ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖർ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭാ ശേഖര്‍ (40) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തിലായിരുന്നു താമസം.ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുന്നു. നേര്‍ക്കുനേര്‍ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് അച്ഛന്‍. അമ്മ പി പ്രഭ മൂന്ന് വര്‍ഷം മുന്‍പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്.

ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ് (82) ഒക്കലഹോമയില്‍ അന്തരിച്ചു

ഒക്കലഹോമ: ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ്, 82, ഫെബ്രുവരി 27 ഞായറാഴ്ച ഒക്കലഹോമയില്‍ അന്തരിച്ചു. 1939 ഏപ്രില്‍ 15 ന് കുണ്ടറയില്‍ യോഹന്നാന്റെയുംഏലിയാമ്മ ഫിലിപ്പോസിന്റെയും പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബാംഗ്ലുരിലേക്കു മാറി. അവിടെ വച്ച് ആദ്യ ഭാര്യ സുസനെ കണ്ടു മുട്ടി. 1962-ല്‍ അവര്‍ വിവാഹിതരായി. ജോണ്‍ ജൂനിയര്‍, ലാലി എന്നിവര്‍ ആ ബന്ധത്തിലെ മക്കളാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിയില്‍ 10 വര്‍ഷം ജോലി ചെയ്തു. അവിടെ വച്ച് സുവിശേഷ പ്രവര്‍ത്തനത്തില്‍ തല്പ്പരനായി. താമസിയാതെ സ്‌നാനമേറ്റു. തുടര്‍ന്ന് ദൈവശാസ്ത്രം പഠിക്കാന്‍ ആഗ്രഹിച്ചു. അതിനായി 1975-ല്‍ ഒക്ലഹോമയിലെത്തി. മിഡ് വെസ്റ്റ് ക്രിസ്ത്യന്‍ കോളജില്‍ പഠനം തുടരവെ 1977-ല്‍ ആര്‍ഡ്‌മോറിലെ കോളജ് ഹൈറ്റ്‌സ് ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്ററായി അഭിഷിക്തനായി. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയില്‍…

ജോസുകുട്ടി തോപ്പില്‍ (78) ഡാളസില്‍ നിര്യാതനായി

ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയിൽ ജോസുകുട്ടി തോപ്പിൽ (78) ഡാളസില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്. മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചൻ, റീനി. കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖിൽ. ബാബു ( യു.എസ് ), സി. ഈവ (ജർമ്മനി), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 4 വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍: മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ്‌ സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ്‌ സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.…