മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത് വളഞ്ഞ വഴിയിലൂടെ കയറിപ്പറ്റിയല്ല: റവന്യൂ മന്ത്രി

കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നതോടെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കൊപ്പം ആരാണ് നിലകൊണ്ടതെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും കെ രാജൻ പറഞ്ഞു. ആതിഥ്യം സ്വീകരിച്ചും നുഴഞ്ഞുകയറിയും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കരുത്. പ്രശ്‌നം ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാൻ മുനമ്പത്തെ ബിജെപി നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗവർണർ ബില്ലുകൾ തടഞ്ഞു വെയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെയും കെ രാജൻ പ്രതികരിച്ചു. ഗവർണർ പരമാധികാരിയല്ലെന്നും നിയമസഭയുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണർമാരുടെ നടപടി സുപ്രീം കോടതി വിധി തടഞ്ഞിരുന്നു. ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കേണ്ട…

തമ്പി കുര്യന്‍ ബോസ്റ്റണ്‍ നിര്‍മ്മിക്കുന്ന ദി ഗ്രീന്‍ അലേര്‍ട്ടിന്റെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു

തിരുവല്ല : കുര്യന്‍ ഫൗണ്ടേഷനു വേണ്ടി തമ്പി കുര്യന്‍ ബോസ്റ്റണ്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം ദി ഗ്രീന്‍ അലേര്‍ട്ടിന്റെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജന്‍ നിര്‍വ്വഹിച്ചു. ലോകം അത്യന്തം ആപ്തകരമായ പാരിസ്ഥിതിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആഗോള തലത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണത്തിനായുള്ള കുര്യന്‍ ഫൗണ്ടേഷന്റെ ഈ സംരംഭം അത്യന്തം ശ്ലാഖനീയമാണന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റവ. ഷാജി തോമസിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ലോക നന്മയ്ക്കായുള്ള ഈ കലാസൃഷ്ടി ഏറ്റവും വിജയപ്രദമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ലോകപരിസ്ഥിതയ്ക്ക് 2100 വരെ ഉണ്ടാകാവുന്ന തിരിച്ചടികള്‍ നേര്‍കാഴ്ചകള്‍ ആകുന്നതാകും ഈ ചിത്രം. മലയാളം ഇംഗ്ലീഷ് ഹിന്ദി തുടങ്ങി പത്തോളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം യു.എന്‍.ഒ യുടെ പരിസ്ഥിതി സമിതി, മറ്റ് ആഗോള പരിസ്ഥിതി സംഘടനകള്‍,…

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ അവസാന ഘട്ടത്തിലായതിനാൽ കേസിൽ സിബിഐ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. ഇതേ ആവശ്യവുമായി ദിലീപ് നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളി. കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ചോദിക്കാൻ അവകാശമില്ലെന്ന് വ്യക്തമാക്കി സിംഗിൾ ഡിവിഷൻ ബെഞ്ച് നേരത്തെ ദിലീപിന്റെ ഹർജി തള്ളിയിരുന്നു. തുടർന്ന്, 2019 ൽ ദിലീപ് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്റെ വാദം അവസാനിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ആറ് വർഷമായി പ്രതി സിബിഐ അന്വേഷണം വേണമെന്ന ആവശ്യം താൽപ്പര്യത്തോടെ ഉന്നയിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യത്തിനെതിരായ അപ്പീൽ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സുതാര്യവും…

ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി

കൊച്ചി: 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനം നടത്തിയെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലൻ ഇന്ന് (ഏപ്രില്‍ 7 തിങ്കളാഴ്ച) കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരായി. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച, വിവാദമായ ‘എൽ2: എമ്പുരാൻ’ എന്ന സിനിമയുടെ നിർമ്മാതാവായ ഗോകുലം ഗോപാലൻ ഉച്ചയ്ക്ക് 12.40 ഓടെയാണ് ഓഫീസിൽ ഹാജരായത്. ഏജൻസിയുടെ മുമ്പാകെ തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് തനിക്ക് “ഒരു ധാരണയുമില്ല” എന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ തന്റെ വസതിയിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളെത്തുടർന്ന് ഫെമ ലംഘിച്ച് 1.5 കോടി രൂപ പണം പിടിച്ചെടുത്തുവെന്ന ഇഡിയുടെ വാദവും അദ്ദേഹം തള്ളി. ഏപ്രിൽ 4, 5 തീയതികളിൽ കോഴിക്കോട് ഒരു സ്ഥലത്തും തമിഴ്‌നാട്ടിലെ ചെന്നൈയിൽ രണ്ട് സ്ഥലങ്ങളിലും ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി…

മുനമ്പം വഖഫ് ഭൂമി തർക്കം: രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ജഡ്ജി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള കേരള സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ വിധി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച (ഏപ്രിൽ 7) സ്റ്റേ ചെയ്തു . സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജൂൺ 16-ന് അപ്പീൽ കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവെച്ച ബെഞ്ച്, അപ്പീൽ പരിഗണനയിലുള്ള സമയത്ത് കോടതിയുടെ അനുമതിയില്ലാതെ കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൽ നടപടിയെടുക്കരുതെന്ന് കേരള സർക്കാരിനോട് നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച അപ്പീൽ വാദം കേട്ടപ്പോൾ, കേരള വഖഫ് ലാൻഡ് സംരക്ഷണ സമിതിയും മറ്റുള്ളവരും സമർപ്പിച്ച റിട്ട് ഹർജികൾ നിലനിൽക്കില്ലെന്ന് സിംഗിൾ ജഡ്ജി മനസ്സിലാക്കേണ്ടതായിരുന്നുവെന്ന്…

വഖഫ് ഭേദഗതി നിയമം ദേശീയ പാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: വഖ്ഫ് ഭേദഗതി നിയമം ആ.എസ്.എസിന്റെ മുസ്ലീം വംശഹത്യാ പദ്ധതിയാണെന്നാരോപിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കളും , പ്രവർത്തകരും അറസ്റ്റിൽ. വഖഫ് ഭേദഗതി നിയമം അറബിക്കടലിൽ, തെരുവുകൾ പ്രക്ഷുബ്ധമാകട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങളുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കുന്നുമ്മലിൽ പാലക്കാട് – കോഴിക്കോട് റോഡ് ഉപരോധിച്ചത്. അറസ്റ്റിനിടെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പി.സി ജോർജും,വെള്ളപ്പള്ളി നടേശനുമടക്കം വർഗീയ പ്രചാരകരെ കണ്ടില്ലെന്ന് നടിക്കുന്ന കേരള പോലീസ് ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ ആരോപിച്ചു. ഹൈവേ ഉപരോധത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർഷ,വി.ടി.എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ), അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി…

അലിഫ് ഡേ ഏപ്രിൽ 07 തിങ്കൾ മർകസിൽ; വിദ്യാരംഭത്തിന് സുൽത്വാനുൽ ഉലമ നേതൃത്വം നൽകും

കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം ഇന്ന് (ഏപ്രിൽ 07 തിങ്കൾ) മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് വിപുലമായ അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ്…

സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്

വടക്കാങ്ങര : ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെയും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിനെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽ നിന്നാണ് ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡായി ഒന്നാം സ്ഥാനത്തേക്ക് വടക്കാങ്ങര ആറാം വാർഡിനെയും പടിഞ്ഞാറ്റുമുറി രണ്ടാം വാർഡിനെയും പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അവാർഡ് ഏറ്റുവാങ്ങി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ശിബിലി, വൈസ് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ, മറ്റ് ജനപ്രതിനിധികൾ സംബന്ധിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മാറുന്നതിന്റെ ഭാഗമായി ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വാർഡിലെ മുഴുവൻ വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു. തുടക്കം…

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സമൂഹത്തിൽ വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ‘നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം അതിനു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാക്കണം’ എന്ന ശ്രീനാരായണ ഗുരുവിൻ്റെ തന്നെ വാക്ക് കടമെടുത്താൽ ആദ്യം ഇല്ലാതേകണ്ട വംശീയതയുടെ ആൾ രൂപമാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെയും പ്രാതിനിധ്യ സമരങ്ങളുടെയും മുന്നിൽ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിൻ്റെ വെറുപ്പിൻ്റെ ആലയിൽ കെട്ടിയതിൻ്റെ ഒന്നാമത്തെ ക്രെഡിറ്റും വെള്ളാപ്പള്ളിക്ക് തന്നെയാണ്. മലബാറിൽ സവിശേഷമായി മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ്ലിം സമുദായത്തെ മുൻനിർത്തി ജില്ലക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നൽകേണ്ട ഈ വ്യക്തിയെ പിടിച്ച് നവോത്ഥാന…

പെരുന്നാള്‍ ദിനത്തില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജില്‍ മയക്കുമരുന്ന് ലഹരി ആഘോഷം; രണ്ടു യുവതികളടക്കം നാലു പേരെ എക്സൈസ് പിടികൂടി

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ: കണ്ണൂർ പറശിനിക്കടവിനടുത്തുള്ള കോൾ മൊട്ടായി ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (37), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈദ് ദിനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതികൾ, സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പലയിടങ്ങളിലായി സുഹൃത്തുക്കളോടൊപ്പം മുറികൾ വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. വീട്ടിൽ…