ന്യൂയോർക്ക് : പാലാ – ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിൻറെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യതയായി. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്. മക്കൾ : ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു (സിബി), ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു മരുമക്കൾ : ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ വ്യൂവിങ് സർവീസ്: ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 മണി വരെ. പ്ലെസൻറ് മാനർ ഫ്യൂണറൽ ഹോം, തോൺവുഡ്, ന്യൂയോർക്ക് 10594 (Pleasant Manor Funeral Home, 575 Columbus Ave, Thornwood, NY 10594) സംസ്ക്കാര ശുശ്രുഷകൾ ഡിസംബർ 6 ശനിയാഴ്ച രാവിലെ 9:30-ന് ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച്, വൈറ്റ്…
Category: OBITUARY
ബോബി ജോസഫ് ഡാളസ്സിൽ നിര്യാതനായി
കാരോൾട്ടൻ (ഡാളസ്): ബോബി ജോസഫ് (55) ഡാളസ്സിലെ കാരോൾട്ടണിൽ നിര്യാതനായി. 1970 ഫെബ്രുവരി 4 ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു. ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി), ഭാര്യ: ഡോ എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി), മക്കൾ : ലിയ, അന്ന സഹോദരി :ലിസ പോൾ,ഭർത്താവ് സെബി പോൾ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 5 നു വെള്ളിയാഴ്ച്ച രാവിലെ 11നു റോളിഗ് ഓക്‌സ് ഫ്യൂണറൽ ഹോമിൽ( 400 FREEPORT PARKWAY,COPPELTEXAS 75019)
കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ വച്ച് ആകസ്മികമായി നിര്യാതനായി. ഭാര്യ: സോഫി കുഞ്ഞച്ചൻ മക്കൾ: രമ്യ, സൗമ്യ, സോബിൻ പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131 സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier’s Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.
തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി
എടത്വ: ഗുരുശ്രേഷ്ഠൻ തലവടി പട്ടരുമഠം പി.വി രവീന്ദ്രനാഥിന് (അപ്പുസാർ -89) ശിഷ്യ ഗണങ്ങളുടെ യാത്രാ മൊഴി. മൃതദേഹം വ്യാഴാഴ്‌ച രാവിലെ വീട്ടിലും തുടർന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തലവടി ആൽഫാ പാലിയേറ്റിവ് കെയർ സെൻ്ററിലും പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടന രംഗത്തെ പ്രമുഖര്‍ പ്രണാമം അർപ്പിച്ചു. വൈകിട്ട് 3 മണിക്ക് തിരുവല്ല വൈദ്യുതി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പരേതൻ തകഴി, മണിപ്പുഴ, തലവടി, ചേർത്തല, താനൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തലവടി ചർച്ചാ വേദിയുടെയും പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെയും അദ്ധ്യക്ഷനായിരുന്നു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സ്ഥാപകനാണ്. ഭാര്യ: പരേതയായ ലീലാ രവീന്ദ്രൻ (തങ്കമണി). മക്കൾ: രേണു, വാണി. മരുമക്കൾ: സുരേഷ് കുമാർ, വിനോദ് കുമാർ.
ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ പെണ്ണുക്കര കടവിലേവീട്ടിൽ കുടുംബംഗം ശ്രീ. ഫിലിപ്പ് ജോണിന്റെ ( Newyork ) സഹധർമ്മിണി ശ്രീമതി ഏലിയാമ്മ ഫിലിപ്പ് (75) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു. സംസ്കാരം വരുന്ന തിങ്കൾ, ചൊവ്വ ( ഡിസംബർ 1,2) തീയതികളിലായി സ്റ്റാറ്റൻ ഐലന്റിൽ നടക്കും. സൂസൻ ഫിലിപ്പ് ( PA, Richmond University Medical Center, Staten Island) ഏക പുത്രിയാണ്. ആലപ്പുഴ പുത്തൻപറമ്പിൽ കുടുംബംഗം സുജിത് ഫ്രാൻസിസ് ( Electronic Engineer, NY City) ജാമാതാവും, സാമൂവൽ ഫിലിപ്പ് ഫ്രാൻസിസ് പേരക്കുട്ടിയുമാണ്. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ചർച്ച് ഇടവക അംഗങ്ങളാണ് ജോണും കുടുംബവും. വെണ്ണിക്കുളം മേമല പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മറിയാമ്മ ജോൺ ( Detroit, Michigan ) മൂത്ത സഹോദരിയാണ്. ഡിസംബർ 1- തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ മാർത്തോമാ ദേവാലയത്തിൽ വെച്ച്…
സ്റ്റാൻലി ജോസഫ് (ബോബി – 63) അന്തരിച്ചു
ഡാളസ്/തൃശൂർ: നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച, ഗാർലാൻഡ് ഐ എസ് ഡി മുൻ ജീവനക്കാരനും നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിര താമസക്കാരനുമായ സ്റ്റാൻലി ജോസഫ് (ബോബി) അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ്-അന്നമ്മ ടീച്ചർ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി ജോസഫ് മക്കൾ: ജെനിഫർ, അഞ്ജന മരുമകൻ: റൂബൻ സഹോദരങ്ങൾ : ജോൺ ജോസഫ്, മേഴ്‌സി, തമ്പി, ജെസ്സി, റോയ് (എല്ലാവരും ഡാളസ്), സൂസി (ആഫ്രിക്ക). ഭൗതികശരീരം 27.11.2025 വ്യാഴാഴ്ച വൈകീട്ട് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷ 28.11.2025 വെള്ളിയാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ചും, തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം പറവട്ടാനിയിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9946895937
ഫാ. ഡോ. വറുഗീസ് എം ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് അന്തരിച്ചു
ന്യൂയോര്‍ക്ക്/കോന്നി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വികാരിയുമായ ഫാ. ഡോ. വറുഗീസ് എം. ഡാനിയേലിന്‍റെ മാതാവ് സാറാമ്മ വറുഗീസ് (79) അന്തരിച്ചു. മരൂര്‍പ്പാലം മേലേച്ചിറ്റേടത്ത് ബ്ലെസ് കോട്ടേജില്‍ പരേതനായ ഡി. വര്‍ഗീസിന്‍റെ ഭാര്യയാണ് പരേത. മറ്റു മക്കള്‍: സജി എം.റ്റി. (കോന്നി), റെജി എം.ഡി. (ആസ്ട്രേലിയ). മരുമക്കള്‍: സുരഭി സജി (കോന്നി), ഡോ. സ്മിത വറുഗീസ് (മില്‍ട്ടണ്‍-കണക്ടിക്കട്ട്), റെക്സി റെജി (ആസ്ട്രേലിയ). കൊച്ചുമക്കള്‍: സ്നേഹ, ആന്‍സണ്‍, ആദര്‍ശ്, ഏഞ്ചലാ, സ്റ്റീവ്, സ്റ്റേസി. സംസ്കാര ശുശ്രൂഷകള്‍ കോന്നിയിലെ വീട്ടിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകള്‍ നവംബര്‍ 27-ന് വ്യാഴാഴ്ച 9 മുതല്‍ 12 വരെ. തുടര്‍ന്ന് പള്ളിയില്‍ 2 മണിക്ക് സംസ്കാരം നടത്തും.
ജേക്കബ് തടത്തേൽ (തമ്പി) ന്യൂയോർക്കിൽ നിര്യാതനായി ; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച
ന്യൂയോർക്ക് : ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ താമസിക്കുന്ന കണ്ണൂർ കണിച്ചാർ തടത്തേൽ ജേക്കബ് ചാക്കോ (തമ്പി) (61) നിര്യാതനായി. ഭാര്യ; കണ്ണൂർ കുളക്കാട് ഓലിക്കുഴിയിൽ ലിസ്സി ജേക്കബ്, മക്കൾ: ജോയൽ ജേക്കബ് , ക്രിസ്റ്റീനാ ജേക്കബ്. സഹോദരർ: ലീലാമ്മ ചാക്കോ (ഡാളസ്), ഏലിക്കുട്ടി ചാക്കോ (കീഴ്പ്പള്ളി, കണ്ണൂർ), സാറാമ്മ മത്തായി (കേളകം), പൊന്നമ്മ ഏലിയാസ് (പുന്നപ്പാലം, കണ്ണൂർ), ഏബ്രഹാം തടത്തേൽ (ന്യൂയോർക്ക്) ലാലി ജയൻ (ന്യൂയോർക്ക്), മിനി മാത്യൂസ് (ഷിക്കാഗോ). സംസ്കാര ശുശ്രുഷകൾ നവംബർ 23, 24 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും. നവംബർ 23-നു ഞായറാഴ്ച്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും നവംബർ 24-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. 1987-ൽ അമേരിക്കയിൽ എത്തിയ ജേക്കബ്…
പത്നി മേരി ജോസഫ് (90) നിര്യാതയായി
കളത്തൂക്കടവ് പാറക്കൽ പരേതനായ ജോർജ് ജോസഫിന്റെ പത്നി മേരി ജോസഫ് (90) നിര്യാതയായി. സംസ്കാരം നവംബർ 21 രാവിലെ 11:30നു കളത്തൂക്കടവ് St. ജോൺ വിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, പരേതനായ സണ്ണി, എല്സമ്മ സാലി (ഫ്ലോറിഡ, യു.എസ്.എ), റോസമ്മ നിർമല (ഫ്ലോറിഡ, യു.എസ്.എ), പരേതനായ മാത്യു, ജോസ് സജി, ജെയിംസ്, ടെസ്സി (ഫ്ലോറിഡ, യു.എസ്.എ), ആൻസി, ജിൻസി, ജോമി (ഫ്ലോറിഡ, യു.എസ്.എ). മരുമക്കൾ: ഫ്രാൻസിസ്, പരേതയായ റോസമ്മ, പരേതനായ ആന്റണി, മോഹൻ, ആലീസ്, ബെറ്റി, ആൻസമ്മ, ജോയ്, ഷിബു, സാബു, മഞ്ജുഷ. പരേതക്ക് 26 കൊച്ചുമക്കൾ.
ജോയമ്മ വർഗീസ് ഡാളസ്സിൽ നിര്യാതയായി
ഡാളസ്സ്: അസംബ്ലീസ് ഓഫ് ഗോഡ് മുൻ മധ്യമേഖല ഡയറക്ടർ കടമ്പനാട് ആലുംമൂട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ബേബി വർഗീസിന്റെ ഭാര്യ ജോയമ്മ വർഗീസ് (85) ഡാളസ്സിൽ നിര്യാതയായി. കൊട്ടാരക്കര തൃക്കണ്ണമംഗലം കാര്യാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട് മക്കൾ: പാസ്റ്റർ ജോൺ വർഗീസ്, മേഴ്സി ജോൺസൺ, പാസ്റ്റർ തോമസ് വർഗീസ് (ഐ.സി.പി.എഫ് യു എസ് എ വൈസ് ചെയർമാൻ), ലീലാമ്മ സണ്ണി. മരുമക്കൾ: എൽസി വർഗീസ്, ജോൺ ജോൺസൺ, ഷേർളി വർഗീസ്, സണ്ണി പാപ്പച്ചൻ
