കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് എന്ന യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോ എടുത്ത് പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. തിരക്കേറിയ ബസിനുള്ളിൽ ദീപക് തന്നെ മോശമായി സ്പർശിച്ചുവെന്ന് പറഞ്ഞാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍, തന്റെ റീല്‍സിന് കൂടുതല്‍ ഫോളോവേഴ്സിനെ ആകര്‍ഷിക്കാനും റീച്ച് കിട്ടാനും മനഃപ്പൂര്‍വ്വം ദീപക്കിന്റെ പുറകില്‍ നിന്നുകൊണ്ട് വീഡിയോ എടുത്തതാണെന്ന് വ്യാപക കമന്റുകളാണ് യുവതിയെ തേടിയെത്തിയത്. പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകമാണ് വൈറലായത്. എന്നാല്‍, നിരപരാധിയായ തന്നെ ഒരു ലൈംഗിക വൈകല്യമുള്ള വ്യക്തിയായി ചിത്രീകരിച്ചത് സഹിക്കവയ്യാതെ ദീപക് ഇന്നലെ ആത്മഹത്യ ചെയ്തു. ദീപക്കിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് സിഐ ബൈജു കെ ജോസ് പറഞ്ഞു. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുവതി…
Category: KERALA
സംസ്ഥാന ഭിന്നശേഷി അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം കരസ്ഥമാക്കി
മലപ്പുറം: ഭിന്നശേഷി മേഖലയിലെ മികച്ചതും വൈവിധ്യപൂർണ്ണവുമായ സംരംഭങ്ങൾക്ക് 2025 ലെ സംസ്ഥാന അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം നേടി. മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറ് സംസ്ഥാന അവാർഡുകളാണ് ജില്ല നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ന് (തിങ്കളാഴ്ച) തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹിക നീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുൾ അസീസ്, സോഷ്യൽ ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് (എസ്ഐഡി) കോഓർഡിനേറ്റർമാരായ ജിൻഷ, കെ.സി. അബൂബക്കർ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ജീവനക്കാരനുള്ള അവാർഡ് വേങ്ങരയിലെ ഒരു സ്കൂളിലെ ലാബ്…
കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ; അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി
കോഴിക്കോട്: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയത്. ഹൈസ്കൂൾ തലം മുതൽ കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർഥികളെ മർകസ് സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതിയുടെ കരുത്തറിഞ്ഞ് കൂടെ നിൽക്കുന്നതിലുള്ള സന്തോഷം മന്ത്രി പങ്കിട്ടു. സ്കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന കലോത്സവത്തിൽ സ്ഥിര സാന്നിധ്യമായ മർകസ്…
ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹം: ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്
തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സിൻ്റെ’ സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം നമ്മെ സ്നേഹിച്ചത് പോലെ നാം മറ്റുള്ളവരെ യും സ്നേഹിക്കണം.നാം ജീവിക്കേണ്ടത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും നാം പ്രകാശ ഗോപുരമായി മാറണമെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ജീവിതത്തെ സ്പർശിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് സംഗീതം. അതിരുകൾ, സംസ്കാരങ്ങൾ, തലമുറകൾ എന്നിവയെ മറികടക്കുന്ന ഒരു സാർവത്രിക ഭാഷയാണ്. നമ്മുടെ വികാരങ്ങളെ ഉൾപ്പെടുത്താനും, നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാനും, സർഗ്ഗാത്മകത വളർത്താനും അതിന് സവിശേഷമായ കഴിവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല,…
തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ അന്തരിച്ചു
പുനലൂർ: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ (ജോയി – 85) അന്തരിച്ചു. മൃതദേഹം നാളെ (ചൊവ്വാഴ്ച) 5 മണിക്ക് വസതിയിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷ ജനുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11ന് പുനലൂർ ടി.ബി ജംഗ്ഷനിലുള്ള സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. ഏലിയാമ്മയാണ് ഭാര്യ. ബോബി ഇ ചെറിയാന് (ഹെൽത്ത് ഇൻസ്പെക്ടർ, സിഎച്ച്സി, കുളത്തൂപ്പുഴ), റവ. തോമസ് ചെറിയാൻ (സിഎസ്ഐ ചർച്ച്, കണക്റ്റിക്കട്ട്, യുഎസ്എ), എബി കെ ചെറിയാൻ (ഷാർജ) എന്നിവർ മക്കളും, ടീന, സിബി, നിമ്മി എന്നിവർ മരുമക്കളുമാണ്. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ, സെക്രട്ടറി അലക്സ് പി തോമസ്, ട്രഷറർ അരുൺ ഈപ്പൻ, എക്സിക്യുട്ടീവ് അംഗവും…
വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ സംസാരിച്ചു. സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ അദ്ധ്യക്ഷത വഹിച്ചു. അൻഫൽ ഖിറാഅത്ത് നടത്തി. ഷബീർ കറുമുക്കിൽ, എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് അഷ്മിൽ അലവി, സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സമാപനം നിർവഹിച്ചു.
ഗസ്സ പോരാളികൾക്ക് ഐക്യദാർഥ്യമായി സോളിഡാരിറ്റി സ്പോർട്സ് മീറ്റ്
ഒതുക്കുങ്ങൽ : ഗസ്സയിലെ പോരാളികൾക്കും ശുഹദാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു. ഗസ്സയിലെ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി ‘അബൂ ഉബൈദ സ്ക്വയർ’ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ മാറ്റുരച്ച മീറ്റിൽ ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത്. സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ 16 ടീമുകൾ മത്സരിച്ചതിൽ എടവണ്ണയെ പരാജയപ്പെടുത്തി ആലത്തിയൂർ ജേതാക്കളായി. ബാഡ്മിന്റൺ മത്സരത്തിൽ വള്ളുവമ്പ്രത്തെ പരാജയപ്പെടുത്തി തിരൂരങ്ങാടി കിരീടം നേടി. ചെസ്സ് മത്സരത്തിൽ ജസീം അലി( എ ആർ നഗർ )ഒന്നാം സ്ഥാനവും താഹിർ ജമാൽ (പടപ്പറമ്പ് )രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചഗുസ്തിയിൽ ഇമ്രാൻ (തിരൂർക്കാട് ഏരിയ ) സലാം പി.കെ(ശാന്തപുരം ഏരിയ )രണ്ടാം സ്ഥാനവും നേടി. സംസ്ഥാന…
എസ്.ഐ.ആര് തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: പ്രവാസി വെല്‍ഫെയര്‍
രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്കി. തെരഞ്ഞെടൂപ്പ് കമ്മീഷന്റെ അനാസ്ഥമൂലം ഡിസംബറില്‍ സമര്‍പ്പിച്ച പ്രവാസികളുടെ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തു ജനനം നടന്നിട്ടുള്ള പ്രവാസികൾക്ക് നിലവിലെ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം, പുതിയ രണ്ട് അക്ഷരങ്ങളോടെ ആരംഭിക്കുന്ന പാസ്പോർട്ട് കൈവശമുള്ളവർക്കും അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രവാസി വോട്ടറായി സമർപ്പിച്ച നിരവധി അപേക്ഷകൾ ബന്ധപ്പെട്ട BLOമാരിലേക്ക് കൈമാറിയിട്ടില്ല…
ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്കൂൾ കലോത്സവവും കണ്ടു മടങ്ങി
തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയ് തൃശൂരിൽ നടന്നു വരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവിലും വർണ്ണപ്പകിട്ടിലും ജനപങ്കാളിത്തത്തിലും ആശ്ചര്യം രേഖപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു വമ്പിച്ച മേള അസാധ്യമാണെന്നും ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിപുലമായ ഒരു സ്കൂൾ കലോത്സവ മേള ആദ്യമായാണ് കാണുന്നതെന്നും കുട്ടികളുടെ കലാപരമായ കാര്യങ്ങൾക്കു വേണ്ടി കേരളം കാണിക്കുന്ന ശുഷ്ക്കാന്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സിനിമാ പഠനത്തിനാണ് ധനുഞ്ജയ് എത്തിയത്. അതിനിടയിൽ, തേക്കിൻകാട്ടിലും സമീപങ്ങളിലും ഉള്ള ഒട്ടുമിക്ക സ്റ്റേജുകൾ സന്ദർശിക്കുകയും കുട്ടികളുടെ കലാപരിപാടികൾ കാണുകയും ആസ്വദിക്കുകയും…
കണ്ണൂർ-തലശ്ശേരി റൂട്ടിൽ ജനുവരി 28 മുതൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍: നടാൽ റെയിൽവേ ഗേറ്റിന് സമീപമുള്ള ദേശീയപാത (എൻഎച്ച്) യുടെ അശാസ്ത്രീയ നിർമ്മാണത്തിൽ പ്രതിഷേധിച്ച് ജനുവരി 28 മുതൽ കണ്ണൂർ-തലശ്ശേരി-തോട്ടട റൂട്ടിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. ചാലയിൽ നടന്ന ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ദേശീയപാത വികസനം വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും, നദാൽ റെയിൽവേ ഗേറ്റിന് സമീപം പുതുതായി നിർമ്മിച്ച അടിപ്പാതയുടെ നിർമ്മാണം ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നു. അടിപ്പാത അപര്യാപ്തമായ രീതിയില്‍ നിർമ്മിച്ചതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. തൽഫലമായി, കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും ഇടുങ്ങിയ സർവീസ് റോഡുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു, ഇത് കടുത്ത ഗതാഗതക്കുരുക്കിനും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കാലതാമസത്തിനും കാരണമാകുന്നു, ഇത് യാത്രക്കാർക്കും താമസക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അവര്‍ പറഞ്ഞു. ഈ വിഷയം അടുത്തിടെ സി. സദാനന്ദൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എടക്കാട് ഊരപ്പഴച്ചിക്കാവ് യുപിഎസ്…
