മലപ്പുറം: മലപ്പുറം ജില്ലയിൽ ESI ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തി നൽകാനുള്ള ഇൻഷൂറൻസ് മെഡിക്കൽ ഓഫിസ് ഡയറക്ടറുടെ നിർദ്ദേശത്തോട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും കാണിച്ച അനാസ്ഥ ഏറെ പ്രതിഷേധകരമാണ് എന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് പരസ്പര സഹകരണം ഉറപ്പുവരുത്തേണ്ട സന്ദർഭമാണിത്. ആരോഗ്യ രംഗത്ത് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന മലപ്പുറം ജില്ലക്ക് നൂറ് രോഗികൾക്ക് കിടത്തി ചികിത്സ സൗകര്യമുള്ള ESI ആശുപത്രി വലിയ ആശ്വസമാണ്. ESI അംഗങ്ങൾക്ക് ചികിത്സാ സൗജന്യങ്ങൾ ലഭിക്കുന്നതിനും ഇതുവഴി സാധ്യമാകും.മലപ്പുറത്തിനൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇടുക്കി ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നതും ജില്ലയിലെ അധികാരികളുടെ അനാസ്ഥയുടെ ഗൗരവം വിളിച്ചോതുന്നു. വംശീയവും – പ്രാദേശികവുമായ വിവേചനങ്ങളിലൂടെ വികസന ഭൂപടത്തിൽ നിന്നും മലപ്പുറത്തെ പിന്തള്ളാനുള്ള ശ്രമങ്ങളാണ് അധികാരികളിൽ നിന്നും കാലങ്ങളായി തുടർന്ന് പോരുന്നത്. വംശീയ മുൻവിധിയും വിവേചനങ്ങളും…
Category: KERALA
മാസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയിൽ പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു. എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയം, സിദ്റ പാർക്ക് എന്നിവിടങ്ങളിലായാണ് ഇഫ്താർ ഒരുക്കിയത്. ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് അസി. ഖാളി മുഹമ്മദലി കൊടിഞ്ഞി റമദാൻ സന്ദേശം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ, സെക്രട്ടറി പി.കെ സലാഹുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
താനൂർ ബോട്ടപകടം – രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതിചേർക്കുക: വെൽഫെയർ പാർട്ടി
താനൂർ: താനൂർ ബോട്ടപകടത്തിന്റെ യഥാർത്ഥ കാരണക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കുറ്റവാളികളെ പ്രതി ചേർക്കുക, പരിക്കേറ്റവർക്ക് ആവശ്യമായ കാലയളവത്രയും സൗജന്യ ചികിത്സ ലഭ്യമാക്കുക, മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താനൂരിൽ ടേബിൾടോക്കും ഇഫ്താറും സംഘടിപ്പിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ വി സഫീർഷ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു. താനൂർ ബോട്ട് ദുരന്തത്തെ പൊതുസമൂഹത്തിന്റെ മറവിക്ക് വിട്ടുകൊടുത്തു യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ഭരണകൂടവും ചെയ്യുന്നതെന്ന് ടേബിൾടോക്ക് അഭിപ്രായപ്പെട്ടു. നിലവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ എൻക്വയറി യഥാർത്ഥ പ്രതികൾ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയഭേദമന്യേ മുഴുവൻ ആളുകളും ഒന്നിച്ച് അണിനിരന്ന് ദുരന്തത്തിനിരയായവർക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്. 22 ജീവൻ നഷ്ടപ്പെട്ടത് അധികാര സമൂഹത്തിന്റെ നിസംഗത…
സർവകലാശാലകള്‍ ലഹരി വിരുദ്ധ പ്രചാരണം ആരംഭിക്കണം: ഗവര്‍ണ്ണര്‍
കോഴിക്കോട്: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പ്രചാരണം ആരംഭിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർവകലാശാലകളോട് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള സർവകലാശാലാ കാമ്പസിൽ ശനിയാഴ്ച (2025 മാർച്ച് 22) കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റ് യോഗത്തെ അതിന്റെ ചാൻസലർ എന്ന നിലയിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നൽകിയതായി ഗവര്‍ണ്ണര്‍ പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ കർശന നടപടി, ബോധവൽക്കരണ പ്രവർത്തനങ്ങൾ, കൃത്രിമബുദ്ധി, പുനരധിവാസം ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം എന്നിവ ഇതിന്റെ ഭാഗമായിരിക്കും. യോഗത്തിൽ ചാൻസലറും സെനറ്റ് അംഗങ്ങളും യൂണിവേഴ്സിറ്റി ജീവനക്കാരും ‘Say No to Drugs’ എന്നെഴുതിയ ബ്ലേസറുകൾ ധരിച്ചിരുന്നു. ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി ജീവനക്കാർ എന്നിവരുമായുള്ള ആശയവിനിമയത്തിനിടെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതേസമയം, സിൻഡിക്കേറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ പി…
കാലിക്കറ്റ് സർവകലാശാലയിൽ സവർക്കര്‍ക്കെതിരെ എസ്എഫ്ഐ ബാനർ; വിമര്‍ശിച്ച് ഗവർണർ
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) നേരത്തെ സ്ഥാപിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വി ഡി സവർക്കര്‍ക്കെതിരെയുള്ള ബാനറിനെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിമർശിച്ചു. ശനിയാഴ്ച (മാർച്ച് 22, 2025) അദ്ദേഹം യൂണിവേഴ്സിറ്റിയിലെ ഒരു സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒരു ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. എന്നാല്‍, മുന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ഏതാനും മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ബാനർ കണ്ട് ഗവര്‍ണ്ണര്‍ അർലേക്കർ അമ്പരന്നുപോയതായാണ് റിപ്പോര്‍ട്ട്. “ഞാനിപ്പോൾ അവിടെ ഒരു ബാനർ വായിക്കുകയായിരുന്നു. അതിൽ ‘നമുക്ക് സവർക്കറെയല്ല, ഒരു ചാൻസലറെയാണ് വേണ്ടത് ‘ എന്ന് എഴുതിയിരുന്നു. സവർക്കർ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? ചാൻസലർ നിങ്ങളോടൊപ്പമുണ്ട്. ചാൻസലറുമായി…
നവ്യാനുഭവമായി സീ ക്യൂ ഖുർആൻ ഫെസ്റ്റ് – ഖുർആൻ പാഠങ്ങൾ പുതുതലമുറ അറിയേണ്ടത് അനിവാര്യം: സി മുഹമ്മദ് ഫൈസി
കോഴിക്കോട്: സമൂഹം പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലത്ത് വിശുദ്ധ ഖുർആന്റെ ധാർമിക പാഠങ്ങൾ പുതുതലമുറയെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സീ ക്യൂ ഖുർആൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ‘തർനീം’ അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് 25 ന് നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിൽ മുഹമ്മദലി സഖാഫി വള്ളിയാട്, യൂസുഫ് ലത്വീഫി വാണിയമ്പലം, യൂനുസ് അഹ്സനി ആമപ്പൊയിൽ, അബ്ദുൽ ഹസീബ് സഖാഫി,…
ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ നിയമനം
തിരുവനന്തപുരം: ജില്ലാതല കൺട്രോൾ റൂമിൽ കരാർ അടിസ്ഥാനത്തിൽ ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുന്നത്. സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ പ്രാവീണ്യം എന്നിവയുൾപ്പെടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇനിപ്പറയുന്ന വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ്ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735…
മലപ്പുറത്തെ ഇ എസ് ഐ ഹോസ്പിറ്റലിന് സ്ഥലം ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ വിചിത്രം: എഫ്. ഐ. ടി. യു
മലപ്പുറം: വിവിധ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന ഇ എസ് ഐ സ്കീമിൽ ചേർന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം ലഭിക്കുന്ന ഇ എസ് ഐയുടെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കാൻ മലപ്പുറത്ത് അഞ്ച് ഏക്കർ ഭൂമി ലഭ്യമല്ല എന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം പറഞ്ഞു. പെരിന്തൽമണ്ണ ഏറനാട് താലൂക്കുകളിലടക്കം സർക്കാറിന്റെ മിച്ചഭൂമി അന്യാധീനപ്പെട്ട്, സ്വകാര്യ വ്യക്തികൾ കൈയ്യേറിയിരിക്കുകയാണ്. ഈ മിച്ചഭൂമികൾ തിരിച്ചു പിടിച്ച് അവിടെ ഇ എസ് ഐ ഹോസ്പിറ്റലിൽ സ്ഥലം അനുവദിക്കാൻ റവന്യൂ വകുപ്പിന് എന്താണ് തടസ്സമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം. 2024ൽ ഇൻഷ്വറന്‍സ് മെഡിക്കൽ ഓഫീസർ അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കി തന്നാൽ ജില്ലയിൽ ഇ എസ് ഐ ഹോസ്പിറ്റൽ സ്ഥാപിക്കാം എന്ന ജില്ലാ…
വെൽഫെയർ പാർട്ടി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
മങ്കട: സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമകൊലപാതക അന്തരീക്ഷവും, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ആധിക്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മറ്റി ജാഗ്രതാ സദസ്സും സൗഹൃദ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ള സാമുദായിക ,മത, രാഷ്ട്രീയ നേതാക്കൾ ചർച്ചാ സംഗമത്തിൽ പങ്കെടുത്തു. നാടിനെ പിടിച്ചുലക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേതമന്യേ ഒറ്റക്കെട്ടായി അണിചേരുമെന്ന് യോഗം തീരുമാനിച്ചു. പരിപാടി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റിയംഗം ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ മുഹമ്മദലി മാസ്റ്റർ മങ്കട, ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽ കരീം, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസി: അഡ്വ: കെ അസ്കറലി, ഇഖ്ബാൽ മാസ്റ്റർ (AEO), ഗോപാലൻ മാസ്റ്റർ ( സാമൂഹ്യ പ്രവർത്തകൻ), മാമ്പറ്റ ഉണ്ണി, കുഞ്ഞുമോഹനൻ, അരവിന്ദൻ, ഹഫീദ്. പി(CPM) പി.ടി.ഷറഫു…
ഹരിത കേരള മിഷൻ: പരിസ്ഥിതി സമ്മേളനം മാര്‍ച്ച് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 24 ന് തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായുള്ള ജലസുരക്ഷാ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5:30 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനഃസ്ഥാപനം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ തലങ്ങളിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകളെയും സ്ഥാപനങ്ങളെയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദരിക്കും. ‘നെറ്റ് സീറോ കാർബൺ കേരള ത്രൂ ദി പീപ്പിൾ’ എന്ന മൊബൈൽ ആപ്പും പ്രചാരണ മാർഗ്ഗനിർദ്ദേശങ്ങളും…
