ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്‌സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ) എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിഡിന്റെ പ്രതിസന്ധിഘട്ടത്തിലും നല്ല നിലയിൽ റൈറ്റേഴ്‌സ് ഫോറം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മുൻ ഭാരവാഹികളെ ജനറൽബോഡി അഭിനന്ദിക്കുകയുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മുല്ലയ്ക്കൽ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, സഭാശുശ്രൂഷകൻ എന്നീ നിലകളിൽ ക്രിസ്തീയ മണ്ഡലത്തിൽ സജീവമാണ്. എക്സ്പ്രസ് ഹെറാൾഡ് എന്ന ഓൺലൈൻ പത്രത്തിന്റെ പത്രാധിപർ കൂടിയായ രാജൂ തരകൻ ക്രിസ്തീയ- സെക്കുലർ…
Category: AMERICA
ലോക മലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ
വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. ലോകം മുഴുവന്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. ഒത്തൊരുചേരലുകളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണിത്. ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ലോകമലയാളികൾക്ക് ഫൊക്കാനയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ പ്രതീക്ഷയായിട്ടാണ് ക്രിസ്തുദേവൻ അവതാരം ചെയ്തത്. അമേരിക്കയെ സംബന്ധിച്ച് ക്രിസ്‌തുമസ് ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്. അത് വൈവിദ്ധ്യമാര്‍ന്ന വിവിധ സംസ്‌ക്കാരങ്ങളുടെ ഒത്തുചേരലും ആഘോഷങ്ങളുമാണ്. കാലത്തിനനുസരിച്ചുള്ള ഓരോ പരിവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അങ്ങനെ കുടിയേറ്റക്കാരായ ജനങ്ങളുടെ സമ്മിശ്ര സംസ്‌ക്കാരത്തില്‍ ക്രിസ്‌തുമസാഘോഷങ്ങള്‍ക്ക് പുനരാവിഷ്‌ക്കരണം നല്‌കിയത് അമേരിക്കന്‍ ഐക്യനാടുകളാണ്. ജാതി മത വർഗ വിത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ജന്മദിനം യേശുദേവന്റെ…
കാനഡ എഡ്മിന്റണിൽ ഹാർമണി വേവ്സ് എന്ന സംഗീത മെലഡി ആൽബം പ്രകാശനം ചെയ്തു
കൊഴിഞ്ഞു പോയ വർഷങ്ങളിൽ കോവിഡിന്റെ ദുരന്തത്തിൽ പെട്ട് വലഞ്ഞിരുന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതെ , ഒരു ഒത്തു കൂടലുകളും നടത്താൻ പറ്റാതിരുന്ന കാലത്തെ അതിജീവിച്ചുകൊണ്ട് ശാന്തിയുടെയും, സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ സമയം ഡിസംബർ മാസം. പശ്ചാത്യ സംസ്കാരത്തിൽ സാന്റാ യുടെ ജനനമായോ, സാന്റാ ഗിഫ്റ്റ്മായി വരുന്ന സമയമയുമൊക്കെ കാണുന്ന ക്രിസ്മസ് കാലഘട്ടം, ക്രിസ്തുവിൻറെ ജനനമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ എഡ്മൺടണിൽ നിന്നുള്ള ഒരു കൂട്ടം കലാകാരൻമാർ Harmony Waves എന്ന പേരിൽ ഒരു ക്രിസ്മസ് മെലഡിയുമായി കടന്നു വന്നിരിക്കുന്നു. രാജാവിൻ സങ്കേതം, പൈതലാം യേശുവേ, യഹൂദിയായിലെ, രാത്രി രാത്രി രജത രാത്രി, അലകടലും തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ദശാബ്ദങ്ങളെ അതിജീവിച്ച് ഇന്നും പകരം വയ്ക്കാനില്ലാത്ത ഗാനങ്ങളായി നിലനിൽക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പാടിയിരിക്കുന്നത് യേശുദാസ്, ചിത്ര, സുജാത എന്നീ…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടനയുടെ ഹോളിഡേ ആഘോഷങ്ങളില്‍ വച്ച് യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരിക്കും ആദ്യമായി ഈ ഫണ്ട് വിനിയോഗിക്കുകയെന്നു പറഞ്ഞു. വിവിധ കോര്‍പറേഷനുകള്‍ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിയറിംഗ് ഗ്രാജ്വേറ്റ് ചെയ്ത കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഐഐടി കാണ്‍പൂര്‍ ഗ്രാജ്വേറ്റ് ആയ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷും ഈ സംരംഭം തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും, വിവിധ കോര്‍പറേഷനുകളുടെ സഹായം അഭ്യര്‍ഥിക്കുന്നതായും, അനേകം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഈ ഫണ്ട് ഗുണം ചെയ്യുമെന്നും എ.എ.ഇ.ഐ.ഒയുടെ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍മാരായ ഡോ. പ്രമോദ് വോറയും, പാന്‍ എന്‍ജിനീയറിംഗ് കോര്‍പറേഷന്‍ സി.ഇ.ഒ ഗുല്‍ഷാര്‍ സിംഗും…
ഓർമ്മകളുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്തുമസ് കാലം: ജില്ലി സുഷിൽ, ഡാളസ്
ധനു മാസത്തിലെ ഈർപ്പമുള്ള കാറ്റും, ചെറിയ തണുപ്പും, കൊയ്തൊഴിഞ്ഞ പാടങ്ങളും, ചാണകം മെഴുകിയ മുറ്റവും, രാത്രി സമയങ്ങളിലെ വീടുകൾ തോറുമുള്ള കരോൾ സര്‍വീസും, ക്രിസ്തുമസ് കാർഡുകളും, നക്ഷത്രങ്ങളും, പുൽക്കൂടും, പാതിരാ കുർബാനയും, കേക്കിന്റെ മധുരവും എല്ലാം ചേർന്ന് എണ്ണിയാൽ തീരാത്ത അനുഭൂതികൾ സമ്മാനിക്കുന്ന രസകരമായ കാലം. ആദ്യകാലങ്ങളിൽ കുന്നംകുളം ഭാഗങ്ങളിൽ ക്രിസ്തുമസിന്റെ പ്രത്യേകമായ പലഹാരമായിരുന്നത് ശർക്കര പാനിയിൽ കുഴച്ചെടുക്കുന്ന അവുലോസ് പൊടിയായിരുന്നു. പാതിരാ കുർബാനക്കു ശേഷം നേർച്ചയായി കൊടുത്തിരുന്നതും ഈ നനച്ച പൊടിയാണ്. ക്രിസ്തുമസിന് രണ്ടോ മൂന്നോ ദിവസം മുൻപ് അരി കുതിർത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു തേങ്ങായും ചേർത്തു വറുത്തെടുക്കുന്നു. പിന്നീട് ക്രിസ്തുമസിന്റെ തലേ ദിവസം തിളയ്ക്കുന്ന ശർക്കര പാനിയിൽ കുഴച്ചെടുത്ത് മുള കൊണ്ടുള്ള ഒരു പുതിയ കുട്ടയിലാക്കി പള്ളിയിൽ കൊണ്ട് പോകും. ഏറെക്കുറെ പള്ളിയുടെ ആരംഭകാലം മുതൽ ഈ വഴിപാട് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നതാണ്. ആരോഗ്യപരമായ…
2022-ലെ ക്രിസ്മസ് സന്ദേശം – പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ക്രിസ്മസ് (റവ. ഡോ. ജോസഫ് വർഗീസ്)
മറ്റൊരു ക്രിസ്മസ് കൂടി വന്നിരിക്കുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഈ ഭൂമിയിലെ അവന്റെ ജനത്തിന് സമാധാനം” എന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം. സമാധാനം തേടിയാൽ എവിടെയും കണ്ടെത്താനാവില്ല. നിങ്ങളുടെ അയൽപക്കത്ത്, നിങ്ങളുടെ പട്ടണത്തിൽ, നിങ്ങളുടെ കൗണ്ടിയിൽ, നിങ്ങളുടെ സംസ്ഥാനത്ത് അല്ലെങ്കിൽ ഈ രാജ്യത്തിൽ നിങ്ങൾക്ക് സമാധാനം കാണാൻ കഴിയില്ല. ദേശീയമായാലും അന്തർദേശീയമായാലും സമാധാനം നമ്മെ ഒഴിവാക്കുകയാണ്. എന്നാൽ ഒരിടത്ത് സമാധാനം കാണാം. ക്രിസ്തുവിനെ നിങ്ങളിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഹൃദയം അവനുവേണ്ടി ഒരു പുൽത്തൊട്ടിയാക്കുക. 2000 വർഷങ്ങൾക്ക് മുമ്പുള്ള യഥാർത്ഥ സന്ദേശം സമൂഹത്തിലെ ഏറ്റവും താഴ്ന്നവരിലേക്ക് പങ്കിട്ടു. അക്കാലത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനത. വയലിലെ ഇടയന്മാർക്ക് അവകാശപ്പെടാനൊന്നുമില്ല, അവരുടെ ആടുകളും എടയ വടികളും ഒഴികെ). ക്രിസ്തുമസിന്റെ കഥ പരിചിന്തിക്കുക: യഥാർത്ഥ ബൈബിളിലെ കഥ ഒരേ മനസ്സായിരുന്നു: ദൈവത്തെ അന്വേഷിക്കുന്നവർ സ്വർഗ്ഗത്തിലേക്ക് നോക്കരുത്, രാജകൊട്ടാരങ്ങളിലേക്ക് പോകരുത്, അനുമാനത്തിലൂടെ, മനോഹരമായ കരോൾ…
ഡോ. പ്രകാശ് പി തോമസ് ഡിസംബർ 27 നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റൺ : ഡിസംബർ 27 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐ പി എൽ) കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറിയും മാർത്തോമാ സഭ മുൻ ട്രസ്റ്റിയും പ്രമുഖ പ്രഭാഷകനുമായ അഡ്വ.ഡോ പ്രകാശ്.പി. തോമസ് മുഖ്യ പ്രഭാഷണം നല്‍കുന്നു. അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായെത്തിയ പ്രകാശ് കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ഓഫ് ഇന്ത്യ ഫെല്ലോഷിപ്പ് മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി…
ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? : പി.പി. ചെറിയാന്‍
ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകന്മാരായ സോക്രട്ടറീസ്, അരിസ്റ്റോട്ടിൽ, മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെറുപ്പ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ നിന്നും നാം പഠിച്ചത് നമ്മുടെ സ്മൃതിപഥത്തിൽ ഇന്നും മായാതെ തങ്ങിനിൽക്കുന്നു. എന്നാൽ, ലോക ചരിത്രത്തെ ബി സിയെന്നും എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും ചരിത്ര രേഖകളിൽ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളിൽ മാത്രം രേഖപെടുത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി ഇന്നും അതവശേഷിക്കുന്നു. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് അവിടെയുള്ള ഇടയന്മാര്‍ക്കില്ല. റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി…
ക്യാപിറ്റോള്‍ കലാപത്തിന് ഉത്തരവാദിയായ ട്രംപ് ഇനിയൊരിക്കലും സ്ഥാനമേൽക്കരുത്: ഹൗസ് കമ്മിറ്റി
മാരകമായ അക്രമത്തിന് പ്രേരിപ്പിച്ചതിന് റിയൽ എസ്റ്റേറ്റ് ശതകോടീശ്വരനെ വീണ്ടും പബ്ലിക് ഓഫീസിലേക്ക് മത്സരിക്കാന്‍ അനുവദിക്കരുതെന്ന ദീർഘകാലമായി കാത്തിരുന്ന റിപ്പോർട്ടിൽ ഉപസംഹരിച്ച്, കഴിഞ്ഞ വർഷത്തെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഹൗസ് കമ്മിറ്റി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി. വാഷിംഗ്ടണ്‍: 2021 ജനുവരി 6 ന് ക്യാപിറ്റോൾ ഹില്ലിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് കമ്മിറ്റി നിയമ നിർമ്മാതാക്കൾ വ്യാഴാഴ്ച വൈകി പുറത്തിറക്കിയ അന്തിമ റിപ്പോർട്ടിൽ, 2020ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം മാരകമായ സംഭവത്തിന് ഉത്തരവാദി ട്രംപാണെന്നും അധികാരത്തിൽ മുറുകെ പിടിക്കാനുള്ള പരാജയപ്പെട്ട ശ്രമത്തിൽ കലാപം സംഘടിപ്പിച്ചെന്നും ആരോപിച്ചു. “ജനുവരി 6 ന്റെ പ്രധാന കാരണം ഒരു വ്യക്തിയാണ്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റ് പലരും പിന്തുടർന്നു,” റിപ്പോർട്ട് അതിന്റെ എക്സിക്യൂട്ടീവ് സംഗ്രഹത്തിൽ ഉറപ്പിച്ചു പറഞ്ഞു. ക്യാപിറ്റോളിലെ ആൾക്കൂട്ട ആക്രമണം “2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ…
യുക്രെയിനിൽ നിന്ന് ജൈവായുധ ഗവേഷണം യുഎസ് മാറ്റുന്നു: റഷ്യ
യുഎസ് സൈന്യം തങ്ങളുടെ നിയമവിരുദ്ധ ജൈവായുധ ഗവേഷണം ഉക്രെയ്നിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയാണെന്ന് റഷ്യയുടെ ന്യൂക്ലിയർ ബയോളജിക്കൽ ആൻഡ് കെമിക്കൽ ഡിഫൻസ് ട്രൂപ്പിന്റെ തലവൻ പറഞ്ഞു. പെന്റഗൺ അതിന്റെ പൂർത്തിയാകാത്ത ഗവേഷണ പ്രോജക്ടുകൾ മധ്യേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും രാജ്യങ്ങളിലേക്ക് കൈമാറാൻ സജീവമായി പ്രവർത്തിക്കുന്നതായി ശനിയാഴ്ച നടന്ന ഒരു ബ്രീഫിംഗിൽ ഇഗോർ കിറില്ലോവ് പറഞ്ഞു. കംബോഡിയ, സിംഗപ്പൂർ, തായ്‌ലൻഡ്, കെനിയ, ഇന്തോ-പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് ചില രാജ്യങ്ങളുമായും അമേരിക്ക സഹകരണം വർദ്ധിപ്പിക്കുന്നുണ്ടെന്നും, യുഎസ് പ്രതിരോധ വകുപ്പിന് ഇതിനകം തന്നെ ഉയർന്ന തലത്തിലുള്ള ജൈവസംവിധാനത്തിന്റെ ലബോറട്ടറികൾ ഉള്ള രാജ്യങ്ങളിൽ ഏറ്റവും താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബർ 28 നും ഡിസംബർ 16 നും ഇടയിൽ ജനീവയിൽ നടന്ന ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺ കോൺഫറൻസിൽ ഉക്രെയ്നിലെ യുഎസ് ലബോറട്ടറികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ…
