നടൻ വിപി ഖാലിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊച്ചി: മറിമായം എന്ന ടിവി സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നാടക-സിനിമ-ടിവി സീരിയൽ നടൻ വിപി ഖാലിദ് വെള്ളിയാഴ്ച രാവിലെ വൈക്കത്ത് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസിനെ നായകനാക്കി വൈക്കത്ത് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഖാലിദ് കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ അബോധാവസ്ഥയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ ഖാലിദ് റഹ്മാൻ മലയാള ചലച്ചിത്ര സംവിധായകനാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദുമാണ് മറ്റ് രണ്ട് ആൺമക്കൾ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. 16-ാം വയസ്സിൽ നാടക കലാകാരനായാണ് 71 കാരനായ നടൻ തന്റെ കരിയർ ആരംഭിച്ചത്. ‘മറിമായം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. 1973 ൽ പി ജെ ആന്റണി സംവിധാനം…

ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: ജില്ലയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നവയിൽ മികച്ച വിജയം ഉണ്ടായിട്ടും പതിനായിരങ്ങൾ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കിട്ടി. എസ്.എസ്.എൽ.സി വിജയിച്ച 38,972 വിദ്യാർത്ഥികൾക്കു വേണ്ടി 24,150 പ്ലസ് വൺ സീറ്റുകൾ,1725 വി.എച്ച്.എസ്.ഇ,2468 ഐ ടി.ഐ,480 പോളിടെക്നിക്ക് സീറ്റുകൾ എന്നിവയാണ് ജില്ലയിലുള്ളത്. ഇതെല്ലാം കൂട്ടിയാൽ തന്നെ ആകെ 28,823 സീറ്റുകളാണുള്ളത്. അതായത് 10,149 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് അവസരമില്ലെന്നർത്ഥം. ഇതിൽ തന്നെ പോളിടെക്നിക്കിന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ കൂടി അപേക്ഷിക്കും. പ്ലസ് വണ്ണിന് സേ പരീക്ഷ വിജയി കൾ,സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികൾ എന്നിവർ കൂടി അപേക്ഷിക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. കാലാകാലങ്ങളായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധങ്ങളുയരുമ്പോൾ കേവലമായ ആനുപാതിക സീറ്റു വർധനവെന്ന ചെപ്പടി വിദ്യയാണ് സർക്കാർ ചെയ്യുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതത്തെ ഇല്ലാതാക്കി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വരെ…

എം.എ. യൂസഫലിയുടെ കാരുണ്യ ഹസ്തം; സൗദി അറേബ്യയില്‍ മരണപ്പെട്ട ബാബുവിന് ജന്മനാട്ടില്‍ അന്ത്യ വിശ്രമം

തിരുവനന്തപുരം: സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ അപകടത്തില്‍ പെട്ട് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം എം എ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജന്മനാട്ടിലെ വീട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ചാണ് ബാബു കെട്ടിടത്തില്‍ നിന്നു വീണ് മരണപ്പെട്ടത്. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ്സബാബുവിന്റെ മകന്‍ എബിന്‍ ലോക കേരള സഭയിലെത്തി ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ നേരിട്ടു കണ്ട് സഹായംഭര്‍ത്ഥിച്ചത്. അതനുസരിച്ച് യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) മൃതദേഹം ബാബുവിന്റെ വീട്ടിലെത്തിച്ച ശേഷം രാത്രി എട്ടുമണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള…

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കള്ളക്കേസ് ചുമത്തി ജയിലിലടച്ച രണ്ടുപേർക്ക് ജാമ്യവും ഒരാൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചത് തങ്ങളുടെ നിരപരാധിത്വം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവൈരാഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയോടെ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വികൃതമായ മുഖം രക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു കള്ളക്കേസ് കെട്ടിച്ചമച്ചത്. ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധങ്ങള്‍ക്കും അതീതനാണെന്ന സിപിഎമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷ നേതാവിനെയും കെപിസിസി ഓഫിസ് ആക്രമിച്ച് എകെ ആന്റണിയെയും വകവരുത്താന്‍ ശ്രമിച്ചവരാണ് സിപിഎം…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു

കൊല്ലം: പ്രധാനമന്ത്രി ‘നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രഹ്ളാദ് മോദി കൊല്ലം അമ്യതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്‌. മാതാ അമൃതാനന്ദമയി ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.  

കോവിഡ്-19: സംസ്ഥാനം ഇപ്പോഴും രോഗ വ്യാപനത്തിന്റെ പിടിയില്‍; ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 3981 പേര്‍; എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിച്ച കൊവിഡിന് ശമനമില്ലാതെ തുടരുന്നു. ഇന്ന് 3981 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ജില്ലയിൽ ഇന്ന് 970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം (880), കോട്ടയം (438) ജില്ലകളിലും രോഗബാധിതര്‍ കൂടുതലാണ്. ഏഴ് മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം ജില്ലകളിൽ രണ്ടുപേരും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ജൂണ്‍ മാസത്തിന്‍റെ ആരംഭം മുതല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചിരുന്നു. ഇന്നലെ 3890 പേര്‍ക്കും ചൊവ്വാഴ്‌ച 4224 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് തിരിച്ചറിഞ്ഞത്.

ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കോഴിക്കോട്: ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രിസിറ്റി ജീവനക്കാര്‍ പോസ്റ്റ് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് ബൈക്കിന് പിന്നിൽ ഇരുന്ന് അതുവഴി പോയ അർജുന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അതേസമയം കെഎസ്ഇബി കരാർ ജീവനക്കാർ ഒരു സുരക്ഷയുമില്ലാതെയാണ് പോസ്റ്റ് മാറ്റാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി ജീപ്പ് വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കടുത്ത അനാസ്ഥ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് – ബേപ്പൂർ പാത ഉപരോധിച്ചു.

സിസ്റ്റർ അഭയ കേസ്: ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: സിസ്റ്റർ അഭയ വധക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ജീവപര്യന്തം തടവ് ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അഞ്ച് ലക്ഷം രൂപ വീതം ബോണ്ടുകൾ തീർത്ത് ജാമ്യത്തിൽ ഇവരെ വിട്ടയക്കണമെന്ന് കോടതി വ്യക്തമാക്കി. അവർ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാൻ പാടില്ല. കുറ്റവാളികൾ ആറ് മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനം വിടരുത്. 1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെന്‍‌ത്ത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റര്‍ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെഫിയുടെ അഭിഭാഷകനായ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു, അന്വേഷണത്തിലും വിചാരണ സമയത്തും അവർ ജാമ്യത്തിലായിരുന്നുവെന്ന് വാദിച്ചു.…

ബുൾഡോസറുകളെ മോഡി ഇന്ത്യയുടെ ദേശീയ ചിഹ്നമാക്കി മാറ്റി: എം ഐ അബ്ദുൽ അസീസ്

കൊച്ചി: ഭരണകൂടത്തെ വിമർശിക്കുന്നവരെ ബുൾഡോസർ കൊണ്ട് നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുൾഡോസറിനെ രാജ്യത്തിന്റെ ദേശീയ ചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രവാചക നിന്ദക്കും ഉന്മൂലന രാഷ്ട്രീയത്തിനും എതിരെ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ ഭരണഘടനയെ അക്രമിക്കുന്ന ഭീകര പ്രവർത്തനമാണ് രാജ്യത്ത് നടക്കുന്നത്. പൗരന്മാരോട് ബി.ജെ.പി സർക്കർ വിവേചനപൂർണമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രവാചക നിന്ദയോട് നിയമപരവും ജനാധിപത്യപരവുമായ മാർഗത്തിലൂടെ നടക്കുന്ന സമരത്തോട് സർക്കാർ സ്വീകരിച്ച നിലപാട് ഇതാണ് തെളിയിക്കുന്നത്. പൗരന്മാരെ സൈനീകവല്ക്കരിക്കാനുള്ള ആർ.എസ്.എസ് പദ്ധതിയാണ് അഗ്നിപഥ്. ഇതിനെതിരായ സമരത്തെ ബുൾഡോസർ കൊണ്ട് നേരിടാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അമീർ ചോദിച്ചു. സാർവദേശീയ തലത്തിൽ ഇന്ത്യ തല കുനിക്കുന്ന സാഹചര്യം സൃഷ്ടിച്ചു രാജ്യത്തെ അപമാനിച്ചത് സംഘ്പരിവാറാണ്. ഇന്ത്യയുടെ ആഭ്യന്തര…

കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറിയെന്നത് മാധ്യമങ്ങളുടെ കുപ്രചരണം: വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി എന്ന പ്രചരനം മാധ്യമസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. “മാധ്യമങ്ങളുടെ കുപ്രചരണമാണത്, കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല, റെയിൽവേയുടെ സംയുക്ത സംരംഭമാണ് കെ റെയിൽവേ,” അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പദ്ധതിയായതിനാൽ കേന്ദ്രാനുമതി വേണം. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനം തുടരുകയാണ്. കെ റെയിലിന്റെ പിഴവുകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. പ്രോജക്ടിന് നല്ല വശങ്ങളുമുണ്ട്. അത് കൂടി എല്ലാവരും പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭ ചേരുമ്പോൾ ആശങ്കയില്ല. നേരത്തെയുള്ള അതേ നമ്പറിൽ തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോഴുമുള്ളത്. തൃക്കാക്കരയിൽ ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇനിയും ശ്രമിക്കും. അതിന് അനുയോജ്യമായ രീതിയില്‍ സ്ഥാനാർഥിനിര്‍ണയം നടത്തും. തക്കതായ പ്രചാരണവും സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തന രീതികളിലൂടെ പലയിടത്തും ഇടതുമുന്നണി…