ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി; ഷിബു റാവുത്തര്‍ പ്രസിഡന്റ്

തൃശ്ശൂര്‍: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരില്‍ പൂര്‍ത്തിയായി. സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാര്‍ഗ്ഗദര്‍ശിയുമായ മെഹമൂദ് അപ്‌സര ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോര്‍ട്ട് ബേബി കെ ഫിലിപ്പോസും സാമ്പത്തിക റിപ്പോര്‍ട്ട് ആര്‍ ശാന്തകുമാറും അവതരിപ്പിച്ചു. തുടര്‍ന്ന് 2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. സംസ്ഥാന പ്രസിഡന്റായി ഷിബു റാവുത്തര്‍ കൊല്ലം, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക വൈഖ എറണാകുളം, സംസ്ഥാന ട്രഷററായി ഷോബി ഫിലിപ്പ് കാസര്‍ഗോഡ് സംസ്ഥാന കോഓര്‍ഡിനേറ്ററായി ആര്‍. ശാന്തകുമാര്‍ തിരുവനന്തപുരം സംസ്ഥാന വനിതാ ചെയര്‍ പേഴ്‌സണായി അനിതാ സുനില്‍ കൊല്ലം സംസ്ഥാന വനിത കണ്‍വീനറായി റജീനാ മാഹീന്‍ തിരുവനന്തപുരം എന്നിവരെയും, സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ജിമിനി,…

അര്‍ജുനെ കണ്ടെത്താനുള്ള ശ്രമത്തില്‍ തൃപ്തിയുണ്ട്; ഇനിയെല്ലാം ദൈവത്തിന്റെ കൈയ്യില്‍: സഹോദരി

കർണാടക: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജുനെ കണ്ടെത്താനുള്ള എട്ടാം ​ദിവസത്തെ ശ്രമവും വിഫലം. ഗാംഗാവതി പുഴയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കര- നാവികസേനകൾ നടത്തിവന്ന തിരച്ചിലാണ് അവസാനിപ്പിച്ചത്. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ നടന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടരും.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പല സമയത്തും ഇന്ന് തിരച്ചിൽ നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാൻ ആലോചനയുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്ന് അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അർജുനെ കണ്ടെത്തുന്നത് വരെ ഇത് തുടരണമെന്നും സൈന്യം ആവുന്നത് പോലെ ചെയ്യുന്നുണ്ടെന്നും സഹോദരി പറഞ്ഞു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ഡയാലിസിസിന് വിധേയരാകുന്ന വൃക്ക രോഗികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് നെഫ്റോ കെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ മെമ്പർ ഐ.കെ കോമളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് കിറ്റുകളുടെ വിതരണോദ്ഘാടനം പ്രോജക്ട് കോഓർഡിനേറ്റർ ചാർട്ട് മെമ്പർ ലയൺ സിബി ജോർജ്ജ് തോട്ടയ്ക്കാട്ടു സിസ്റ്റര്‍ ലീമാ റോസ് ചീരംവേലിന് നല്‍കി നിർവഹിച്ചു. മഹാ ജൂബിലി ഹോസ്പിറ്റൽ അസിസ്റ്റൻ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ റോസി നടുവിലെവീട്, സിസ്റ്റർ ജോസ് ലിൻ ഒറ്റക്കുട, സെക്രട്ടറി ഡോ ജോൺസൺ വി. ഇടിക്കുള, ലയൺ കെ ജയചന്ദ്രന്‍, ലയൺ മോഡി കന്നേൽ, ലയൺ റോണി ജോർജ്ജ്, വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ്…

ടൈലറിങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി

ആലുവ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (FITU) വിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ടൈലറിങ് & വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവർത്തക സംഗമവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നൽകി. തൊഴിലാളികളെ മാന്യമായും ആദരവോടെയും പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ന്യായമായ വേതനം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കുമാറുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രവർത്തകർ മുന്നോട്ട് വരണമെന്നും തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി വാദിക്കുന്നതിലൂടെ, ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ, സാമൂഹിക നീതി, സാമ്പത്തിക സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ട്രേഡ് യൂണിയനുകൾ മുൻകൈ എടുക്കണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് പ്രസ്താവിച്ചു. യൂണിയന്‍ എറണാകുളം പ്രസിഡന്റ് ജമീല സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എഫ് ഐ ടി യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി.…

കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി യൂത്ത് കഫേകൾ

മലപ്പുറം: കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയിൽ 10000 ഓളം കുടുംബങ്ങൾ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകൾ പരിപാടിയിൽ ഉൾകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടർ ടി.പി. സാലിഹ്, അജ്മൽ കെ പി, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. അജ്മൽ കെ.എൻ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

ഇസ്‌ലാമോഫോബിയക്കെതിരെ ഐക്യമുന്നണി ഉണ്ടാക്കും : സി.ടി സുഹൈബ്

മലപ്പുറം: വലിയ പ്രതീക്ഷ നൽകിയ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും മുസ്‌ലിങ്ങള്‍ക്കെതിരായ ആൾകൂട്ട കൊലകളും അതിക്രമങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന കടുത്ത ഇസ്‌ലാമോഫോബിയക്കെതിരെ ഐക്യമുന്നണി രൂപപ്പെടണമെന്നും അതിന് സോളിഡാരിറ്റി നേതൃത്വം നൽകുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. മലപ്പുറം മലബാർ ഹൗസിൽ നടന്ന പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത്. പി പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. പി സ്വാലിഹ്, എം. ഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ പി സമാപനവും നിർവഹിച്ചു.

ആലപ്പുഴയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ‘കളിത്തട്ട്’ ഘടനകൾ CSR ഫണ്ടുകളും ക്രൗഡ് ഫണ്ടിംഗും ഉപയോഗിച്ച് പുനർനിർമ്മിക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്തിനടുത്ത് വട്ടക്കാട് ദേവീക്ഷേത്ര പരിസരത്ത് മൂന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ‘കളിത്തട്ട്’ നിർമിതികൾക്ക് ഏറെ പരിഹാസങ്ങൾക്കൊടുവിൽ പുതുജീവനേകാൻ ഒരുങ്ങുന്നു. 2024 ഓഗസ്റ്റിൽ കെട്ടിടങ്ങളുടെ പുനർനിർമ്മാണം ആരംഭിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. യഥാർത്ഥ നിർമ്മാണ രീതികളും പരമ്പരാഗത വസ്തുക്കളും ഉപയോഗിച്ച് ഘടനകളുടെ വാസ്തുവിദ്യാ സംരക്ഷണം മലപ്പുറം ആസ്ഥാനമായുള്ള വാസ്തുവിദ്യാ സ്ഥാപനമായ ‘സ്റ്റുഡിയോ മരം’ നിർവഹിക്കും. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളിലൂടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും പദ്ധതിക്ക് ധനസഹായം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ (ടിഡിബി) കീഴിലുള്ള ക്ഷേത്രത്തിൻ്റെ തെക്കുവശത്തും മറ്റൊന്ന് വടക്കുവശത്തും മേൽക്കൂരയും തുറന്ന വശങ്ങളും ഉള്ള വാസ്തുവിദ്യയും ചരിത്രപരവുമായ പ്രത്യേകതകളുള്ള രണ്ട് തടി നിർമ്മിതികൾ പുരാതന കാലത്ത് മാവേലിക്കരയ്ക്കും കൊല്ലത്തിനും ഇടയിൽ കാൽനടയായി യാത്ര ചെയ്തിരുന്ന സഞ്ചാരികളും വ്യാപാരികളും മറ്റുള്ളവരും ‘വിശ്രമ കേന്ദ്രങ്ങളായി’ ഉപയോഗിച്ചിരുന്നു. യാതൊരുവിധ സംരക്ഷണവുമില്ലാതെ ഈ കളിത്തട്ടുകള്‍ നശിക്കാന്‍…

ദുരന്തനിവാരണ അതിജീവനത്തിന് സർക്കാർ സംവിധാനം ശക്തിപ്പെടുത്തണം:റസാഖ് പാലേരി

മലപ്പുറം: പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി നടന്ന്കൊണ്ടിരിക്കുന്ന കേരളത്തിൽ ജനങ്ങൾക്ക് പഞ്ചായത്ത് തലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകി സർക്കാർ സംവിധാനം ശക്തിപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.തിരൂർ ടി ഐ സിയിൽ സംഘടിപ്പിച്ച ടീം വെൽഫെയറിന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ഘട്ടത്തിൽ വിദഗ്ധ സംഘങ്ങളുടെ ലഭ്യതയുടെ പരിമിധി നമ്മൾ അനുഭവിക്കുന്നുണ്ട്.സേവനം ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ജനങ്ങളുടെ സന്നദ്ധതയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ അത് നമ്മുടെ നാടിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സേവന വിഭാഗം ചെയർപേഴ്സൺ പ്രേമ ജി പിഷാരടി സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി സംസ്ഥാന കമ്മിറ്റി അംഗം സഫീർഷാ അശ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു. IRW സംസ്ഥാന ജനറൽ സെകട്ടറി നൗഫൽ ശാന്തപുരത്തിൻ്റെ നേതൃത്വത്തിൽ ആണ് അഞ്ച് റൈഡുകളിൽ…

പമ്പാ ജലമേള സെപ്റ്റംബർ 14ന്; അനുസ്മരണവും ലോഗോ പ്രകാശനവും നടത്തി

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും, സാഹോദര്യവും, സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024 സെപ്റ്റംബർ 14ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി ഉള്ള അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ തമ്പുരാനും കെ സി മാമ്മൻ മാപ്പിളയും സമൂഹത്തിന് മാർഗദീപങ്ങളാണെന്നും, ഭാവി തലമുറ ഇവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയ്ക്ക് നല്‍കിയാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ലോഗോ പ്രകാശനം ചെയ്തത്. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ ആർച്ച് ബിഷപ്പ്…

അർജുനുവേണ്ടി തിരച്ചിൽ തുടങ്ങിയിട്ട് 7 ദിവസം; കരയിൽ പരിശോധന തുടരാൻ സൈന്യത്തിൻ്റെ തീരുമാനം

കർണാടക: ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസമായി. ഇന്നും സൈന്യത്തിൻ്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുന്നുണ്ടെങ്കിലും കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് ഉറപ്പാകുന്നത് വരെ മണ്ണ് നീക്കും. സമീപത്തെ ഗംഗാവലി നദിയിൽ വീണ മണ്ണ് മാറ്റി പരിശോധന നടത്തും. ഇന്ന് ഡീപ് സെർച്ച്‌ മെറ്റല്‍ ഡിറ്റക്ടർ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് സൈന്യം പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹർജി നല്‍കിയത്. കർണാടക സർക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹർജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ…