ഡാളസ് : ഡാളസ്സില്‍ അഞ്ചു വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ 26 വയസ്സു മാതാവിനെ അറസ്റ്റു ചെയ്തു. ജൂണ്‍ 27ന് സൌത്ത് ഡാളസ്സിലെ ഭവനത്തില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് 5 വയസ്സുകാരനെ അബോധാവസ്ഥയില്‍ കണ്ടെത്തി. പരിശോധനയില്‍ കുട്ടിയുടെ തലയിലും ഉദരത്തിലും ശക്തമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മാതാവ് കുറ്റസമ്മതം നടത്തി. മരണദിവസം കുട്ടിയെ മുഷ്ടി ചുരുട്ടി ഇടിച്ചിരുന്നുവെന്നും, പുറത്തു കോഡു വയര്‍ ഉപയോഗിച്ചും അടിച്ചിരുന്നുവെന്നും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. ചോദ്യം ചെയ്തതിനുശേഷം മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുരുതരമായി ശാരീരിക പീഡനം നടത്തിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഓട്ടോപ്സിക്കു ശേഷം കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ജ്ജ് ചെയ്തേക്കാമെന്നും പോലീസ് കൂട്ടിചേര്‍ത്തു. ജൂണ്‍ 29ന് ബുധനാഴ്ച 5 വയസ്സുകാരന്റെ മരണത്തില്‍…
Category: AMERICA
എൽ.എം.സി. പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്നി ഏലിയാമ്മ സണ്ണി അന്തരിച്ചു
സ്കോട്‌ലന്‍ഡ്: മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്‌ലന്‍ഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്‌ലന്‍ഡ് റീജിയൻ കോഓർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മപത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു. പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തുവീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്‌ലന്‍ഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവകാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി…
ലോക കേരള സഭ എന്ന ഉടായിപ്പ് സഭ (നിരീക്ഷണം): എ.സി. ജോര്‍ജ്ജ്
ആരൊക്കെ എന്തെല്ലാം തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു മുന്‍കാല കേരള സഭയേയും, സമീപകാല കേരള സഭാ രൂപീകരണങ്ങളേയും സമ്മേളനമാമാങ്കങ്ങളേയും ന്യായികരിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വെറും നിരര്‍ത്ഥകവും ഉണ്ടയില്ലാ വെടികളുമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഈ വിഷയത്തേയും അനുബന്ധ സംഭവപരമ്പരകളേയും പറ്റി ഒരു നിഷ്പക്ഷ വിഹഗവിശകലനം നടത്തുകയാണീ ലേഖനത്തിലൂടെ. എന്താണ് ലോക കേരള സഭയുടെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങള്‍? ഈ സഭ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമാണോ? ഭരണഘടനയുടെ അംഗീകാരമുണ്ടോ. ലോകകേരള നിയമസഭ എന്നാണല്ലോ ഈ ഉഡായിപ്പ് സംവിധാനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ സഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അംഗീകാരമുണ്ടോ? അധികാരമുണ്ടോ? നിയമനിര്‍മ്മാണം നടത്താനുള്ള വിവിധങ്ങളായ ക്രൈറ്റീരിയ എന്തൊക്കെയാണ്. നിയമനിര്‍മ്മാണം നടത്തിയാല്‍ ആ നിയമം പ്രാവര്‍ത്തികമാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? ഇതൊന്നും നിര്‍വചി്ക്കാതെ, ഉത്തരം നല്‍കാതെ ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് ഗവണ്മെന്‍റ് അവരുടെ സ്വദേശത്തും വിദേശത്തുമുള്ള ഏതാനും സ്തുതിപാഠകരെ, എപ്പോഴും…
സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിനെതിരെ നീങ്ങണമെന്ന മുന്നറിയിപ്പുമായി കമലാ ഹാരിസ്
വാഷിംഗ്ടണ്‍: അര നൂറ്റാണ്ടിലധികമായി അമേരിക്കന്‍ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗര്‍ഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തു മാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമലയുടെ അഭിപ്രായ പ്രകടനം. ഗര്‍ഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന റോ v/s വെയ്ഡ് നിയമം നീക്കം ചെയ്ത സുപ്രീം കോടതി ജഡ്ജി ക്ലാരന്‍സ് തോമസ് ഈയിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്ര നിയമത്തിന് സമാനമായ സ്വവര്‍ഗ വിവാഹം പോലുള്ള നിയമങ്ങളെക്കുറിച്ചു പുനര്‍ചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരന്‍സ് പറയുന്നത്. സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമ നിര്‍മ്മാണത്തിനുള്ള ഉത്തരവിറക്കിയത്. രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമലാ ഹാരിസ് ഈ…
എട്ടു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു; പിതാവ് അറസ്റ്റില്‍
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സംഭവത്തില്‍ കുട്ടികളുടെ പിതാവും മാതാവിന്റെ കാമുകനുമായ റോഡ്രിക്ക് സ്വയ്ന്‍ റാണ്ടലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡ പെന്‍സകോളയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവമെന്നു ജൂണ്‍ 27ന് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മയും അച്ചനും ഉറങ്ങുന്നതിനിടയിലാണ് എട്ടു വയസുകാരനു ക്ലോസറ്റില്‍ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണു തോക്ക് വച്ചിരുന്നതെന്നു കുട്ടിക്കറിയാമെന്നാണു പോലീസ് വെളിപ്പെടുത്തിയത്. സംഭവം അറിഞ്ഞു പോലീസ് എത്തുന്നതിനു മുന്‍പു റോഡ്രിക്ക് തോക്കും മുറിയില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നും അവിടെ നിന്നു മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. ആയുധം കൈവശം വച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തോക്ക് സുരക്ഷിത സ്ഥാനത്തു വയ്ക്കാതിരുന്നതിനുമാണു…
യൂറോപ്പിൽ യു എസും നേറ്റോയും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നു
വാഷിംഗ്ടണ്‍: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന് മറുപടിയായി യൂറോപ്പിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അമേരിക്കയും നേറ്റോ സഖ്യകക്ഷികളും പ്രഖ്യാപിച്ചു. യുക്രെയിന്‍ യുദ്ധം നാലാം മാസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നടന്ന നേറ്റോ ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി സംസാരിക്കവെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. തെക്കൻ സ്പെയിനിലെ റോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക വിനാശക കപ്പലുകളുടെ എണ്ണം നാലിൽ നിന്ന് ആറായി വർദ്ധിപ്പിക്കാൻ വാഷിംഗ്ടൺ പദ്ധതിയിടുന്നതായി ബൈഡൻ പറഞ്ഞു. യുഎസും അതിന്റെ നേറ്റോ സഖ്യകക്ഷികളും മേഖലയിലെ സഖ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നിലധികം പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഈ നീക്കംനെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പ്രതിബദ്ധതകൾ സഖ്യകക്ഷികളുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശ്രദ്ധേയമായ പ്രകടനമാണെന്നും ബൈഡൻ പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഉക്രേനിയൻ സംസ്കാരത്തെ…
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പറഞ്ഞു. 39 പുരുഷന്മാരും 12 സ്ത്രീകളും മരിച്ചതായി അധികാരികൾ റിപ്പോർട്ട് ചെയ്തതിനെത്തുടര്‍ന്ന് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര സുരക്ഷാ വകുപ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ട്രക്കിലുണ്ടായിരുന്ന കൂടുതല്‍ പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സാന്‍ അന്റോണിയോ റെയില്‍വേ ട്രാക്കിന് സമീപമാണ് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രക്കില്‍ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ട്രക്കിന്റെ പുറകുവശത്തെ ഡോര്‍ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്തു ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്. മെക്സിക്കൊ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും…
ക്രിമിയയിൽ നേറ്റോയുടെ കടന്നുകയറ്റം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യ
ക്രിമിയയെ ലംഘിക്കാനുള്ള നേറ്റോ ഭരണകൂടത്തിന്റെ ഏത് ശ്രമവും മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും റഷ്യൻ സുരക്ഷാ കൗൺസിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “ഞങ്ങളെ സംബന്ധിച്ചിടത്തോളം, ക്രിമിയ റഷ്യയുടെ ഭാഗമാണ്. അതിനർത്ഥം എന്നെന്നേക്കുമായി. ക്രിമിയയിൽ കടന്നുകയറാനുള്ള ഏതൊരു ശ്രമവും നമ്മുടെ രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണ്,” മെദ്‌വദേവ് മോസ്കോ ആസ്ഥാനമായുള്ള ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഇത് ഒരു നേറ്റോ അംഗരാജ്യമാണ് ചെയ്യുന്നതെങ്കിൽ, അതിനർത്ഥം മുഴുവൻ നോർത്ത് അറ്റ്ലാന്റിക് സഖ്യവുമായുള്ള സംഘർഷമാണ്; ഒരു മൂന്നാം ലോക മഹായുദ്ധം. ഒരു സമ്പൂർണ്ണ ദുരന്തം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഫിൻലൻഡും സ്വീഡനും നേറ്റോയിൽ ചേരുകയാണെങ്കിൽ, റഷ്യ അതിന്റെ അതിർത്തികൾ ശക്തിപ്പെടുത്തുമെന്നും “പ്രതികാര നടപടികൾക്ക്” തയ്യാറാണെന്നും മെദ്‌വദേവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച, ക്രിമിയൻ പെനിൻസുലയിലെ റഷ്യൻ അനുകൂല സേനയുടെ തലവൻ, മുൻ…
സിപിഎം – സംഘപരിവാർ ശക്തികളുടെ ഗാന്ധി നിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രപിതാവിൻ്റെ പ്രതിമ തകർത്തു കൊണ്ട് സിപിഎം അവരുടെ അക്രമ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രപിതാവിനെ പോലും അപമാനിക്കുന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല. സംഘപരിവാർ തുടങ്ങിവെച്ച ഈ അക്രമണരീതിയെ സിപിഎമ്മും പിന്തുടരുകയാണ്. ഗാന്ധി നിന്ദയിൽ രണ്ടു പാർട്ടികളും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. ഗാന്ധിജിയെ ഇല്ലാതാക്കുന്നത് ഭാരതത്തിൻ്റെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും യോഗം വിലയിരുത്തി. വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഫോട്ടോ വലിച്ചു താഴെയിട്ടു ചവിട്ടി മെതിച്ച എസ്‌എഫ്‌എ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ വിളയാട്ടത്തെ നേതാക്കൾ ശക്തമായി അപപലപിച്ചു. ഇതിനെ തുടർന്ന് കെപിസിസി നടത്തുന്ന എല്ലാ സമരപരിപാടികൾക്കും ഒഐസിസി യുഎസ്എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജൂണ്‍ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു ഡാലസിലെ ഇർവിങ്ങിലുള്ള മഹാത്മാഗാന്ധി…
ജോസഫ് ചാണ്ടിയുടെ “കനിവിന്റെ സൂര്യതേജസ്” പുസ്തക പ്രകാശനം നിർവഹിച്ചു
ഗാർലാൻഡ് (ഡാളസ്): ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച വിദേശ മലയാളിയും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൂർണ്ണരൂപവും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ “കനിവിന്റെ സൂര്യതേജസ്” പുസ്തകത്തിൻറെ നാലാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ജൂൺ 27ന് വൈകിട്ട് ഗാർലാൻഡ് പാർക്‌ലാന്റിൽ ചേർന്ന സമ്മേളനത്തിൽ പുസ്തകത്തിൻറെ ഒരു കോപ്പി കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിർവഹിച്ചു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സ്വാഗതമാശംസിച്ചു. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടായി സ്വന്തം സമ്പാദ്യത്തിന്റെ സിംഹഭാഗവും ‘ഇന്ത്യൻ ജീവകാരുണ്യ ട്രസ്ററ്’ രൂപീകരിച്ച് വിതരണം ചെയ്യുക എന്നത്…
