ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമായെ 2022-2024 വർഷം നയിക്കുന്നതിന് ജെയിംസ് ഇല്ലിക്കലിന്റെ ശക്തമായ നേതൃത്വത്തിൽ മത്സരരംഗത്തുള്ള “ഫോമാ ഫാമിലി ടീം”- ന് അനുഗ്രഹാശംസകളുമായി ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായർ. ഏതാനും ദിവസങ്ങൾക്കു മുൻപ് “ഫോമാ ഫാമിലി ടീമിലെ” ആറു സ്ഥാനാർഥികൾക്കും ശശിധരൻ നായരുടെയും മാഗ്ഗ് പ്രസിഡൻറ് അനിൽ ആറന്മുളയുടെയും നേതൃത്വത്തിൽ മറ്റ് അംഗ സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണിൽ സ്വീകരണം നൽകുകയുണ്ടായി. “ഫോമായുടെ യെശ്ശസ് ഉയർത്തിപ്പിടിക്കുവാൻ കഴിവുള്ള ശക്തരായ സ്ഥാനാർഥികളാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ മത്സരരംഗത്തുള്ള ആറ് പേരും. ഫോമായെ പ്രശസ്തിയുടെയും സേവനത്തിൻറെയും അടുത്ത തലങ്ങളിലേക്ക് എത്തിക്കുവാൻ “ഫാമിലി ടീം” പ്രാപ്തരാണ്. വളരെ പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നു വന്ന ഫോമാ എന്ന സംഘടന ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിക്കൊണ്ടു മുന്നേറുകയാണ്. ഈ സംഘടനയെ അടുത്ത രണ്ടു വർഷം ഭംഗിയായി മുന്നോട്ടു നയിക്കുവാൻ…
Category: AMERICA
വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു
ഇന്ത്യാന: ഇന്ത്യാനയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചതായി ഇന്ത്യാന സ്റ്റേറ്റ് പോലീസ് സെര്‍ജന്റ് സ്കോട്ട് കീഗന്‍ ജൂലായ് 31 ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിലിട്ടറിയില്‍ 5 വര്‍ഷത്തെ സേവനത്തിനുശേഷം എല്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ പതിനൊന്നു മാസം മുമ്പാണ് 24 വയസ്സുള്ള നോഹ ഷഹനാവാസ് പോലീസ് ഓഫീസറായി ചേര്‍ന്നത്. പുലര്‍ച്ച 2 മണിക്ക് സംശയം തോന്നിയ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധനക്കിടയില്‍ കാറിലെ യാത്രക്കാരനായ കാള്‍ റോയി കാറില്‍ നിന്നിറങ്ങി ഓഫീസര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെടിവെപ്പിനുശേഷം കാറില്‍ കയറി സ്ഥലം വിട്ട പ്രതിയെ പോലീസ് പിന്തുടര്ന്നാണ് പിടികൂടിയത്. കാറിന്റെ ടയറിനു നേരെ പോലീസ് സ്പൈക്ക് ഉപയോഗിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി. ടയര്‍പൊട്ടിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ കാര്‍ മുന്നോട്ടു പോകല്‍ അസാധ്യമായി. പിന്നീട് ഐ.എസ്.പി.യുടെ നിര്‍ദ്ദേശമനുസരിച്ചു…
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് ഇല്ലിനോയിസ് സെനറ്റര്‍മാരുമായി ചര്‍ച്ച നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ അംബ്രല്ലാ സംഘടനയായ ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് (എ.എ.ഇ.ഐ.ഒ) ഇല്ലിനോയിസിലെ സെനറ്റര്‍മാര്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവ്, കുക്ക് കൗണ്ടി കമ്മീഷണര്‍മാര്‍ എന്നിവരുമായി ഇല്ലിനോയിസിലെ എന്‍ജിനീയറിംഗ് സമൂഹം, എന്‍ജിനീയറിംഗ് സ്റ്റിഡന്റ്സ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ഡോണ്‍ ഹാര്‍മന്‍, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫി, ഗവണ്മെന്റ് എത്തിക്സ് അധ്യക്ഷ സെനറ്റര്‍ ആന്‍ റലപ്പസി, തൊഴില്‍ & വാണിജ്യ കമ്മിറ്റി അംഗം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സെത് ലൂയിസ്, ഇന്റര്‍നാഷണല്‍ ട്രേഡ് ചെയര്മാന് സ്റ്റേറ്റ് റപ്രസന്റേറ്റീവ് മാര്‍ക്ക് വാക്കര്‍, കുക്ക് കൗണ്ടി ബോര്‍ഡ് കമ്മീഷണര്‍ കെവിന് മോറിസണ്‍, എന്‍ജിനീയേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, സമ്മിറ്റി & ഗാല ചെയര്മാന്മാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വോറ, ബോര്‍ഡ് ഓഫ്…
കൊലക്കേസ് പ്രതിയുടെ ആക്രമണത്തില്‍ കറക്ഷന് ഓഫീസര്‍ കൊല്ലപ്പെട്ടു
ഒക്കലഹോമ: ഒക്കലഹോമ ജയിലിലെ കറക്ഷന് ഓഫീസര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊലകേസ്സ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ തിങ്കളാഴ്ച(ആഗസ്റ്റ്1) അറിയിച്ചു. ഡേവിസ് കറക്ഷണല്‍ ഫെസിലിറ്റഇയില് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഓഫീസര്‍ അലന് ജെ ഹെര്‍ഷ്ബര്‍ഗറാണ് കൊല്ലപ്പെ്ട്ടത്. റിക്രിയേഷനു ശേഷം ഹൗസിംഗ് ഏരിയായിലേക്ക് മടങ്ങിവരുന്നതിനിടയില്‍ മാരകായുധം ഉപയോഗിച്ചു പുറകില്‍ നിന്നും പ്രതി ആക്രമിക്കുകയായിരുന്നു. 49 വയസ്സുള്ള ജയില്‍ അന്തേവാസി ഗ്രിഗറി തോംപ്സനെ ഇതിനെ തുടര്‍ന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി. തോംപ്സണ് 2003 ല്‍ നടന്ന ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കേസ്സില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷണര്‍ ഫെസിലിറ്റി കോര്‍ സിവില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലമാണ്. ഒക്കലഹോമ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഓഫീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൽ-ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ യു എസ് വധിച്ചതായി ജോ ബൈഡന്
വാഷിംഗ്ടൺ: കാബൂളിൽ 2001 സെപ്റ്റംബർ 11-ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനും അൽ-ഖ്വയ്ദ തലവനുമായ അയ്മൻ അൽ സവാഹിരിയെ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വാരാന്ത്യത്തിൽ അഫ്ഗാൻ തലസ്ഥാനത്ത് സവാഹിരിയെ വിജയകരമായി ലക്ഷ്യം വച്ച ഉയർന്ന കൃത്യതയുള്ള സ്ട്രൈക്കിന് താൻ അന്തിമ അനുമതി നൽകിയതായി ഒരു ടെലിവിഷൻ പ്രസംഗത്തിൽ ബൈഡന് പറഞ്ഞു. “നീതി ലഭിച്ചിരിക്കുന്നു, ഈ തീവ്രവാദ നേതാവ് ഇപ്പോൾ ഇല്ല,” ബൈഡൻ പറഞ്ഞു. സവാഹിരിയുടെ മരണം 9/11 ന് അമേരിക്കയിൽ കൊല്ലപ്പെട്ട 3,000 ആളുകളുടെ കുടുംബങ്ങൾക്ക് “ആശ്വാസം” നല്‍കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 31 ന് സൂര്യോദയത്തിന് ഒരു മണിക്കൂറിന് ശേഷം രണ്ട് ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ചാണ് സവാഹിരിയെ വധിച്ചത്. ആ സമയത്ത് സവാഹിരി കാബൂളിലെ ഒരു വീടിന്റെ ബാൽക്കണിയിലായിരുന്നു എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്…
ഐ.പി.സി കുടുംബ സംഗമം ആഗസ്റ്റ് 4 വ്യാഴാഴ്ച ഒക്കലഹോമയിൽ തുടക്കമാകും
ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം പ്രാർത്വനാപൂർവ്വം 4ന് വ്യാഴാഴ്ച ഒക്കലാഹോമയിൽ എത്തിച്ചേരും. വൈകിട്ട് 6.30 ന് നാഷണൽ ചെയർമാൻ റവ. പി.സി.ജേക്കബ് ചിന്താവിഷയം അവതരിപ്പിച്ച് കോണ്‍ഫ്രൻസ് ഉത്ഘാടനം ചെയ്യും. ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ. മുഖ്യ പ്രഭാഷകരായ പാസ്റ്റർ പോൾ മാത്യൂസ് (ഉദയ്പുർ), പാസ്റ്റർ ഡോ. സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചൽ സ്റ്റിവെൻ ലിയോ, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. ജെയ് പൈ എന്നിവരെ കൂടാതെ റവ. ഡോ. വത്സൻ എബ്രാഹം, റവ.ഡോ.സാം ജോർജ്, റവ.ഡോ…
നാഷ്വില്ലില്‍ മേളകലാരത്നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളം
നാഷ്വില്‍ (ടെന്നസി): നാഷ്വില്ലിലെ മേളപ്രേമികളെയാകെ വിസ്മയിപ്പിച്ചുകൊണ്ട് മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നാഷ്വില്‍ ടെന്നസ്സിയിലെ ശിഷ്യന്മാര് പഞ്ചാരിമേളം അവതരിപ്പിച്ചു. ചെമ്പടവട്ടങ്ങളെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കൊട്ടികയറിയ താളപെരുപ്പം ശ്രവണമധുരമായി. കേരള അസോസിയേഷന് ഓഫ് നാഷ്വില്ലും ഗണേശ ടെമ്പിള്‍ നാഷ്വില്ലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശിവദാസിനെ ആദരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ശിഷ്യമാരുടെ അരങ്ങേറ്റം നടത്തുന്ന ചടങ്ങായിരുന്നു വേദി. വര്‍ഷങ്ങളുടെ സാധനയുടെ മധുരഫലമായി അരങ്ങേറ്റം മാറി. ക്ഷേത്രം പൂജാരിമാര്‍പൂജ നടത്തി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ നിലവിളക്ക് കൊളുത്തി, ശിവദാസനാശാന് തന്നെ ഇടക്കകൊട്ടി കല്യാണി പത്യാരിയും അഭിരാമി അനിലും സോപാനം പാടി ആദര-അരങ്ങേറ്റ ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചു. ശിവദാസ് ആശന് പൂജിച്ച ചെണ്ടകോലുകള്‍ ശിഷ്യര്‍ക്ക് നല്കി അരങ്ങേറ്റത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ശിവദാസിന്റെ ശിഷ്യ കൂടിയായ ഷീബ മേനോന് ആശാനെയും പഞ്ചാരിമേളത്തിന്റെ വിവിധ ഘടകങ്ങളേയും കാലങ്ങളേയും സദസ്സിന്…
കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്വെന്ഷന് ആഗസ്റ്റ് 5 മുതല്‍ 7 വരെ
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 5 വെള്ളി മുതൽ 7 ഞായർ വരെ സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് (14133 Dennis Lane, Farmers Branch, Tx 75234) വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. പ്രമുഖ ആത്മീയ പ്രഭാഷകനും, നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ഡോ.ജേക്കബ് അനീഷ് വർഗീസ് മുഖ്യ സന്ദേശം നൽകും. മുംബൈ മുള്ളുണ്ട് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അസിസ്റ്റന്റ് വികാരി കൂടിയാണ്. കൺവെൻഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ആഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവജനങ്ങൾക്കായി പ്രത്യേക യൂത്ത് സെമിനാർ ഉണ്ടായിരിക്കുന്നതാണെന്ന് ചുമതലക്കാർ…
കൃപയുടെ ധന്യനിമിഷം: ബഥനി മാർത്തോമ്മാ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു
ന്യുയോർക്ക്: 35 കുടുംബങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പായി 1995-ൽ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അർപ്പിച്ചു കൊണ്ട് റോക്ക് ലാൻഡ് ഓറഞ്ച്ബർഗിലെ ബഥനി മാർത്തോമ്മാ ഇടവക ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുൻപ് ഭദ്രാസനാധിപൻ മോസ്റ്റ് റവ ഡോ ഐസക് മാർ ഫീലക്സിനോസ് കൂദാശ ചെയ്തു ദൈവനാമത്തിൽ സമർപ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി. ഓൾഡ് ഓറഞ്ചബർഗ് റോഡിൽ പണിതീർത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നിൽക്കുന്ന വാസ്തുവിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ത്യാഗനിർഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മെർലിൻ, മെലീസ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറും ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ മലയാളം ക്വയറും പ്രാർത്ഥന ഗീതങ്ങളാലപിച്ചു. ജോസ് ജോർജ്, വൈ. ജോർജ്കുട്ടി…
ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി
ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അമേരിക്കയിലെമ്പാടുമുള്ള ഭൂരിപക്ഷം ഫോമാ പ്രവർത്തകരുടെയും അഭ്യർത്ഥന പ്രകാരമാണ് ശശിധരൻ നായർ മത്സരിക്കാൻ തീരുമാനിച്ചത്. ഫോമയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും പ്രഥമ പ്രസിഡന്റായി ആദ്യ കൺവെൻഷൻ ഹ്യൂസ്റ്റനിൽ വിളിച്ചു ചേർക്കുകയും ച്യ്ത ശശിധരൻ നായർ അന്നുമുതൽ ഫോമയുടെ രക്ഷാധികാരിയെപ്പോലെ പ്രവർത്തിച്ചു വരികയുമാണ്. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, കേരളഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക, ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ശശിധരൻ നായർ ഹൂസ്റ്റണിലും കേരളത്തിലും വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ കൂടിയാണ്.
