ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ഡൽഹിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളത്തിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസൻ, എ.എ റഹീം എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രി വൈകി ഭീഷണി സന്ദേശം ലഭിക്കുന്നത്. ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന ഖാലിസ്ഥാൻ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ ഭീഷണിയാണ് ലഭിച്ചത്. ഖാലിസ്ഥാന്‍ അനുകൂലമല്ലെങ്കിൽ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇരുവരും സന്ദേശത്തെക്കുറിച്ച് ഉടൻതന്നെ ഡൽഹി പൊലീസിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി വി. ശിവദാസൻ എം.പിയിൽ നിന്നും വിവരശേഖരണം തേടി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കൾ പാർലമെന്റിനുള്ളിൽ അതിക്രമിച്ച് കയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവം നടന്നിരുന്നു.…
Category: KERALA
നിപ്പ ബാധിച്ച് കോഴിക്കോട് എംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു
കോഴിക്കോട്: ഇന്ന് (ജൂലൈ 21) നിപ്പ ബാധിച്ച് കോഴിക്കോട് എം സി എച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള 14 വയസ്സുള്ള ആൺകുട്ടി മരണപ്പെട്ടു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണത്തിനിടെയാണ് കൗമാരക്കാരൻ മരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മന്ത്രി പറഞ്ഞു. പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കൗമാരക്കാരൻ നിപ വൈറസ് ബാധിച്ച് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. 2018-ല്‍ മലപ്പുറത്തും കോഴിക്കോടും നിപ്പ ബാധിച്ച് 17 പേര് മരണപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളിൽ മൂന്നുപേരെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും, കുട്ടിയുമായി ഇടപഴകിയ മറ്റു നാലുപേർ മലപ്പുറത്തെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റഡ് വിഭാഗത്തിൽപ്പെട്ടവരിൽ നിപ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും അവർ പറഞ്ഞു. കുറഞ്ഞത് ഏഴ് സാമ്പിളുകളെങ്കിലും നെഗറ്റീവാണ്. സംസ്ഥാന ആരോഗ്യമന്ത്രി പരിഭ്രാന്തിക്കെതിരെ…
നിപ ലക്ഷണങ്ങളോടെ ഒരാൾ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു; മലപ്പുറം ജില്ല അതീവ ജാഗ്രതയിൽ
മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ഒരാളെ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 68കാരനെയാണ് നിപ ലക്ഷണങ്ങളോടെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ രോഗി ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം നിപ്പ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ ഇന്ന് മരണപ്പെട്ടിരുന്നു. ഈ കുട്ടിയുമായി സമ്പർക്കം ഇല്ലാത്ത വ്യക്തിയാണ് ഇപ്പോൾ നിപ്പ ലക്ഷണങ്ങളുമായി ഐസിയുവിൽ കഴിയുന്ന 68 വയസ്സുകാരൻ. അതേ സമയം നിപ്പ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിൽ കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മലപ്പുറം ജില്ല. സുരക്ഷയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആനക്കയം പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആനക്കയം പാണ്ടിക്കാട്…
98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; തെരച്ചിൽ പുഴയിലേക്ക് മാറ്റാൻ സാധ്യത
ഷിരൂർ: കർണാടകയിലെ അങ്കോലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ റോഡിൽ നിന്ന് 98 ശതമാനം മണ്ണ് നീക്കിയിട്ടും അർജുൻ്റെ ലോറി കണ്ടെത്താനായില്ല. എന്നാൽ, അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് അർജുൻ്റെ ലോറി കണ്ട ദൃക്സാക്ഷികളുടെ വാക്കുകൾ അനുസരിച്ച്, അർജുൻ്റെ വാഹനം റോഡിൽ നിന്ന് കൂടുതൽ അകത്തേക്ക് മൺതിട്ടയോട് ചേർന്നാണ് നിർത്തിയിരുന്നത്. ഇതനുസരിച്ച് ഇനിയും മണ്ണ് നീക്കാനുള്ള ഭാഗത്ത് റോഡിൻ്റെ ചരിവിനു സമീപം അർജുൻ്റെ വാഹനം കണ്ടേക്കുമെന്ന് ഇനിയും പ്രതീക്ഷയുണ്ട്. ഗംഗാവലി നദിയിൽ തിരച്ചിൽ നടത്താനുള്ള നാവികസേനയുടെ തീരുമാനം കാത്തിരിക്കുകയാണിപ്പോള്‍. പുഴയിലെ പരിശോധന വളരെ സങ്കീർണമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയുടെ അടിയിൽ വൻതോതിൽ മണ്ണ് വീണിട്ടുണ്ട്. നേരത്തെ നാവികസേനാ സംഘം നദിയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍, അത് നിഷ്ഫലമായി. റോഡിലെ മണ്ണിനടിയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ…
വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ, ട്രെയിനിങ്ങുകൾ , ഡിജിറ്റൽമാർക്കറ്റിംഗ്, മൈൻഡ് മാസ്റ്ററി വർക്ഷോപ്പുകൾ, തൊഴിൽരഹിതരായവർക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് [ winway mastery makers] നൽകുന്നതെന്ന് നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രൻ പറഞ്ഞു. നെക്സ്റ്റ്ജെൻ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ആരംഭിച്ച നൂതന സംരംഭമാണ് വിൻവേ മാസ്റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷന്‍ കൺട്രോളർ എൻ…
മാമ്മൂടൻ വള്ളം നീരണിയൽ 40-ാം വാർഷികാഘോഷം നടന്നു
എടത്വ: ജലോത്സവ ലോകത്ത് ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം നടന്നു. കഴിഞ്ഞ കാല സ്മരണകൾ പങ്കുവെച്ച് നടന്ന സമ്മേളനത്തില്‍ അഡ്വ ഉമ്മൻ എം.മാത്യു അദ്ധ്യക്ഷത വഹിച്ചു .മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് ചെമ്പിലകം അനുഗ്രഹ പ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ഡീക്കന്‍ അലക്സ് ചേന്ന൦ക്കുളം, റെന്നി മാമ്മൂടൻ, ജെറി മാമ്മൂടൻ എന്നിവർ പ്രസംഗിച്ചു. കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഭാരവാഹികളായ ടോണി തോമസ് പുളിപറമ്പ്, ജോൺ സ്ക്കറിയ എന്നിവർ പങ്കായം, ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ് കുര്യൻ…
കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവാണെന്ന് കുടുംബം
തിരുവനന്തപുരം: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിക്ക് കുത്തിവെപ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട മച്ചിയില്‍ സ്വദേശി കൃഷ്ണ തങ്കപ്പൻ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു കൃഷ്ണ. ഇവിടെ കുത്തിവെപ്പ് എടുത്തതോടെ യുവതിയുടെ ആരോഗ്യനില വഷളായി. മരുന്ന് അലർജിയുള്ള കൃഷ്ണ മുൻകരുതൽ എടുക്കാതെയാണ് കുത്തിവയ്പ് എടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബോധരഹിതയായ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കൃഷ്ണ ഇന്ന് (21 ജൂലൈ) രാവിലെ ആണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച യുവതിയുടെ ഭർത്താവ് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലെ സർജനെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കുത്തിവെപ്പ് എടുത്തിട്ടില്ല എന്നും ആശുപത്രിയിലെത്തിയ കൃഷ്ണ ഇൻഹേലർ ഉപയോഗിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത് എന്നുമാണ് ഡോക്ടറുടെ വിശദീകരണം.…
പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു; ലോഗോ പ്രകാശനം 22ന്
കോട്ടയം: 66-ാമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേള സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 2:00 മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അത്തം ദിനമായ സെപ്റ്റംബർ 6ന് ഈ വർഷത്തെ ജലമേളയുടെ പതാക ഉയർത്തൽ കർമ്മം നടത്തപ്പെടും. അത്തം മുതൽ ഉള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികൾ വഞ്ചിപ്പാട്ട് മത്സരം, അത്തപ്പൂക്കള മത്സരം, സ്കൂൾ കോളേജ് തലങ്ങളിലെ കുട്ടികളുടെ ചിത്രരചന മത്സരങ്ങൾ, നീന്തൽ മത്സരം, മെഡിക്കൽ ക്യാമ്പും,കനോയും കയാക്കിംഗ്, വിളംബര ഘോഷയാത്ര, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കും. ഉത്രാടം നാളിൽ ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന ജലമേളയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളും 30 ചെറുവള്ളങ്ങളും പങ്കെടുക്കും. ജലമേളയുടെ പ്രവർത്തന ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ്ബിൽ കേന്ദ്ര മന്ത്രി…
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി. എക്സിക്യൂട്ടിവ് ഓഫീസറാണ് നിരോധന ഉത്തരവിറക്കിയത്. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് ഓഫീസില്‍ ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെയാണ് നടപടി. ക്ഷേത്രത്തില്‍ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ നിരവധി വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെയിരുന്നു. അതേസമയം ക്ഷേത്ര ഓഫീസിന് സമീപത്തെ ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിലും സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാത്തവർ ഡൈനിംഗ് റൂം ഉപയോഗിക്കരുത്. എക്സിക്യൂട്ടിവ് ഓഫീസില്‍ ജീവനക്കാർ പ്രവൃത്തി സമയം കഴിഞ്ഞും തുടരണമെങ്കില്‍ മുൻകൂർ അനുമതി വാങ്ങണം. അവധി ദിവസങ്ങളില്‍ ഓഫീസ് തുറക്കുന്നതിലും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സല്‍ക്കാരം നടന്നത് ജൂലൈ ആറിനാണ്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു…
നിപ വൈറസ് എന്ന് സംശയം; കോഴിക്കോട് 14-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ വൈറസ് ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. അതേസമയം, സംസ്ഥാനത്ത് മഴ വ്യാപകമായതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്1എൻ1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് എച്ച് 1 എന്‍ 1 ബാധയെത്തുടർന്ന് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
