ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറിയുള്‍പ്പടെ കാണാതായ അർജുനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി റഡാർ എത്തിച്ചു. മംഗളൂരുവിൽ നിന്നാണ് റഡാർ എത്തിച്ചത്. ഉരുൾപൊട്ടലുണ്ടായ സ്ഥലവും പുഴയും ആദ്യം പരിശോധിക്കും. സൂറത്കൽ എൻഐടിയിലെ സംഘമാണ് പരിശോധന ഏകോപിപ്പിക്കുന്നത്. ദൗത്യം വളരെ ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ വ്യക്തമാക്കി. ലോറിക്ക് മുകളിൽ ആറ് മീറ്റർ മണ്ണ് ഉണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി. ഈ മാസം 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്.…
Category: KERALA
കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ‘ഇലക്ഷന് റിട്ടേണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു.
കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷന്‍ കൗൺസിലിന്റെ’ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ‘ഇലക്ഷന് റിട്ടേണിംഗ് ഓഫീസർമാരെ’ തിരഞ്ഞെടുത്തു. റിയാസ് അരിങ്ങലോട്ട്, ലിബേഷ് വാഴയിൽ, ജോസ് ലുക്കോസ്, നൗഷാദ് സി. പി, അബ്ദുള്ള കെ. കെ, രാജേഷ് നാരായണൻ, മാത്യു ജോർജ് വെള്ളരിങ്ങാട്ട്, നൗഷാദ് യു. കെ, അഞ്ചാംകുടി രാജേഷ്, സിബി ആന്റണി എന്നിവരെയാണ് വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്തത്. ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ് ജോസഫിനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസി കൂട്ടായ്മ ഐക്യകണ്ട്ഠേന തിരഞ്ഞെടുത്തു. ആക്ഷൻ കൗൺസിലിന്റെ വൈസ് ചെയർമാൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ട്രഷറർ,…
മാമ്മൂടൻ നീരണിയൽ 40-ാം വാർഷിക ആഘോഷം 21ന്
എടത്വ: ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ 40-ാം വാർഷിക ആഘോഷം ഞായറാഴ്ച 11.30ന് വള്ളപ്പുരയിൽ നടക്കും. മാമ്മൂട്ടിൽ അഡ്വ ഉമ്മൻ എം.മാത്യു അദ്ധ്യക്ഷത വഹിക്കും. മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലവടി ചുണ്ടൻ വള്ളം സമിതി പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തും. നെഹ്റു ട്രോഫി മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ബോട്ട് ക്ലബ് ഇത്തവണ തുഴയെറിയും. ടീം അംഗങ്ങൾക്ക് പങ്കായം, ഒന്നാം തുഴ എന്നിവ മാമ്മൂട്ടിൽ കുടുംബയോഗം പ്രസിഡന്റ് കുര്യൻ ജോർജ്ജ് നൽകും. കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും.കളിവള്ളം ശില്പി സാബു നാരായണൻ ആചാരിയെ ആദരിക്കും. നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018…
75 കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളുടെ കന്നി വിമാന യാത്ര
തിരുവനന്തപുരം: കുടുംബശ്രീ ശൃംഖലയുടെ പൊഴിയൂർ കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ (സിഡിഎസ്) അക്ഷയ ന്യൂട്രിമിക്സ് യൂണിറ്റിലെ അംഗമായ മേരിയാണ് വിമാന യാത്ര എന്ന തങ്ങളുടെ സ്വപ്നം ഈയാഴ്ച സാക്ഷാത്കരിച്ച ഗ്രൂപ്പിൽ ഏറ്റവും പ്രായം കൂടിയത്. ജില്ലയിൽ നിന്നുള്ള കുടുംബശ്രീ അംഗമായ 68 കാരിയായ മേരി സേവ്യർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൻ്റെ കന്നി വിമാന യാത്ര നടത്തി. ജൂലൈ 15ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ തലസ്ഥാനത്ത് നിന്ന് കണ്ണൂരിലേക്ക് പോയത്. അവരുടെ ജീവിതം പ്രധാനമായും അവരുടെ വീടുകൾക്കും ന്യൂട്രിമിക്സ് യൂണിറ്റുകൾക്കും ചുറ്റും കറങ്ങുകയായിരുന്നു, അവരിൽ ഭൂരിഭാഗവും ഒരിക്കലും വിനോദ യാത്ര ചെയ്തിരുന്നില്ല. ഒരു വർഷം മുമ്പാണ് വിമാനം ആകാശത്തേക്ക് പറന്നുയരുന്നതും മേഘങ്ങളെ ആലിംഗനം ചെയ്യുന്നതുമായ കാഴ്ച കുട്ടിക്കാലത്ത് അവരെ എങ്ങനെ ആവേശഭരിതരാക്കി എന്നതിനെക്കുറിച്ചുള്ള ചർച്ച അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കളമൊരുക്കിയത്. വൈകാതെ സെക്രട്ടറി ഉഷാ രാജൻ ഉൾപ്പെടെയുള്ള…
വേനലവധിക്കാലത്ത് കേരളത്തിലെ സ്കൂളുകളിൽ സന്നദ്ധസേവനം നടത്തുന്ന ദുബായ് വിദ്യാർത്ഥികൾ
ദുബൈ: ദുബായിലെ സ്കൂള്‍ വിദ്യാർത്ഥികൾ അവരുടെ വേനൽക്കാല അവധിക്കാലത്ത് ഇന്ത്യൻ സ്കൂളുകളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി പങ്കെടുക്കുന്നു. ദുബായിലെ ‘ജെംസ് ഔർ ഓൺ ഹൈസ്കൂൾ അൽ വർഖ’യിലെ അദ്ധ്യാപകനോടൊപ്പം ആറ് വിദ്യാർത്ഥികളുടെ സംഘം സ്കൂൾ ഫോർ സ്കൂൾ പ്രോജക്ട് വഴി സന്നദ്ധസേവന പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇ.യുടെ പെൻസിൽമാൻ എന്നറിയപ്പെടുന്ന കെ. വെങ്കിട്ടരാമനാണ് കേരളത്തിലെ രണ്ട് സ്കൂളുകളിലേക്ക് സന്നദ്ധപ്രവർത്തകരെ എത്തിച്ചത്. കേരളത്തിലെ സ്കൂളുകളിൽ വിദ്യാർത്ഥികളെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപെടുത്തി സമൂഹത്തിന് അവരുടെ സേവനം തിരികെ നൽകുന്നതിൽ ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് സ്വമേധയാ ഉള്ള പ്രയത്നങ്ങൾ സുഗമമാക്കിക്കൊണ്ട് ദരിദ്ര പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായാണ് School4School സംരംഭം ആരംഭിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത്, ദുബായ് വിദ്യാർത്ഥികൾ കൊച്ചിയിലെ GEMS മോഡേൺ അക്കാദമിയില്‍ (GMA) എത്തി. അവിടെ പ്രാദേശിക സ്കൂളുകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിവിധ പ്രവർത്തനങ്ങളിൽ അവർ…
ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിരിക്കണം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കിയിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം…
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൽപ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും (ജൂലായ് 20) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ (എം.ആര്.എസ്), നവോദയ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന്…
അമേരിക്കയുടെ ഇന്ത്യൻ കടല്‍ ചെമ്മീൻ നിരോധനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്
തിരുവനന്തപുരം: അമേരിക്കയുടെ ഇന്ത്യൻ ചെമ്മീന്‍ നിരോധനത്തിനെതിരെ (ജൂലൈ 18) വ്യാഴാഴ്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ആസ്ഥാനത്തേക്ക് കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, രാഷ്ട്രീയ ബന്ധങ്ങളിലുള്ള മത്സ്യ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് മാർച്ച് സംഘടിപ്പിച്ചു. കടലില്‍ നിന്ന് പിടിക്കപ്പെടുന്ന ചെമ്മീൻ, ഇന്ത്യൻ ട്രാൾ വലകളിൽ കടലാമ എക്സ്ട്രൂഡർ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടില്ല, ഇത് വലയിൽ കുടുങ്ങിയ കടലാമകളെ എളുപ്പത്തിൽ രക്ഷപ്പെടാൻ സഹായിക്കുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മത്സ്യത്തൊഴിലാളി യൂണിയനുകൾ ജൂലൈ 22ന് ഫിഷറീസ് മന്ത്രി സജി ചെറിയാനെ കാണുമെന്ന് സമിതിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത് നിന്നുള്ള ഒരു സംഘം അടുത്തയാഴ്ച പാർലമെൻ്റിൽ നിവേദനം നൽകും. സിഐഎഫ്ടിയിലേക്കുള്ള പ്രതിഷേധ മാർച്ച് മുൻ ഫിഷറീസ് മന്ത്രി എസ്.ശർമ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ചെമ്മീൻ ലോബിയുടെ സങ്കുചിത മനോഭാവമാണ് ഇന്ത്യൻ കടൽ ചെമ്മീന്‍ നിരോധനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം…
ഡോ. എം.എസ്.വലിയത്താന്: വൈദ്യശാസ്ത്രത്തില്‍ സാങ്കേതിക വിദ്യാ വികസനത്തിന് അടിത്തറ പാകിയ വിദഗ്ധന്‍
തിരുവനന്തപുരം: പ്രശസ്ത കാർഡിയാക് സർജനും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (SCTIMST) സ്ഥാപക ഡയറക്ടറുമായ ഡോ. മാർത്താണ്ഡ വർമ്മ ശങ്കരൻ വലിയത്താന് ജൂലൈ 17 ന് രാത്രി 9.14 ന് മണിപ്പാലിൽ വെച്ച് അന്തരിച്ചു. ഡോ.എം.എസ്.വലിയത്താന് എന്നറിയപ്പെടുന്ന, ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ജീവിതവും രാജ്യത്തിൻ്റെ തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യാ വികസനത്തിന് അടിത്തറ പാകുന്നതിൽ അദ്ദേഹത്തിൻ്റെ സുപ്രധാനമായ സംഭാവനകളും ചരിത്രത്തിലുടനീളം സുവർണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ എം എസ് വലിയത്താന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും ഗവർണറും അനുശോചനം രേഖപ്പെടുത്തി 1976-ൽ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി SCTIMST സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. SCTIMST യുടെ തുടക്കം മുതൽ 1994 മെയ് വരെ ഇരുപത് വർഷത്തോളം അദ്ദേഹം ഹൃദയ, തൊറാസിക് സർജറി വിഭാഗത്തിൻ്റെ തലവനായിരുന്നു. SCTIMST-യിലെ അദ്ദേഹത്തിൻ്റെ…
പെരുമ്പാവൂരിലെ കൊലപാതകം: പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ പരമോന്നത കോടതി നിർദ്ദേശം നൽകി. അപ്പീലിൽ വിധി വരുന്നത് വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ആർഎസ് ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം സ്വാഭാവിക നടപടി ക്രമമെന്നാണ് നിയമ വിദഗ്ധർ വിധിയെക്കുറിച്ച് പ്രതികരിച്ചത്. 2016 ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് വിദ്യാർഥിനി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം…
