊമാനോ വെള്ളിയാഴ്ച ജനുവരി 27 ന് മിസ്സ് യു എസ് എ 22 കിരീടമണിഞ്ഞു സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി, നിർമ്മാണ കമ്പനിയായ ആർ‌പി‌എം, ഈ വെള്ളിയാഴ്ച മിസ് യൂണിവേഴ്‌സ് 2022 ജേതാവ് ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മിസ് നോർത്ത് കരോലിനയെ കിരീടമണിയിക്കാൻ അലബാമയിലെ ഓബർണിലുള്ള ഗോഗ് പെർഫോമിംഗ് ആർട്‌സ് സെന്ററിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അമേരിക്കയുടെ പുതിയ രാജ്ഞി. മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയതിനാൽ, ആർ’ബോണി ഗബ്രിയേലിന് പ്രധാനപ്പെട്ട പ്രതിബദ്ധതകൾ നിറവേറ്റാനുണ്ട്, അതിനാൽ കഴിഞ്ഞ ജനുവരി 14 ന് മിസ് ടെക്‌സസ് ഉപേക്ഷിച്ച പ്രാദേശിക ചുമതലകൾ റൊമാനോ ഏറ്റെടുക്കേണ്ടിവരും. പുതിയ രാജ്ഞി “മിസ് യൂണിവേഴ്‌സിൽ മത്സരിക്കില്ല”…

ഫോമ സെന്‍ട്രല്‍ റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ആര്‍.വി.പി ടോമി ഇടത്തിലിന്റെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോയി ഇണ്ടിക്കുഴി, സെന്‍ട്രല്‍ റീജിയന്‍ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ സിബു കുളങ്ങര, അഡൈ്വസറി ബോര്‍ഡ് ചെയര്‍ പീറ്റര്‍ കുളങ്ങര, മുന്‍ ആര്‍.വി.പി ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പോള്‍സണ്‍ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവര്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ ഫാമിലി നൈറ്റ് വൻ വിജയം

ന്യൂ ജഴ്‌സി: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്‌സി പ്രോവിൻസിൻ്റെ എല്ലാ വർഷവും നടത്താറുള്ള ഫാമിലി നൈറ്റ് ഈ വർഷവും നടത്തി വൻ വിജയമാക്കി. ചെയർമാൻ സ്റ്റാൻലി തോമസിൻ്റെ അദ്ധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഈ പ്രോഗ്രാമിൻ്റെ എം സി ആയി ഫിലിപ്പ് മാരേട്ട് ചുമതലയേറ്റു. തുടർന്ന് പ്രോവിൻസിൻ്റെ സെക്രട്ടറി രാജീവ് ജോർജിൻ്റെ സ്വാഗത പ്രസംഗത്തിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രോവിൻസിൽ ഭഗവാക്കാകാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനംകൊള്ളുന്നു എന്നും, ആഗോള നെറ്റുവർക്കുള്ള ഈ സംഘടന ചാരിറ്റി പ്രവർത്തനങ്ങളക്ക് മുൻതൂക്കം കൊടുക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് എന്നും, ഈ സംഘടനയുടെ എല്ലാ പ്രവർത്തങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അറിയിച്ചുകൊണ്ട്, പ്രോവിൻസിൻ്റെ ക്ഷണം സ്വീകരിച്ചു് എത്തിയിരിക്കുന്ന റീജിയൻ്റെയും, പ്രൊവിൻസുകളുടെയും, നേതാക്കന്മാരെയും, മറ്റ് സംഘടനകളുടെ എല്ലാ നേതാക്കന്മാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. ചെയർമാൻ സ്റ്റാൻലി തോമസ് വേൾഡ് മലയാളി…

ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ വെസ്റ്റ്ചെസ്റ്റർ സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ

പോർട്ട്‌ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്ററിൽ ആരംഭിച്ചു. 2023 ജനുവരി 22 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആ പള്ളിയിൽ നടന്ന കിക്കോഫ് യോഗത്തിൽ വികാരി ഫാ. ജോർജ്ജ് കോശി FYC ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. എം.വി. ഏബ്രഹാം, തോമസ് കോശി (ഭദ്രാസന അസംബ്ലി പ്രതിനിധി), ഡോ. ഫിലിപ്പ് ജോർജ് എന്നിവർ HTRC-യെ കുറിച്ചും ഇടവകയുടെ…

ഡോ. റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ്‌ ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്‌നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു. ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80)…

ഫൊക്കാനയുടെ മികച്ച എം.എൽ.എ യ്ക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്

വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.എൽ.എയ്ക്കുള്ള പുരസ്കാരം കോട്ടയം എം.എൽ.യും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ എയും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാക്ഷണൻ എന്ന് ഫൊക്കാനാ പ്രസിഡന്റ് വിലയിരുത്തി. രാഷ്ട്രീയത്തിൽ നേതാക്കൾ പുലർത്തേണ്ട സത്യസന്ധത പുലർത്തുന്ന അപൂർവ്വ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പുരസ്ക്കാരം അത് അർഹിക്കുന്ന വ്യക്തിക്ക് നൽകാനായി എന്ന് ഫൊക്കാന ട്രഷറാർ ബിജു കൊട്ടാരക്കരയും അറിയിച്ചു. കോട്ടയം തിരുവഞ്ചൂർ കെ.പി. പരമേശ്വരൻ പിള്ളയുടേയും എം.ജി. ഗൗരിക്കുട്ടി അമ്മയുടേയും മകനായി 1949…

ഫിലിപ്പ് സാമുവേൽ (അച്ചമോൻ) – ഡാളസ് മലയാളികൾക്കിടയിലെ നിറസാന്നിധ്യം: പി.പി. ചെറിയാന്‍

സണ്ണിവെയ്ല്‍: രണ്ടര ദശാബ്ദത്തിലേറെയായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ക്കിടയില്‍ നിശബ്ദ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അച്ചമോൻ എന്ന ഓമന പേരില്‍ അറിയപ്പെട്ടിരുന്ന ഫിലിപ്പ് സാമുവേൽ (70) ഹൃദയാഘാതത്തെ തുടര്‍ന്നു ഡാലസില്‍ 2023 ജനുവരി 24 ചൊവാഴ്ച നിര്യാതനായി. ചൊവാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ കേരളത്തിലേക്ക് പോകുന്ന സുഹൃത്തിനെ യാത്ര അയക്കുവാൻ സ്വന്തം കാറിൽ അദ്ദേഹത്തെയും കൂട്ടി സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും ഡാളസ് എയർ പോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു യാത്ര ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ ജോർജ് ബുഷ് ഹൈവേയിൽ വെച്ചു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായും, കാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ഫിലിപ്പ് സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, പൂർണമായും നിയന്ത്രണം നഷ്ടപെടുന്നതിനു മുൻപ് സമചിത്തത കൈവിടാതെ ഫിലിപ്പ് തന്നെ കാർ പുൾ ചെയ്തു ഷോൾഡറിലേക്ക് മാറ്റിയിട്ടത് വലിയൊരു അപകടം ഒഴിവാക്കി. ഇതിനിടയിൽ അബോധാവസ്ഥയിലായ അദ്ദേഹത്തെ നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന പോലീസും…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് “പതിനെട്ടാമിടം” എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു…

ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം; അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു

മെംഫിസ് (ടെന്നിസി ):ഈ മാസമാദ്യം ടയർ നിക്കോൾസിന്റെ അറസ്റ്റിനിടെയുള്ള നടപടികളുടെ പേരിൽ പുറത്താക്കപ്പെട്ട അഞ്ച് മുൻ മെംഫിസ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കുറ്റം ചുമത്തിയതായി ഷെൽബി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് മൾറോയ് വ്യാഴാഴ്ച അറിയിച്ചു. മുൻ ഉദ്യോഗസ്ഥരായ ടഡാരിയസ് ബീൻ, ഡിമെട്രിയസ് ഹേലി, ജസ്റ്റിൻ സ്മിത്ത്, എമിറ്റ് മാർട്ടിൻ, ഡെസ്മണ്ട് മിൽസ് ജൂനിയർ എന്നിവർക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകം, ഗുരുതരമായ ആക്രമണം, രണ്ട് തട്ടിക്കൊണ്ടുപോകൽ, രണ്ട് ഉദ്യോഗസ്ഥ ദുഷ്പെരുമാറ്റം, രണ്ട് ഉദ്യോഗസ്ഥർക്ക് ഒരു കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടിച്ചമർത്തൽ, മൾറോയ് പറഞ്ഞു. രണ്ടാം ഡിഗ്രി കൊലപാതകം ടെന്നസിയിൽ നിർവചിക്കപ്പെട്ടിരിക്കുന്നത് “മറ്റൊരാളെ അറിയുന്ന കൊലപാതകം” എന്നാണ്, കൂടാതെ 15 മുതൽ 60 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന എ ക്ലാസ് കുറ്റമായി കണക്കാക്കപ്പെടുന്നു. 29 കാരനായ നിക്കോൾസ് എന്ന കറുത്ത…

ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്ന് നോമ്പാചരണവും കൺവെൻഷനും ഞയറാഴ്ച്ച തുടക്കം

ഡാലസ് : ഇർവിംഗ് സെന്റ്. ജോർജ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവെൻഷനും നടത്തപ്പെടുന്നു. കാനഡയിലെ ഒട്ടാവ സെന്റ്. തോമസ് ഓർത്തഡോക്സ്‌ ഇടവക വികാരി റവ.ഫാ. സാം തങ്കച്ചൻ എല്ലാ ദിവസവും മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 29 ഞായറാഴ്ച വൈകിട്ട് 6 മണിക്കും, ജനുവരി 30, 31 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 6.30 നും സന്ധ്യാ നമസ്കാരത്തോടുകൂടി ആരംഭിക്കുന്ന കൺവെൻഷനിൽ ഗായക സംഘത്തിന്റെ ഗാനശുശ്രുഷയും, ഡാലസിലെ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരുടെ നേതൃത്വത്തിൽ സമർപ്പണ പ്രാർത്ഥനയും ഉണ്ടായിരിക്കും. സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് നടത്തപ്പെടുന്ന വിശുദ്ധ കുർബാന ശുശ്രുഷകൾക്ക് റവ.ഫാ. സാം തങ്കച്ചൻ, ഇടവക വികാരി റവ.ഫാ.ജോഷ്വാ ജോർജ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ആശീർവാദത്തോടും, നേർച്ച വിളമ്പോടും…