ഓസ്റ്റിൻ : ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സമാപിച്ച ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് വൻവിജയം. ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ചിക്കാഗോ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയിൽ പങ്കെടുത്തത്. റൌണ്ട് റോക്ക് ഇൻഡോർ സ്പോർട്സ് സെന്റർ, റൌണ്ട് റോക്ക് മൾട്ടി പർപ്പസ് കോംപ്ലക്സ് (ഔട്ട്ഡോർ) എന്നീ സ്പോർട്സ് സ്റ്റേഡിയങ്ങൾ വേദികളായി. 250 പോയിന്റ് നേടി ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ഇടവക ഓവറോൾ ചാമ്പ്യരായി. 237.5 പോയിന്റോടെ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക റണ്ണേഴ്സ് അപ്പും നേടി. ഡിവിഷൻ -ബി യിൽ സാൻഅന്റോണിയോ, മക്കാലൻ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടി. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിന്റെ സമാപനത്തിൽ നടന്ന സമ്മാനദാന…
Category: AMERICA
ഇന്ത്യാ ഡേ പരേഡിന് വൻ തയ്യാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചൻറ്സ് അസ്സോസ്സിയേഷൻ
ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മെർച്ചന്റ്സ് അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം കൂടിയ അസ്സോസിയേഷൻ ഭാരവാഹികളുടെയും ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുടെയും സംയുക്ത യോഗത്തിൽ പരേഡിന് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി ചർച്ച നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാമതു വർഷമായതിനാൽ മുൻ വർഷങ്ങളതിനേക്കാൾ വിപുലമായ രീതിയിലാണ് ആഘോഷ ക്രമീകരണങ്ങൾ നടത്തുന്നത്. ബെല്ലെറോസിലുള്ള സെൻറ് ഗ്രീഗോറിയോസ് പള്ളിയുടെ അങ്കണത്തിൽ 14 -ന് ഞായറാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ഗ്രിഗോറിയൻ ഹാൾ ഓഡിറ്റോറിയത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങൾ നടത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. മിനി പരേഡ്, പതാക ഉയർത്തൽ, ദേശീയ ഗാനാലാപനം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഡി.ജെ…
യുഎസില്‍ സാമൂഹിക അകലവും ക്വാറന്റീനും അവസാനിപ്പിച്ചതായി സിഡിസി
വാഷിംഗ്ടണ്‍: കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിക്കലും ക്വാറന്റീനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്സിനേഷന് സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ്ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍…
മാർത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയിൽ നടത്തിയ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്.ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശപ്രകാരം നേറ്റിവ് അമേരിക്കൻ മിഷന്റെ നേതൃത്വത്തിൽ പുതിയതായി തുടക്കം കുറിച്ച നാവഹോ ആദിമവാസി വിഭാഗത്തിൽപെട്ടവരുടെ ഇടയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ് ) ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി. അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്സിക്കോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളുടെ കോർണ്ണർ സ്ഥലമായ ഫാർമിംഗ്ടണിലെ മലകളുടെ അടിവാരത്ത് അധിവസിക്കുന്ന നാവഹോ ആദിമവാസികൾക്കായിട്ടാണ് വിബിഎസ് നടത്തിയത്. നേറ്റിവ് അമേരിക്കൻ മിഷന്റെ കോർഡിനേറ്റേഴ്സ് ആയ ഒ.സി എബ്രഹാം, നിർമ്മല എബ്രഹാം (ഡെലാവെയർ) എന്നിവരുടെ നേതൃത്വത്തിൽ റവ.ജോബി ജോൺ തോമസ് (ഡാളസ് ), റവ.അരുൺ ശാമുവേൽ വർഗീസ് (ലോസ് ആഞ്ചലസ്), കെസിയാ ചെറിയാൻ (ഡാളസ്), സ്റ്റാൻലി തോമസ് (ചിക്കാഗോ), ഷാരോൺ മാത്യു (ലോസ് ആഞ്ചലസ്), ഷാജീ രാമപുരം (ഡാളസ്), ക്രിസ്സെൻ ജോസഫ് (ലോസ്…
ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA)
സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡൻറ് സ്ഥാനാർതഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരെ വിജയാശംസകൾ അറിയിച്ചും “ഫാമിലി ടീം” അംഗങ്ങളുടെ ഇലക്ഷനിൽ എല്ലാവിധ പിന്തുണകൾ അറിയിച്ചും മങ്ക സെക്രട്ടറി ടോം ചാർളി, ട്രഷറർ ജാക്സൺ പൂയപ്പാടം, ഫോമാ മുൻ വൈസ് പ്രസിഡൻറ് വിൻസെന്റ് ബോസ് എന്നിവർ സംസാരിച്ചു. 2022 – 24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന “ഫോമാ ഫാമിലി ടീം” അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ…
വെരി റവ ഡോ കെ ജി പോത്തൻ ആഗസ്റ്റ് 16നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ : ആഗസ്റ്റ് 16 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മാർത്തോമാ സഭയിലെ സീനിയർ വികാരി ജനറാളും, കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാളും,ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ വെരി റവ ഡോ കെ ജി പോത്തൻ മുഖ്യ പ്രഭാഷണം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ് 16നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്കുന്ന കെ ജി പോത്തൻ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ്…
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 21ന് റോക്ക്ലാന്റില്‍
ചിക്കാഗൊ: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് (ഫൊക്കാന) ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഓണാഘോഷവും ഓഗസ്റ്റ് മാസം 21-ാം തീയതി 3.00PM മുതല്‍ 6.00PM വരെ ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൗണ്ടിയിലുള്ള ക്ലാര്‍ക്ക്സ് ടൗണ്‍ റീഫോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്(107 Strawtown Road west Nyack, NY 10994) ഫൊക്കാന പ്രസിഡന്റ് രാജന് പടവത്തില്‍ മുഖ്യാതിഥിയായി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതും ഓണസന്ദേശം നല്കുന്നതുമാണ്. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് വൈസ് പ്രസിഡന്റ് റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുജ ജോസ്, അസോസിയേറ്റ് ട്രഷറാര്‍ അലക്സാണ്ടര്‍ പൊടിമണ്ണില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോസഫ് കുരിയപ്പുറം, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വിനോദ് കേയാര്ക്കെ, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്ക്കെ, അഡീഷ്ണല്‍ അസോസിയേറ്റ് ട്രഷറാര്‍ ജൂലി ജേക്കബ്, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍മാരായ ഷാജി സാമുവേല്‍, ബിനു…
പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ! സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ! വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച- വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്! ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം! മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും! രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്! സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി! ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ് ആഗതമായി നവജീവനുമെല്ലാരിലും! ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ- സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം! വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം! ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ? നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി MLA നിർവ്വഹിക്കുന്നു
ഫിലഡൽഫിയ: സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ മലയാളികളുടെ സംഘടനാപരമായും സാമൂഹിക പരമായും ഉണ്ടായിട്ടുള്ള ഉയർച്ചക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22 ന് തിങ്കളാഴ്ച വൈകിട്ട് 6 :30 ന് പമ്പ മലയാളി അസോസിയേഷന്റെ ഹാളിൽ വച്ച് പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി നിർവ്വഹിക്കും (9726 Bustleton Ave, UNIT #1, Philadelphia, PA 19115) . . വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പത്ര പ്രവര്‍ത്തന മേഖലയിലെ പ്രമൂഖ വ്യക്തികൾ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാനും പിന്തുണക്കുവാനും ഫിലാഡൽഫിയയിലെ എല്ലാ മലയാള അക്ഷര സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ്, സെക്രട്ടറി അരുൺ കോവാട്ട്, ട്രഷറാർ വിൻസെന്റ് ഇമ്മാനുവേൽ ,രാജു…
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാനിയന്‍ വിദേശകാര്യമന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടു
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ “നിയമപരമായ ആവശ്യങ്ങൾ” അംഗീകരിച്ചുകൊണ്ട് വിയന്ന ചർച്ചകളിലെ കരാറിന്റെ അന്തിമ വാചകത്തിന് അടിസ്ഥാനം നൽകണമെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ അമേരിക്കയോട് ആവശ്യപ്പെട്ടു. “യൂറോപ്യന്മാർ മുഖേന ഞങ്ങളുടെ സന്ദേശം അമേരിക്കയിലേക്ക് ഞങ്ങൾ എത്തിച്ചു. യാഥാർത്ഥ്യ ബോധത്തോടെയും പ്രായോഗിക കാഴ്ചപ്പാടോടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിയമാനുസൃതമായ ആവശ്യങ്ങളുടെ സ്വീകാര്യതയോടെയും അമേരിക്കൻ പക്ഷം അന്തിമ വാചകത്തിൽ ഒരു കരാറിന് അടിസ്ഥാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. “അദ്ദേഹം തന്റെ തുർക്കി സഖ്യ കക്ഷി മെവ്ലട്ട് കാവോസോഗ്ലുവിനോട് ബുധനാഴ്ച ഫോണിൽ പറഞ്ഞു. തിങ്കളാഴ്ച, ഇറാനുമായുള്ള കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള വാചകം പൂർത്തിയായെന്നും വിയന്നയിലെ ചർച്ചകൾ പൂർത്തിയായെന്നുമുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഇറാനിയൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. ഡ്രാഫ്റ്റിന് ഒരു പ്രാരംഭ പ്രതികരണം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പിന്നീട് കൂടുതൽ കാഴ്ചകളുമായി തിരികെ വരുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചർച്ച ചെയ്ത…
