മുനമ്പം വിഷയം ഉയര്‍ത്തിക്കാട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കാനൊരുങ്ങുന്നു

നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. നിലവിൽ മണ്ഡലത്തിലെ വോട്ടർമാരിൽ 20 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. മണ്ഡലത്തിലെ ഒരു ക്രിസ്ത്യൻ നേതാവിനെയും സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായതിനെത്തുടർന്ന് മുനമ്പത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. നിലമ്പൂരിലെ പരമ്പരാഗത വോട്ട് അടിത്തറയ്ക്ക് പുറമേ, ക്രിസ്ത്യൻ വോട്ടുകളും ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥികളിൽ യുവ നേതാവ് അനൂപ് ആന്റണിയുടെ പേരും പരാമർശിക്കപ്പെടുന്നുണ്ട്. വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിനെത്തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഷോൺ ജോർജ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ മുനമ്പം സന്ദർശിച്ചു. ഈ സന്ദർശന വേളയിൽ മുനമ്പം കമ്മിറ്റി ചെയർമാൻ…

“ലഹരി മിഠായിയും ചോക്ലേറ്റും അല്ല”: ഡോ. ശ്രീകുമാര്‍ മേനോന്റെ പുസ്തകം പ്രകാശനം ചെയ്തു

ലഹരി നിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോള്‍ ജാഗ്രതയാണ് വേണ്ടത്. നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയര്‍ക്റ്റ് ടാക്‌സസ് & നാര്‍ക്കോട്ടിക്‌സ്‌ന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകുമാര്‍ മേനോന്‍ രചിച്ച ‘ഡ്രഗ്‌സ് ആര്‍ നോട്ട്കാന്‍ഡീസ് ആന്‍ഡ് ചോക്ലേറ്റ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. യുവാക്കള്‍ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ വേണം. ഗവര്‍ണര്‍ എന്ന നിലയില്‍ ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമായതെല്ലാം ചെയ്യും, അര്‍ലേക്കര്‍ പറഞ്ഞു. 108 മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണ് പുസ്തകം. നിര്‍മിതബുദ്ധിയില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഓരോ സന്ദേശവും രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ…

വഖ്ഫ് നിയമഭേദഗതി മുസ്ലിം വംശഹത്യ പദ്ധതി തന്നെ!

ചട്ടിപ്പറമ്പ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ് അജ്മൽ തോട്ടോളി അഭിപ്രായപ്പെട്ടു.ചട്ടിപ്പറമ്പ അങ്ങാടിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ്ദാക്കുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. മാർച്ച് വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡന്റ്‌ അജ്മൽ തോട്ടോളി ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വി അധ്യക്ഷത വഹിച്ചു, ചെറുകുളമ്പ യൂണിറ്റ് പ്രസിഡന്റ്‌ നാസർ യൂ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി…

ലഹരിക്കെതിരെ ബോധവല്‍ക്കരണം: ജാഗ്രതാ സമിതി രൂപീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ്

പൊടിമറ്റം: രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി ജനങ്ങളുടെ ജീവിതസംരക്ഷണം ഉറപ്പാക്കണമെന്ന് പൊടിമറ്റം സെന്റ് മേരീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ അനുദിനവ്യാപനം നിയമംമൂലം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വങ്ങള്‍ തുടരുന്ന ഉത്തരവാദിത്വരഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. സാക്ഷരകേരളം ഇന്ത്യയിലെ ലഹരി വില്പനയുടെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി അടിയന്തര നടപടികളുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്…

വഖ്ഫ് നിയമഭേദഗതി മുസ്‌ലീം വംശഹത്യ പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം : നരേന്ദ്ര മോഡി ഭേദഗതി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വഖ്ഫ് നിയമഭേദഗതി രാജ്യത്തെ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അത് ഇന്ത്യ രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റിയംഗം പി.കെ ഷബീർ. വഖ്ഫ് ബില്ലിനെതിരെ ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ബില്ല് കത്തിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.എം ജസീം സയ്യാഫ് അധ്യക്ഷനായിരുന്നു. ജില്ല കമ്മിറ്റിയംഗം സി. മുബീൻ മലപ്പുറം, അബ്ഷർ മുഹമ്മദ്, ഷഹീർ അക്‌തർ , ടി ആസിഫലി, വി.ടി മുനവ്വർ എന്നിവർ നേതൃത്വം നൽകി.

വഖഫ് നിയമ ഭേദഗതി വംശഹത്യപദ്ധതി തന്നെ!: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി തന്നെ!. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ 2025 ഏപ്രിൽ 2, വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയും – ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റിയും സംയുക്തമായി അങ്ങാടിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ച. 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണ്. അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നത്. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ്…

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം: എസ്.ഐ.ഒ, സോളിഡാരിറ്റി നേതാക്കൾ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ചു. കേന്ദ്ര വഖ്ഫ് ബിൽ മുസ്ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ പ്രസ്താവിച്ചു. എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ രാത്രി പത്തുമണിയോടെയാണ് റോഡ് ഉപരോധിച്ചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അസ്ലം പളളിപ്പടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.  

വഖ്ഫ് ഭേദഗതി ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയെ ചെറുക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. നേരത്തെ തന്നെ എതിർപ്പുകളെ വക വെക്കാതെ രാജ്യസഭയിൽ ഈ ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഉയർന്ന് വന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻഡിഎ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖ്ഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടു വരുന്നത്. വഖ്ഫിനെ മുൻനിർത്തിക്കൊണ്ട് മുസ്ലിം സമുദായത്തിനെതിരെ രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടാണ് സംഘ്പരിവാർ വഖഫ് ബിൽ പാസാക്കിയെടുക്കാനുള്ള സാമൂഹിക സാഹചര്യം ഒരുക്കുന്നത്. വഖഫ് ബോർഡുകളുടെ അധികാരപരിധിയേയും സ്വത്ത് വിനിയോഗത്തെയും നിയന്ത്രിക്കുന്നതാണ് പുതിയ…

വഖ്ഫ് ബിൽ – ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുസ്ലിം വിരുദ്ധ നീക്കത്തെ തെരുവിൽ ചെറുക്കും : ഫ്രറ്റേണിറ്റി

തിരൂർ : ലോക്സഭയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു വഖ്ഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ ഉന്മൂലന അജണ്ടയാണെന്നും തെരുവിൻ ഈ മുസ്ലിം വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാകമ്മിറ്റി തിരൂർ റായിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡന്റ് വി.ടി. എസ് ഉമർ തങ്ങൾ. ഭരണ ഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ മുസ്ലിം ജന വിഭാഗത്തിന് റദ് ചെയ്യുന്നതും ഭരണടനയുടെ സുതാര്യതയെ കളങ്കപ്പെടുത്തുന്നതുമായ വഖ്‌ഫ് ഭേദഗത്തി ബില്ലിനെ ജനാതിപത്യ വിശ്വാസികളും മതേതര സമൂഹവും ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു. റായിൽവേ സ്റ്റേഷൻ മാർച്ച് വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വൈലത്തൂർ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ് സഹീർ കോട്ട് ജില്ലാ ജനറൽ സെക്രടറി അഡ്വ: അമീൻ…

വഖ്‌ഫ് നിയമഭേദഗതി മുസ്‌ലിം വംശഹത്യപദ്ധതി; സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക: വെൽഫെയർ പാർട്ടി

മലപ്പുറം: കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും അതിനെതിരെ ജനാധിപത്യ വിശ്വാസികൾ തെരുവിലിറങ്ങണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേ ധ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയാണ് ഈ ബില്ലെന്നും 20 കോടി ഇന്ത്യൻ മുസ്ലിംകളെ ഗുജറാത്ത് മോഡൽ വംശഹത്യ നടത്തുക എന്നത് അസാധ്യമാണെന്നും അതിനാലാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ മുസ്ലിം വംശഹത്യ പദ്ധതികൾ പുതിയ രീതിയിൽ ആവിഷ്കരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മുസ്ലിംകളെ സാമൂഹ്യമായും സാമ്പത്തികമായും തകർത്ത് അപരവൽക്കരിക്കുക ( Exclusion) എന്ന വംശീയ പദ്ധതിയാണിത്. വഖ്ഫ് വിഷയത്തിൽ മുനമ്പം പ്രശ്നത്തെ മുൻനിർത്തി എംപിമാരെയും പ്രതിപക്ഷ പാർട്ടികളെയും ഭീഷണിപ്പെടുത്തുന്നവർ ഇന്ത്യൻ ഫാഷിസത്തിന്റെ പുറത്താക്കൽ പദ്ധതിയെക്കുറിച്ച് ജാഗ്രതയില്ലാത്തവരും ഭരണഘടന മൂല്യങ്ങൾ സൗകര്യപൂർവം മറക്കുന്നവരുമാണ്. ഇന്ന് മുസ്‌ലിംകളാണ് ലക്ഷ്യമെങ്കിൽ നാളെ ക്രൈസ്തവ ദേവാലയങ്ങളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഫാഷിസ്റ്റുകൾ നോട്ടമിടുന്നത്.…