പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ

എടത്വ: ദുരന്തങ്ങൾ ഓരോന്നും വേട്ടയാടിയെങ്കിലും അശ്വിന്റെ നേഴ്സിങ്ങ് പഠനമെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും.നടുക്കുന്ന ഓർമ്മകൾ അവർ പങ്കുവെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിഞ്ഞു. 2022 ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നഴ്സിങ്ങ് കോളജിൽ അഡ്മിഷൻ എടുത്തിരുന്നു.എന്നാല്‍ കോളജിൽ പോകുന്നതിന്റെ ഒരുക്കങ്ങക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ചികിത്സയിൽ ആയതിനാൽ കോളജിൽ പോകാൻ സാധിച്ചില്ല.തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുക 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായില്ല. ഈ വർഷം അഡ്മിഷൻ എടുക്കാൻ മറ്റൊരു…

നടന്‍ സിദ്ധിഖ് രാജി വെച്ചതോടെ ‘അമ്മ’യില്‍ പ്രതിസന്ധി; പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നാളെ എക്സിക്യൂട്ടീവ് യോഗം ചേരും

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായാണ് യോഗം.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്.വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവര്‍ പുതിയ സാഹചര്യത്തില്‍ നേതൃനിരയിലേക്ക് വരുമോ…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ നടക്കും

ഇന്ന് അഷ്ടമി രോഹിണി. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ​ഗുരുവായൂരിലേക്ക് ഒഴുകുന്നത്. കൂടാതെ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിന്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലംവരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും. കഴിഞ്ഞ മൂന്ന് വർഷമായി വള്ളസദ്യയൊരുക്കിയ സി.കെ ഹരിശ്ചന്ദ്രനാണ് ഇത്തവണയും പാചകം ചെയ്യുന്നത്. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 44 കൂട്ടം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 75 പാചകക്കാർ ഉൾപ്പടെ 350-ലേറെ പേരും ചേർന്നാണ്…

ലൈംഗികാരോപണങ്ങളുമായി മലയാള സിനിമാ രംഗം പുകയുന്നു: മണിയന്‍ പിള്ള രാജു, ഇടവേള ബാബു, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ നടി രംഗത്ത്

മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, ഇവള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു. 2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് തനിക്ക് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇടവേള ബാബു മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. സിനിമാ സെറ്റിൽ വച്ച് ലൈംഗികാഭിലാഷത്തിനായി മുകേഷ് തന്നെ സമീപിച്ചതായും നടി പറഞ്ഞു. “മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവര്‍ ശാരീരികമായും മാനസികമായും നടത്തിയ പീഡനങ്ങൾ തുറന്നുകാട്ടാനാണ് ഈ പോസ്റ്റ്.…

‘ജനങ്ങളെ കേൾക്കുന്നു’: വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു

മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കീഴുപറമ്പിലെ രണ്ടാം വാർഡിലെ വീടുകൾ സന്ദർശിച്ച് തുടക്കം കുറിച്ചു. ‘ജനങ്ങളെ കേൾക്കുന്നു’ എന്ന ജനസമ്പർക്ക പരിപാടികളുടെ ഭാഗമായാണ് ഇന്നും നാളെയും മറ്റെന്നാളുമായി (ആഗസ്റ്റ് 24, 25, 26) ഭവന സന്ദർശന പരിപാടി വെൽഫെയർ പാർട്ടി നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾ, പ്രാദേശിക വികസനം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം.ദലിത് – ആദിവാസി – പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങൾ, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാർ നീക്കങ്ങൾ,സംവരണം അട്ടിമറി,സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. പാർട്ടി ജനപ്രതിനിധികൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ദുരിത…

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ നാണം കെടുത്തി: എം.ഐ അബ്ദുൽ അസീസ്

വടക്കാങ്ങര : ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ അങ്ങേയറ്റം നാണം കെടുത്തിയെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ അബ്ദുൽ അസീസ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് മേനി നടിക്കുന്നവരെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അങ്ങേയറ്റം ലജ്ജാകരം തന്നെ. ധാർമിക ശിക്ഷണങ്ങൾ കൊണ്ട് മഹിതമായതും സ്ത്രീകൾക്ക് അർഹമായ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്ത അധ്യാപനങ്ങളെ അപരിഷ്കൃതമെന്നും തനി കാടത്തമെന്നും വിശേഷിപ്പിച്ച് നവ ലിബറലിസ്റ്റുകളും ഭൗതികവാദികളും വളർത്തിയെടുത്ത ഒരു സമൂഹത്തിൻ്റെ വികൃതമായ മുഖമാണ് ഇന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. പി.പി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു.…

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് പ്രഖ്യാപിച്ചു; ഒക്ടോബർ ആറിന് കോഴിക്കോട്

സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ ആറിന് കോഴിക്കോട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓൺലൈനിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻറസ്ട്രി ചെയർമാനുമായ എസ്. അമീനുൽ ഹസൻ നിർവ്വഹിച്ചു. യുത്ത് ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിന് കച്ചവടത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അറബികളും യൂറോപ്യരുമായുള്ള കച്ചവട ബന്ധങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെ മുൻനിർത്തി കേരള യുവ എന്റർപ്രണർമാർക്ക് ലോകത്ത് ഉടനീളം വലിയ മുന്നേറ്റം ഇനിയും സാധ്യമാണ് എന്നദ്ദേഹം പറഞ്ഞു. ബിസിനസിനെ കൂടുതൽ കരുത്തുള്ളതാക്കുക, കേരളത്തിൽ ഉടനീളമുള്ള ബിസിനസുകാരുടെ നെറ്റ് വർക്ക് രൂപീകരിക്കുക, സമൂഹത്തിൻ എല്ലാ തലങ്ങളിലുമുള്ള വളർച്ച ഉറപ്പ് വരുത്തുക എന്നത് കോൺക്ലേവിൻറെ ലക്ഷ്യമാണ്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ശബീർ കൊടുവള്ളി…

കണ്ണിൻ ചിറകിലൊരു മഴത്തുള്ളി; മലയാളത്തിലെ ആദ്യത്തെ എ ഐ ഓണപ്പാട്ടുകൾ റിലീസ് ചെയ്തു

തൃശ്ശൂർ: നി‍ർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷൻ, ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ റിലീസ് ചെയ്തു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും കവിയുമായ സതീഷ് കളത്തിൽ എഴുതിയ വരികൾ എ ഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിലൂടെ സംഗീതവും ആലാപനവും ചെയ്ത പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓഡിയോ കളക്ഷന്റെ കവർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാസി പാങ്ങിൽ പ്രകാശനം ചെയ്തു. നി‍ർമ്മിത ബുദ്ധി ഉൾപ്പെടെ, ഡിജിറ്റൽ വിവര സാങ്കേതിക വിദ്യ വിവിധ മേഖലകളിൽ പ്രയോജനപ്പെടുന്ന ഇക്കാലത്ത്, കലാലോകവും അതിനെ ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് ഭാസി പാങ്ങിൽ അഭിപ്രായപ്പെട്ടു. മ്യൂസിക് ഡയറക്ടർ അഡ്വ. പി. കെ. സജീവ് ഏറ്റുവാങ്ങി. സമീപഭാവിയിൽ, രാഗം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും എ ഐ വഴി ഉണ്ടാക്കാൻ കഴിയുമെന്ന് സജീവ് പറഞ്ഞു. വരികൾക്ക് അനുസരിച്ചുള്ള സംഗീതം പലപ്പോഴും ലഭിക്കണമെന്നില്ല. നിലവിൽ,…

മലപ്പുറത്ത് പ്രവാസി ചർച്ചാ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം: പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ പ്രവാസി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന പ്രവാസി ചർച്ചാ സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഓഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല എസ്‌പെരോ ഇൻ ഹോട്ടലിൽ ‘പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരമെന്ത്?’ എന്ന ശീർഷകത്തിൽ ആണ് ചർച്ചാസംഗമം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസി ആർട്ടിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ അബ്ദുൽ റഊഫ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് കുഞ്ഞാലി ഹാജി, കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പികെ കുഞ്ഞു ഹാജി, പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഡെബോണ, പ്രവാസി എഴുത്തുകാരൻ ഉമ്മർ കോയ…

ഓണക്കാലത്ത് അനധികൃത മദ്യവിൽപ്പന തടയാൻ എക്‌സൈസ് വകുപ്പ് ആലപ്പുഴയില്‍ സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി

ആലപ്പുഴ: ജില്ലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും തടയാൻ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. സെപ്റ്റംബർ 20 വരെ ഡ്രൈവ് തുടരും. ഇതിൻ്റെ ഭാഗമായി ജില്ലയിലുടനീളം എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡുകൾ പരിശോധനയും പോലീസുമായും മറ്റ് ഏജൻസികളുമായും സംയുക്ത പരിശോധനയും നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വകുപ്പ് തുറന്നിട്ടുണ്ട്. ആളുകൾക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എക്സൈസ് ഇൻ്റലിജൻസ് വിഭാഗവുമായി 9400069433 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ, വ്യക്തികൾക്ക് ജില്ലയിലെ എക്സൈസ് വകുപ്പ് ഓഫീസുകളിലും ഓഫീസർമാരിലും ബന്ധപ്പെടാം. വിവരങ്ങൾ കൈമാറുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശനിയാഴ്ച ചെങ്ങന്നൂരിന് സമീപം മാന്നാറിൽ നിന്ന് ചാരായം, കോട (വാറ്റിയെടുക്കാത്ത സ്പിരിറ്റ്) എന്നിവയുമായി 40 വയസ്സുകാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെന്നിത്തലയ്ക്ക് സമീപം കാരാഴ്മ കിഴക്കേതിൽ സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളുടെ വാടകവീട്ടിൽ നിന്ന്…