ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകിയത് സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ട: ഫ്രറ്റേണിറ്റി

പാലക്കാട്‌: പാലക്കാട് നഗരസഭ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് RSS നേതാവിൻ്റെ പേര് നൽകാനുള്ള ശ്രമം സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ സെക്രട്ടേറിയറ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആർ എസ് എസിന്റെ സ്ഥാപകനായ ഹെഡ്ഗേവറിന്റെ പേര് നൽകാനുള്ള പാലക്കാട്‌ നഗരസഭയുടെ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഹിന്ദുത്വ വാദിയായ ഒരു നേതാവിന്റെ പേര് നൽകൽ സർക്കാർ സ്ഥാപനങ്ങളെ കാവിവത്കരിക്കാനും, ജനാധിപത്യ വിരോധികളെ മഹാന്മാരായി ചിത്രീകരിക്കാനും, ചരിത്രം വളച്ചൊടിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ, നഗര സഭയുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം ആർ എസ് എസ് – ഹിന്ദുത്വ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തുടർന്നും ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നു ജില്ലാ…

കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

കൊച്ചി: പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം. 20 ദിവസം നീണ്ടുനില്‍ക്കുന്ന…

വര്‍ഗീയ വിഷം ചീറ്റലുകള്‍ സാക്ഷരകേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മതത്തിന്റെ മറവില്‍ സമൂഹത്തെ മലീമസമാക്കുന്ന വര്‍ഗീയ വാദങ്ങളും വിഷം ചീറ്റലുകളും സാക്ഷര കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഇതുമൂലം ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും കേരള മണ്ണില്‍ വളരാനുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധങ്ങളായ മതങ്ങള്‍ ഓരോ വ്യക്തികളുടെയും വിശ്വാസത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഭാരതസമൂഹം തലമുറകളായി കൈമാറി സംരക്ഷിക്കുന്ന വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല. വിശ്വാസത്തിന്റെ മറവില്‍ വര്‍ഗ്ഗീയത രൂപപ്പെടുന്നതും വര്‍ഗ്ഗീയ വിഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേക്ക് വലിച്ചിറക്കുന്നതും ഭാവിയില്‍ വലിയ സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഭിന്നതയും സൃഷ്ടിക്കപ്പെടും. സമാധാനവും സ്‌നേഹവും പങ്കുവെച്ച് പ്രഘോഷിക്കുന്നതും സേവനവും ശുശ്രൂഷയും മുഖമുദ്രയാക്കിയിരിക്കുന്നതുമായ മത സമുദായ സംവിധാനങ്ങള്‍ ജനങ്ങളില്‍ ഭിന്നിപ്പു സൃഷ്ടിക്കാതെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍…

വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ സിജി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നു: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വിദ്യാഭ്യാസ-കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ പരിശീലനം നൽകുന്ന പദ്ധതിയാണ് എഡ്യൂകെയർ ഫെലോഷിപ്പ്. കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന ഉൽഘാടന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായിരുന്നു. വിവിധ സർവ്വീസുകളിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിജി പ്രസിഡന്റ് എ…

എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി. ഇ.എം, അസ്‌നഹ് താനൂർ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്. എസ്.ഐ.ഒ പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പോലീസ് ക്രൂരമായാണ് നേരിട്ടത്. ലാത്തിചാർജും ജലപീരങ്കിയും കൂടാതെ പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. യാതൊരുവിധ മുന്നറിയിപ്പോ മുൻകരുതലോ ഇല്ലാതെ ആൾക്കൂട്ടത്തിലേക്ക് പോലീസ് ഗ്രനേഡുകൾ ഉപയോഗിച്ചത് വലിയ…

മകൾക്കെതിരെയുള്ള എസ്‌എഫ്‌ഐ‌ഒ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തന്റെ മകളും സോഫ്റ്റ്‌വെയർ സംരംഭകയുമായ ടി. വീണയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓർഗനൈസേഷൻ (എസ്‌എഫ്‌ഐ‌ഒ) കേസ് യുക്തിക്ക് നിരക്കാത്തതും രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ തന്റെ മകളുടെ സ്ഥാപനമായ എക്സലോജിക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകിയിരുന്നുവെന്നും ഇതിനായി സ്ഥാപനത്തിന് റീട്ടെയ്‌നർഷിപ്പും കൺസൾട്ടന്റ് ഫീസും ലഭിച്ചിരുന്നുവെന്നും പറഞ്ഞു. ഇടപാടുകൾ ബോർഡിന് പുറത്തായിരുന്നു, നികുതി അടച്ചിരുന്നു, ദേശസാൽകൃത ബാങ്കുകൾ വഴിയായിരുന്നു ഇത് നടത്തിയത്. കള്ളപ്പണമോ അനധികൃത പ്രതിഫലമോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിനാലാണ് സിഎംആർഎൽ എക്സലോജിക്കിനെ സോഫ്റ്റ്‌വെയർ മെയിന്റനൻസ് കോൺടാക്റ്റിന് അനുകൂലമാക്കിയതെന്ന മാധ്യമ പ്രചാരണം “വസ്തുതാപരമായതോ നിയമപരമോ ആയ അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ അസംബന്ധം” ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യോ ഈ അപകീർത്തി…

മകൾക്കെതിരായ എസ്എഫ്‌ഐഒ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും സോഫ്റ്റ്‌വെയർ സംരംഭകയുമായ ടി. വീണയ്‌ക്കെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓർഗനൈസേഷൻ (എസ്‌എഫ്‌ഐ‌ഒ) കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. വ്യാഴാഴ്ച (ഏപ്രിൽ 10) എറണാകുളത്തെ കോടനാട് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം ന്യൂഡൽഹിയിലെ ആദായനികുതി വകുപ്പിന്റെ ഇടക്കാല സെറ്റിൽമെന്റ് ബോർഡിന് മുന്നിൽ സമർപ്പിച്ച ഫയലിൽ നിന്നാണ് വീണയ്‌ക്കെതിരായ എസ്‌എഫ്‌ഐ‌ഒ കേസ് ഉണ്ടായതെന്ന് സതീശൻ പറഞ്ഞു. വീണയുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ഐടി കൺസൾട്ടൻസി സ്ഥാപനമായ എക്സലോജിക് സൊല്യൂഷൻസ് ലിമിറ്റഡ് ഉൾപ്പെടെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകിയ പേയ്‌മെന്റുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ അവകാശപ്പെടുന്നതിനായി സിഎംആർഎൽ ഫോറത്തെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഎംആർഎല്ലിന്റെ വാദം ഐടി ഫോറം അവിശ്വസനീയമാണെന്ന് സതീശൻ പറഞ്ഞു. വീണയുടെ സ്ഥാപനത്തിന്…

വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക : ടീൻ ഇന്ത്യ പ്രതിഷേധ ചത്വരം

പാലക്കാട്‌ : വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടു ടീൻ ഇന്ത്യ സംസ്ഥാന ഘടകം പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. പാലക്കാട്‌ മൗണ്ട് സീന സ്കൂളിൽ വെച്ച് നടന്ന പ്രതിഷേധ ചത്വരത്തിൽ നൂറുകണക്കിന് കൗമാരക്കാർ അണിനിരന്നു. രാജ്യത്ത് മതസ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും നേരെയുള്ള അക്രമമാണ് വഖ്ഫ് ഭേദഗതി നിയമമെന്നും ഇത് അങ്ങേയറ്റം വിവേചനാത്മകമാണ് ചത്വരം ഉദ്ഘാടനം ചെയ്തു ടീൻ ഇന്ത്യ സംസ്ഥാന കോർഡിനേറ്റർ ജലീൽ മോങ്ങം അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ ജെന്ന ഫാത്തിമ , അമ്മാർ ഫൈസൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ചേരിയം, ജലീൽ തൃശൂർ, ഹാഫിസ് നെന്മാറ, ആയിഷ നെഫ്ഹ തുടങ്ങിയവർ പ്രതിഷേധ ചത്വരത്തിന് നേതൃത്വം നൽകി.

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിച്ച് സോളിഡാരിറ്റി-എസ്.ഐ.ഒ പ്രവർത്തകർ

കരിപ്പൂർ : വംശീയ ഉന്മൂലനത്തിനു കളമൊരുക്കുന്ന വഖ്‌ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥി യുവജനങ്ങളാണ് വിമാനത്താവളത്തിലേക്കുള്ള റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിലൂടെ പ്രകടനമായി വരുന്നതിനിടയിൽ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജണ്ടാവുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകടനം വിമാനത്താവളത്തിനു തൊട്ടടുത്തുള്ള നുഅമാൻ ജംഗ്ഷനിൽ വെച്ച് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ബാരിക്കേട് മറി കടന്നു മുന്നോട്ട് പോവാനുള്ള പ്രവർത്തകരുടെ ശ്രമത്തെ പോലീസ് ഗ്രനേഡും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടു. അതോടെ പ്രവർത്തകർ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയായിരുന്നു. ഉപരോധം നീണ്ടതോടെ സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ്‌ മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ് അടക്കമുള്ള സംസ്ഥാന നേതാക്കളെ അറസ്റ്റ്…

വഖഫ് സമരങ്ങളെ യോഗി സ്റ്റൈലിൽ നേരിട്ടാൽ പ്രതിരോധിക്കും: വെൽഫെയർ പാർട്ടി

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സോളിഡാരിറ്റി, എസ്ഐഒ എന്നീ സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഉപരോധ സമരത്തെ ജനാധിപത്യ വിരുദ്ധ രീതിയിൽ തടയിടാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാർഹവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി ഡിവൈഎസ്‌പി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സമരത്തിന് പ്രവർത്തകരെ കൊണ്ട് വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നാണ് ഭീഷണി. ഇത് ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ, സുപ്രീം കോടതി പോലും വിമർശിച്ച, പോലീസ് രാജിനെ ഓർമ്മപ്പെടുത്തുന്നതാണ്. ലോകസഭയിലും പുറത്തും വഖഫ് ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഐഎം ഭരിക്കുന്ന കേരളത്തിൽ അതേ നിയമത്തിനെതിരെ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പോലും പൈശാചികമായി നേരിടാനുള്ള തീരുമാനം അവരുടെ വിഷയത്തിലെ ഇരട്ടത്താപ്പ് ആണ് വെളിപ്പെടുത്തുന്നത്. പൗരത്വ സമര കാലത്തെ കേസുകൾ ഇതുവരെയും എഴുതിത്തള്ളാത്ത സർക്കാർ ആണ് ഇപ്പോൾ…