രാഹുലിന്റെ രാശി തെളിയുമോ? (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യയിൽ എന്നല്ല ലോക രാജ്യങ്ങൾ ആകാംഷയോടെ ഉറ്റു നോക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇന്ത്യ മുന്നണിയ്ക്കു ഗുണം ചെയ്യുമോ എന്നാണ്. 1991 മെയ്‌ 24 നു രാജീവ് ഗാന്ധിയുടെ ചിത യമുന നദിയുടെ തീരത്തു കത്തിയെരിയുമ്പോൾ അടുത്ത് ദുഃഖം അടക്കാനാവാതെ വെള്ള കുർത്തയും ധരിച്ചു നിന്ന ഇരുപതു വയസുകാരൻ വെളുത്തു സുമുഖനായ രാഹുൽ ഗാർഡ്ഓഫ്ഓണറിന്റെ വെടി ശബ്ദം ആകാശത്തേയ്ക്കു ഉയർന്നപ്പോൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞു നോക്കിയത് അറുപതോളം ലോക രാജ്യങ്ങളിലെ ജനങ്ങൾ ലൈവ് ആയി വേദനയോടെ ആണ് കണ്ടു നിന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങി എത്തിയ രാഹുൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കോൺഗ്രസ്‌ പാർട്ടിയിലെ ഏതു ഉന്നത പദവിയിൽ എത്താമായിരുന്നു എങ്കിലും സാധാരണ പ്രവർത്തകരെ പോലെ എൻ എസ് യൂവിലും യൂത്ത്…

ജലസമൃദ്ധമായ തണ്ണിമത്തൻ പഴവും പുരുഷ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ടോ?: ഡോ. ചഞ്ചൽ ശർമ

വേനൽക്കാലം അടുക്കുമ്പോൾ, നഗരത്തിന്റെ താപനില വർദ്ധിക്കുകയും ശരീരത്തിൽ നിന്ന് വിയർപ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സീസണിൽ, നിങ്ങളുടെ ശരീരത്തിന് ജലത്തിന്റെ കുറവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ, സാധാരണ വെള്ളത്തിന് പുറമെ, അമിതമായ അളവിൽ വെള്ളം അടങ്ങിയ അത്തരം പഴങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അത്തരം പഴങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ചത് തണ്ണിമത്തനാണ്. പോഷക സമൃദ്ധവും ആരോഗ്യകരവും രുചികരവുമായ പഴമാണ് തണ്ണിമത്തൻ. ഈ വേനൽക്കാലത്ത്, തണ്ണിമത്തൻ മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ആശ്വാസ ഫലമാണെന്ന് തോന്നുന്നു. തണ്ണിമത്തൻ പഴവും അതിന്റെ രുചിയും നമുക്കെല്ലാവർക്കും പരിചിതമാണെങ്കിലും ഇത് പുരുഷന്മാർക്ക് അമൃത് പോലെയാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്ന് ആശാ ആയുർവേദ ഡയറക്ടറും വന്ധ്യത സ്പെഷ്യലിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ വിഷയത്തിൽ പറഞ്ഞു. ഈ പഴം നിങ്ങളുടെ ശരീരത്തിൽ ജലാംശം…

യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്

മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക…

മനസ്സുകൊണ്ടൊരു മടക്ക യാത്ര (ഓര്‍മ്മക്കുറിപ്പ്): സന്തോഷ് പിള്ള

നാൽപത്തിയൊന്ന് വർഷങ്ങൾക്കുശേഷം, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികൾ, പണ്ട്, അവർ വാനമ്പാടികളായി പാറിനടന്ന വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി. വിവിധ സ്ഥലങ്ങളിൽ നിന്നും, മൂന്നു വർഷം നീണ്ടുനിന്ന ഡിഗ്രി ക്ലാസ്സ്, എന്ന വഴിയമ്പലത്തിൽ, നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് എത്തിച്ചേർന്ന സതീർത്ഥ്യർ, വീണ്ടും ഒത്തുകൂടിയപ്പോൾ, ഇടവേളയാകുന്ന ദീർഘ നിശ്വാസത്തിന് നാല് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ടാകുമെന്ന് നിരൂപിച്ചിരുന്നില്ല. പഴയ ഓർമ്മകൾ ചെത്തിമിനുക്കിയപ്പോൾ, ക്ലാസ്സിലെ അവസാന ദിവസം അവർ ഒത്തുചേർന്ന പാടിയ “അണിയാത്ത വളകൾ ” എന്ന സിനിമയിലെ ഗാനം പലരുടെയും അധരങ്ങളിലേക്ക് അവരറിയാതെ എത്തിച്ചേർന്നു. “പിരിയുന്ന കൈവഴികൾ ഒരുമിച്ചുചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ.. ഒരു ദീർഘ നിശ്വാസം ഇടവേളയാക്കുവാൻ ഇടവന്ന സൂനങ്ങൾ നമ്മൾ… ഇതു ജീവിതം, മണ്ണിൽ ഇതു ജീവിതം” അതെ, ജീവിതം പലപ്പോഴും അപ്രതീക്ഷിത അനുഭവങ്ങളാണല്ലോ നമ്മൾക്കുവേണ്ടി കാത്തുവെച്ചിരിക്കുക. അയ്യോ! ഇതാരാണ്? ഹബീബല്ലേ? ആളങ്ങ്, ആകെ മാറിപ്പോയല്ലോ? മുപ്പത്തഞ്ച്…

സ്വർഗ്ഗവും, നരകവും എവിടെയാണ്?; ഭൂമിയിലോ, ഭൂമിക്ക് മുകളിലോ, ഭൂമിക്ക് താഴെയോ, അതോ നമ്മുടെയെല്ലാം മനസ്സിലോ?!!

സ്വർഗ്ഗവും, നരകവും, എവിടെയാണ്?. ഭൂമിയിലോ, ഭൂമിക്ക് താഴെയോ, അതോ ഭൂമിക്ക് മുകളിൽ ആകാശത്തിലോ?. ഇത് എവിടെ?. യഥാർത്ഥത്തിൽ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾക്ക് സമൃദ്ധവും വ്യത്യസ്തവുമായ സ്രോതസ്സുകൾ ഉണ്ടെങ്കിലും, സാധാരണ വിശ്വാസിയുടെ വീക്ഷണം പ്രധാനമായും അവൻ്റെ മത പാരമ്പര്യത്തെയും, പ്രത്യേക വിഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ആത്മാവിൻ്റെ അമർത്യതയുമായി ബന്ധപ്പെട്ട മരണാനന്തരമുള്ള സമാധാനപരമായ ഒരു ജീവിതവുമായി സ്വർഗ്ഗം എന്ന സങ്കൽപ്പത്തെ പൊതുവെ മതങ്ങൾ അംഗീകരിക്കുന്നു. അതായത് സ്വർഗ്ഗം പൊതുവെ സന്തോഷത്തിൻ്റെ ഒരു സ്ഥലമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അവർ നരകത്തെ പലപ്പോഴും ഭൂതങ്ങൾ നിറഞ്ഞ സ്ഥലമായി ചിത്രീകരിക്കുന്നു. കാരണം അവിടെ നശിപ്പിക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റേതെങ്കിലും ഭയാനകമായ അമാനുഷിക രീതിയിലുള്ള വ്യക്തികൾ, അഥവാ സാത്താൻ പോലെയുള്ള ഒന്നാണ് പലരെയും ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ അറിവ്, ബോധതലം, യാഥാർത്ഥ്യം, ഇവ തിരഞ്ഞെടുക്കാൻ ശരിക്കും നിങ്ങൾക്ക് അധികാരമുണ്ട്. അതുകൊണ്ട് എന്താണ്…

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നഴ്‌സുമാരെ എങ്ങനെ ആദരിക്കാം

2024 മെയ് 6 മുതൽ മെയ് 12 വരെ നടക്കുന്ന ദേശീയ നഴ്‌സിംഗ് വാരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഇത് ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അശ്രാന്തമായ അർപ്പണബോധവും അഗാധമായ സ്വാധീനവും ആഘോഷിക്കുന്നു. ഈ വർഷത്തെ പ്രമേയം, “മാറ്റുന്ന ജീവിതങ്ങൾ, നാളെയെ രൂപപ്പെടുത്തൽ” എന്നതാണ്. ആരോഗ്യ സംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ വഹിക്കുന്ന പരിവർത്തനപരമായ പങ്ക് ഉൾക്കൊള്ളുന്നു. അനുകമ്പയോടെയുള്ള രോഗി പരിചരണം നൽകുന്നത് മുതൽ നയമാറ്റത്തിനായി വാദിക്കുന്നത് വരെ, നഴ്‌സുമാർ നല്ല മാറ്റത്തിന് ഉത്തേജകമാണ്. അവരുടെ അചഞ്ചലമായ പ്രതിബദ്ധത വ്യക്തികളുടെ ജീവിതത്തെ രൂപപ്പെടുത്തുക മാത്രമല്ല, ആരോഗ്യ സംരക്ഷണ നവീകരണത്തിൻ്റെയും സാമൂഹിക പുരോഗതിയുടെയും പാതയെ സ്വാധീനിക്കുകയും ചെയ്യുന്നു. ദേശീയ നഴ്‌സിംഗ് വാരത്തെ നാം അനുസ്മരിക്കുന്ന വേളയിൽ, നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകൾക്ക് അവരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാം, നമുക്കെല്ലാവർക്കും ആരോഗ്യകരവും ശോഭയുള്ളതുമായ ഒരു നാളെ രൂപപ്പെടുത്തുന്നതിൽ അവരുടെ സുപ്രധാന പങ്ക് തിരിച്ചറിയാം. ലോകമെമ്പാടുമുള്ള നമ്മുടെ…

അന്താരാഷ്ട്ര നഴ്‌സസ് ദിനം – ഫ്ലോറൻസ് നൈറ്റിംഗേലിനെ ആദരിക്കുന്നു

1820-ൽ ആധുനിക നഴ്‌സിംഗിന്റെ തുടക്കക്കാരിയായി അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ജനനത്തെ ബഹുമാനിക്കുന്ന മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. 1974-ൽ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) സ്ഥാപിതമായ ഈ വാർഷിക പരിപാടി ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണത്തിന് നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നു. 1850-കളിലെ ക്രിമിയൻ യുദ്ധസമയത്ത്, ഫ്ലോറന്‍സ് നൈറ്റിംഗേൽ നഴ്‌സിംഗിൽ കാര്യമായ പുരോഗതി കൈവരിച്ചു. പരിതാപകരമായ അവസ്ഥകൾക്ക് സാക്ഷ്യം വഹിച്ച അവർ, ശുചീകരണവും പരിക്കേറ്റ ബ്രിട്ടീഷ് പട്ടാളക്കാർക്ക് മതിയായ വിതരണവും ഉറപ്പാക്കുന്ന കർശനമായ പരിചരണ മാനദണ്ഡങ്ങൾ നടപ്പിലാക്കി. അവരുടെ അനുഭവങ്ങൾ ആരോഗ്യ സംരക്ഷണത്തിനും നഴ്‌സിംഗ് പരിഷ്‌ക്കരണത്തിനുമുള്ള അവരുടെ വാദത്തെ പ്രോത്സാഹിപ്പിച്ചു. അത് 1860-ൽ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ നൈറ്റിംഗേൽ സ്‌കൂൾ ഓഫ് നഴ്‌സിംഗ് സ്ഥാപിക്കുന്നതിൽ കലാശിച്ചു. ഈ സംരംഭം ഓസ്‌ട്രേലിയയിലും യു എസ് എയിലും ഉൾപ്പെടെ ആഗോളതലത്തിൽ സമാനമായ നഴ്സിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന്…

ഉമ്മയുമൊത്ത് മറക്കാനാവാത്ത ഒരു തീര്‍ത്ഥയാത്ര (മാതൃദിന സ്മരണ): അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഉമ്മ മണ്മറഞ്ഞിട്ട് ഈ മാതൃ ദിനത്തില്‍ കാല്‍ നൂറ്റാണ്ടാവുന്നു. ഈ ദിനത്തില്‍, 51 കൊല്ലം മുമ്പ് നടന്ന ഒരു രസകരമായ സംഭവം സ്മൃതി ദര്‍പ്പണത്തില്‍ തെളിഞ്ഞുവരുമ്പോള്‍, ചുണ്ടില്‍ ചിരി വിരിയുന്നു. ഉമ്മാക്ക് പുണ്യസ്ഥലങ്ങളും ദര്‍ഗ ശരീഫുകളും സന്ദര്‍ശിക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ ഞങ്ങള്‍ അജ്മീറിലെത്തി. ദര്‍ഗയില്‍ നിന്ന് ചായ കുടിക്കാനും ഭക്ഷണം വാങ്ങിക്കാനുമായി ദര്‍ഗാ ഭോജനശാലയിലെത്തി. വിശാലമായ അവിടെ തിരക്കുണ്ടായിരുന്നു. ചായക്കുവേണ്ടി കാത്തുനില്‍ക്കേ, പാചകക്കാരന്‍ ബൃഹത്തായ പാല്‍പ്പാത്രം ഇളക്കിക്കൊണ്ടിരിക്കുന്നു. പാത്രത്തില്‍ എന്തോ വീഴുന്നതു പോലെ ഇളക്കുമ്പോള്‍ കറുത്തത് കാണുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, അത് പാചകശാലയിലെ അസഹനീയമായ ആവിയില്‍ പെട്ടു വീഴുന്ന ഈച്ചകളാണെന്ന്! ചായ കുടിക്കാതെ റൂമില്‍ പോയി. ദര്‍ഗ ഭാരവാഹികളോട് വേറെ ഭക്ഷണത്തിനു അപേക്ഷിച്ചു. പിറ്റേന്ന് ഉമ്മയുടെ ആഗ്രഹസഫലീകരണത്തിനായി പുണ്യകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഏതോ മലയടിവാരത്തിലെത്തിയപ്പോള്‍, കരകവിഞ്ഞൊഴുകുന്ന വെളളപ്പാച്ചില്‍ മുറിച്ചു മറുകര കടക്കാന്‍ ജനം വരിയായി നില്‍ക്കുന്നു.…

എന്താണ് പേസ് മേക്കർ?; മനുഷ്യ ശരീരത്തില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഒരു സാധാരണ താളത്തിൽ ഹൃദയമിടിപ്പിനെ സഹായിക്കുന്ന, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ഉപകരണമാണ് പേസ്മേക്കർ. പരമ്പരാഗത പേസ് മേക്കറുകൾക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്: ഒരു ജനറേറ്റർ, വയറുകൾ (ലീഡുകൾ), സെൻസറുകൾ (ഇലക്ട്രോഡുകൾ). ചില പുതിയ പേസ് മേക്കറുകൾ വയർലെസ് ആണ്. അസാധാരണമായ ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ ഇത് വൈദ്യുത പ്രേരണകൾ ഉണ്ടാക്കുന്നു. ഇടതോ വലതോ തോളെല്ലിന്റെ താഴെയായി ചര്‍മ്മത്തിനും കൊഴുപ്പിനും അടിയിലായാണ്‌ പേസ്‌ മേക്കര്‍ സ്ഥാപിക്കുന്നത്‌. പേസ്‌മേക്കറിന്റെ ലീഡ്‌ ഞരമ്പ്‌ വഴിയാണ്‌ ഹൃദയപേശികളുമായി ബന്ധിപ്പിക്കുന്നത്‌. 25 മുതല്‍ 35 ഗ്രാം ഭാരമെ ഇതിന്‌ ഉണ്ടാകു. പരമ്പരാഗത പേസ്മേക്കർ ചെറിയ വയറുകളിലൂടെ (ലീഡുകൾ) നിങ്ങളുടെ ഹൃദയവുമായി ബന്ധിപ്പിക്കുന്നു. വയറുകളുടെ അറ്റത്തുള്ള സെൻസറുകൾ (ഇലക്ട്രോഡുകൾ) അസാധാരണമായ ഹൃദയമിടിപ്പുകൾ കണ്ടെത്തുകയും നിങ്ങളുടെ ഹൃദയത്തെ സാധാരണ താളത്തിലേക്ക് തിരികെ കൊണ്ടുവരാൻ വൈദ്യുത പ്രേരണകൾ നൽകുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പേസ്മേക്കാര്‍ ആവശ്യം വരുന്നത്? ഇനിപ്പറയുന്നവയാണെങ്കിൽ നിങ്ങളുടെ ഹൃദയമിടിപ്പ്…

രാജഭരണത്തില്‍ നിന്ന്‌ കമ്മ്യൂണിസത്തിലേക്ക്‌ (യാത്രാ വിവരണം): കാരൂര്‍ സോമന്‍, ചാരുംമൂട്‌

യാത്രകള്‍ ആത്മാവിനെ കണ്ടെത്താന്‍ സഹായിക്കുന്നു. പച്ചിലകളാല്‍ പൊതിഞ്ഞു നില്‍ക്കുന്ന ഭയാനകമായ ഡ്രാക്കുള കോട്ടയില്‍ നിന്ന്‌ ഞങ്ങള്‍ ബുക്കാറെസ്റ്റിലേക്ക്‌ യാത്ര തിരിച്ചു. കോട്ടക്കുള്ളിലെ മിഴിച്ചുനോക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചോരക്കണ്ണുകള്‍ മനസ്സില്‍ മായാതെ നിന്നു. ഭൂമിയെ പൂജിക്കാനെന്നപോലെ മരങ്ങളില്‍ നിന്ന്‌ പൂക്കള്‍ കൊഴിഞ്ഞുവീണു. അകലെ കാണുന്ന മരങ്ങള്‍ക്കിടയില്‍ അന്ധകാരമാണ്‌. സൂര്യപ്രകാശം മങ്ങി വന്നു. പടിഞ്ഞാറേ ചക്രവാളം തിളങ്ങാന്‍ തുടങ്ങി. മനസ്സ്‌ നിറയെ കണ്ണഞ്ചിപ്പിക്കുന്ന പര്‍വ്വത നിരകള്‍. ലോകസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ (ഡ്രാക്കുള കോട്ട കാണാന്‍ സാധിച്ചതില്‍ സന്തോഷം തോന്നി. യൂറോപ്പിന്റ മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകള്‍ 51% റൊമാനിയയിലും ബാക്കി ഭാഗങ്ങള്‍ ചെക്ക്‌ റിപ്പബ്ലിക്ക്‌, പോളണ്ട്‌, സ്ലൊവാക്യ, യുക്രൈന്‍, ഹംഗറി, സെര്‍ബിയയിലും സ്ഥിതിചെയ്യുന്നു. റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ കന്യക വനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്രദേശമാണ്‌ റൊമാനിയ. റൊമാനിയയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണിത്‌. 2,500 മീറ്ററിനും (8,200 അടി) 2,550…